കുന്നുകൾ എന്ന പുസ്തകം വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് കൂടുതലും മനുഷ്യ പ്രവർത്തനങ്ങൾ കൊണ്ടാണ് കുന്നിൻറെ നാശം ഉണ്ടാകുന്നത് എന്നാണ്.ഇതിനെക്കുറിച്ച് എല്ലാമാണ് കുന്നുകൾ എന്ന നോവലിൽ ഭാസ്കരൻ വെള്ളൂർ പറയുന്നത് .കുന്നിടിക്കുന്നത് തടയുന്നതിന് പ്രാധാന്യം കൂടുതൽ നൽകിയത് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ജനങ്ങളാണ് ആണ്. അവിടെയുള്ള ആളുകൾ കുന്നിടിക്കലിനെതിരെ സമരം നടത്തിയിട്ടുണ്ട് .കുന്നുകൾ ഉണ്ടെങ്കിൽ മാത്രമേ ഭൂമിയിൽ നല്ലപോലെ ജലം സംഭരിക്കാൻ കഴിയുകയുള്ളൂ .കുന്നുകളിൽ ധാരാളം മൃഗങ്ങൾ , പക്ഷികൾ ജീവജാലങ്ങൾ എന്നിവ കഴിഞ്ഞുകൂടുന്നു. കുന്നുകൾ ഇടിച്ചുനിരത്തി യാൽ ജീവജാലങ്ങളുടെ വാസസ്ഥലം ഇല്ലാതാകുമെന്നാണ് ഭാസ്കരൻ വെള്ളൂർ പറയുന്നത് .അതുകൊണ്ടുതന്നെ കുന്നുകൾ ഇടിക്കരുത്. ഭൂമിയെ സംരക്ഷിക്കുക എന്നാണ് എനിക്കും പറയാനുള്ളത് ._ ജിയൂഷ് വിജു
Pages
- Home
- VISHACHIKITSA വിഷചികിത്സ
- Know about Ayurveda
- AMBULANCE NO.
- TOUR TO WYNAD -CHEAP AND SAFE ACCOMODATION
- MY PRESENTATIONS
- BLOOD DONORS IN KAMBALLUR
- BLOOD DONATION DETAILS
- MY VIEWS ON LIFE
- FAMILY PHOTOS
- YOGA GUIDE
- NEW HOUSE
- CREDITS BY MY STUDENTS
- RETIREMENT
- സർഗസംവാദങ്ങൾ
- REASON
- MY FAVOURITE FLOWERS
- പ്രിയ കവിതകൾ
- MY ARTICLES
- ONE INDIA ONE MONTHLY INCOME
- courses attending
Thursday, 31 October 2019
Wednesday, 30 October 2019
കൺതുറന്ന് കാൺക
കൺതുറന്നു കാൺക
അയ ൽ വീട്ടിലടുക്കളത്തിണ്ണയോരത്തു,
കരിങ്കല്ലിൽ തലകുത്തി, ചോര വാർന്നും
ഇടതു കൈ പാതി മലർന്നും,
വലതു കൈ മണ്ണിൽ കമിഴ്ന്നും;
ചുളിവേറെ നീലച്ച മുഖത്തുണ്ട-
ടുത്തു മറ്റാരുമില്ലാതെ കിടക്കുന്നൂ ,
അമ്മൂമ്മ ,വലിയമ്മ ,പെറ്റമ്മ
ചത്ത പട്ടിയെപ്പോലെ ,കൺതുറന്നു കാൺക .
വായേറെ തുറന്നാണുറുമ്പരിച്ചുണങ്ങിയ ചുണ്ടുമുണ്ട് .
കണ്ണു രണ്ടുമടച്ചുറങ്ങുന്നമ്മ ,
കർക്കിടകക്കോളുകൊണ്ടടങ്ങിയ കടലായമ്മ .
നിറം പോയൊരോ ട്ടുവളയതിടത്തു കൈയ്യിൽ ,
തിളക്കുന്ന തിരച്ചാർത്തോ കരിമ്പുതപ്പിൽ .
കുഴിഞ്ഞൊട്ടിയൊഴിഞ്ഞോരു പെറ്റ വയറടിഭാഗത്തും
ഒഴിഞ്ഞോരോട്ടു പാത്രം, തലയ്ക്കു മേൽതിണ്ണയിലരികത്തായും.
മതി കണ്ണേ ,മടങ്ങുക..... വയ്യാ -കാണാൻ.
മനുഷ്യനായ് പിറന്നതിലെന്തഭിമാനിക്കാൻ .!
പൂക്കളും പാട്ടുകളും സ്വയംപകർപ്പിൻപൊറാട്ടുകളുമൊരുക്കവേ ,
മറന്നു ഞാനെൻ പ്രാണൻറെ പകർപ്പിനെ ,
പെറ്റ വയറിന്റെ നൊമ്പരത്തെ ,മനുഷ്യത്വത്തെ.
തിരിച്ചുവീട്ടകം പൂകി ,
യടച്ച വാതിൽതട്ടി
പ്രിയമോടെ വിളിച്ചപ്പോൾ
ചുളിഞ്ഞ മുഖവുമായ്
നോക്കുമെൻ മകനെ,
പ്രാണന്റെ പകർപ്പിനെ ,
വെറുതേ വിളിച്ചെന്നു -
മൊന്നുമില്ലെന്നും മൊഴിഞ്ഞിട്ടു,
വീണ്ടുമടഞ്ഞ വാതിലിൽ മുന്നിൽ,
മടക്കിയ ചിത്രമൊന്നു
വീണ്ടും നിവർത്തി
യതിൽ ത്തനിയെ തൊട്ടുചൂണ്ടി സ്വഗതം ,
"മടങ്ങുന്നൂ ഞാൻ .
മകനേ ,കരിങ്കല്ലിൽ തലചേർന്നും,
ഇടതു കൈ പാതി മലർന്നും;
വലതു കൈ മണ്ണിൽ കമിഴ്ന്നും,
ചത്ത പട്ടിയായ് ,മുന്നിലിതാ നരജന്മം ,കൺതുറന്നു കാൺക ".
"സീക്കേരാ "

നമ്മളെ പോലുള്ളവർ ഉണ്ടായി വന്നത് എങ്ങിനെ ? ജോബിൻ വി ജു

ആർ സുരേഷ് കുമാർ എഴുതിയ മനുഷ്യൻറെ പരിണാമചരിത്രത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ എനിക്കു മനസ്സിലായത് നമ്മുടെ എല്ലാം പൂർവകാല ചരിത്രത്തെക്കുറിച്ച് ആണ് . നമ്മൾ ഈ കാലഘട്ടത്തിൽ ഒരുപാട് പുതിയ രീതികൾ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി കമ്പ്യൂട്ടർ ,ഇൻറർനെറ്റ് എന്നിവയുടെ ഉപയോഗിച്ച് നമുക്ക് ഇക്കാലത്ത് ആശയവിനിമയം ചെയ്യാൻ കഴിയാറുണ്ട് . എന്നാൽ ഇതൊന്നുമില്ലാതെ ഇക്കാല കാലഘട്ടത്തെക്കുറിച്ച് ഓർമിക്കാൻ കഴിയുമോ ? എന്നാൽ നമ്മുടെ പൂർവികരായ പ്രാചീന മനുഷ്യർക്ക് ഒരു വസ്ത്രം പോലും ഇല്ലായിരുന്നു .പാർപ്പിടം ഒന്നുമില്ലായിരുന്നു . പതിയെ പതിയെ ഒരുപാട് കാലഘട്ടം എടുത്താണ് പ്രാചീന മനുഷ്യരുടെ ബുദ്ധി വികസിക്കാൻ തുടങ്ങിയത് . സഞ്ചാരികൾ ആയിരുന്നു അവർ . പതുക്കെ, സഞ്ചരിക്കുന്ന ശീലം അവസാനിപ്പിച്ച് ഒരിടത്ത് പാർക്കാൻ തീരുമാനിച്ചു .കൃഷി ചെയ്യാൻ തുടങ്ങി. തുണി നെയ്യാനും തുടങ്ങി .ഇങ്ങനെ ഓരോരോ പുതിയ കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നവരുടെ ബുദ്ധി വികസിക്കാൻ തുടങ്ങി . അങ്ങനെയുള്ളവരിൽ നിന്നാണ് നമ്മളെ പോലുള്ളവർ ഉണ്ടായി വന്നത് എന്നാണ് എനിക്ക് ഈ പുസ്തകത്തിൽ നിന്നും മനസ്സിലായത് .
............ ജോബിൻ വി ജു .

Tuesday, 29 October 2019
കാടിൻറെ വിളി എന്ന പുസ്തകം
കാടിൻറെ വിളി എന്ന പുസ്തകം ജാക്ക് ലണ്ടൻ എന്ന കഥാകൃത്താണ് എഴുതിയത് . ഈ കഥയിലെ പ്രധാന കഥാപാത്രം ബക്ക എന്ന വളർത്തുനായയെ ആണ് . ബ ക്കിന് ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളാണ് ഈ കഥയിൽ പ്രതിപാദിക്കുന്നത് ബ ക്ക് നല്ല അനുസരണശീലം ഉള്ള ഒരു വളർത്തു നായ ആണ് അവൻറെ ആദ്യയജമാനൻ ജഡ്ജി മി ല്ലർ ആ യിരുന്നു . അവൻറെ ആദ്യ യജമാനൻ ആയ മില്ലർ അവനെ ഏറെ സ്നേഹിച്ചിരുന്നു. അവന് തിരിച്ചും അങ്ങനെ തന്നെയായിരുന്നു .ഏകദേശം 140 പൗണ്ട് തൂക്കമുള്ള അവൻറെ ശരീരം നല്ല ചാരനിറത്തിലുള്ള ആയിരുന്നു .അവൻറെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായിരുന്നു അവൻറെ ആത്മാർത്ഥ സ്നേഹിതൻ ഒപ്പമുള്ള അന്തസ്സാർന്ന പ്രഭാതസവാരി .അവർ പൂന്തോട്ടത്തിൽ കൂടിയായിരുന്നു സവാരി നടത്തിയിരുന്നത് . എന്നാൽ ജഡ്ജി പതിവുപോലെ കിടക്കാൻ പോയ ശേഷം അയാൾ സ്നേഹപൂർവ്വം ബ ക്കിന് അരികിലേക്ക് വിളിച്ചു .എന്നാൽ മാനുവൽ ബക്കിനെ വേഗം കൈപ്പിടിയിൽ ആക്കുകയാണ് ഉണ്ടായത് പിന്നീട് അവരുടെ ജീവിതം തന്നെ മാറി മറിഞ്ഞു. പിന്നീടുള്ള ജീവിതത്തിൽ അവൻറെ യജമാനനായി മാനുവൽ ആണ് ഉണ്ടായിരുന്നത് .പിന്നീട് അവൻറെ ജീവിതം തീർത്തും ദുസ്സഹമായിരുന്നു. മാനുവൽ ക്രൂരതക്ക് ഇരയാവുകയാണ് .എന്നാൽ ഏറെക്കാലം മാനുവലി നോടൊപ്പം ബക്കിന് കഴിയേണ്ടി വന്നില്ല . അയാൾ ബക്കിനെ മോർഗൻ നൽകുകയാണുണ്ടായത് . അയാൾ അവനെ തീവണ്ടിയിൽ കയറ്റി കൊണ്ടുപോയി . യാത്ര അവനെ വല്ലാതെ ക്ഷീണിതൻ ആക്കി. പിന്നീടുള്ള യാത്രയിൽ അവൻ തീർത്തും അവശനായിരുന്നു .അവന് ഒന്നും അറിയാൻ സാധിച്ചിരുന്നില്ല .വിദൂരമായ ആ യാത്രയിൽ അവനു ദാഹജലം പോലും ലഭിക്കാതെ അവൻ ഒരു രോഗിയായി തീരുകയാണ് ഉണ്ടായത് .ജഡ്ജി അവനെ സദാ ലാളിച്ചു സ്നേഹിച്ചത് കൊണ്ടാകണം, അവനെ ആ പൊണ്ണത്തടിയ ൻ്റെ ക്രൂരത സഹിക്കാൻ വയ്യാതായി. യജമാനൻറെ കയ്യിലുള്ള ദണ്ഡാണ് പിന്നീട് അവൻറെ ജീവിതം മുന്നോട്ടു കൊണ്ടുപോയത് . അവൻറെ ജീവിതരീതി കാലം പോകുന്നത് അനുസരിച്ച് മാറുകയും ചെയ്തു . ക്രൂരതയുടെ കാര്യത്തിൽ അവൻറെ യജമാനന്മാർ ഒന്നിനൊന്നു മെച്ചമായിരുന്നു . മാറിമാറിവന്ന യജമാനന്മാർ അവനെ കൊടുംക്രൂരതയ്ക്ക് ഇരയാക്കി . സന്തോഷം എന്താണെന്ന് താൻ അറിഞ്ഞിരുന്നത് ജഡ്ജി മില്ലർ ത ന്നോടൊപ്പമുള്ള ജീവിതകാലത്ത് ആയിരുന്നു എന്ന് അവൻ ഓർക്കുന്നു. ജാക്ക് ലണ്ടൻ എഴുതിയ കാടി ൻറെ വില എന്ന പുസ്തകം എന്തുകൊണ്ടും വായനാ യോഗ്യമാണ്
---- അനഘ നരിയംപാറ
---- അനഘ നരിയംപാറ
Monday, 28 October 2019
പാവങ്ങൾ- ഒരു വായനക്കുറിപ്പ്
ആരും കുറ്റവാളികളായി ജനിക്കുന്നില്ല--അനശ്വര രാജൻ -
( പാവങ്ങൾ എന്ന നോവലു മായി ബന്ധപ്പെട്ട ഒരു വായനക്കുറിപ്പ് )
പ്രശസ്തനായ ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസ കാരനും ആയിരുന്ന വിക്ടർ ഹ്യൂഗോയുടെ അതിമനോഹരമായ നോവലാണ് പാവങ്ങൾ. ഇത് വിവർത്തനം ചെയ്തിരിക്കുന്നത് നാലപ്പാട്ട് നാരായണമേനോൻ ആണ് .ഇത് ലോക ക്ലാസിക് ആണ് . ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മനുഷ്യത്വപരമായ നോവലുകളിൽ ഒന്നാണ് പാവങ്ങൾ .നമ്മൾ
പണ്ട് വായിച്ചിട്ടുള്ള ജീൻവാൽജിനും മെത്രാനും എന്ന കഥ ഇതിന്റെ തുടക്കത്തിലുള്ളതാണ്. പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിലെ യഥാർത്ഥ മുഖം ഈ നോവലിൽ കാണാം .പെങ്ങളുടെ മകളുടെ വിശപ്പുമാറ്റാനായി ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന് നീണ്ട 19 വർഷം ജയിലിൽ കിടന്ന കഥാനായകൻ .അദ്ദേഹം എം പട്ടണത്തിലെ മെത്രാന്റെ സ്നേഹപരമായ ഇടപെടലോടെ മറ്റൊരാൾ ആകുന്നു .പിന്നീട് കഥാനായകൻ പിന്നീട് രജനീ കഥാപാത്രത്തെ പോലെ ജനപ്രിയൻ ആവുന്നുണ്ട്. എങ്കിലും വളരെ പെട്ടെന്ന് വീണ്ടും നിയമത്തിന് നൂലാമാലകളിൽ പെടുന്നു .പക്ഷേ ഇതിനിടയിൽ മഞ്ഞുതുള്ളിപോലെ കൊസത്ത് എന്ന് ഒരു പെൺകുട്ടി കടന്നു വരുന്നു.കഥാനായകനായ ജീൻവാൽജിൻ പിതൃനിർവിശേഷമായ സ്നേഹത്തോടെ അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നു .അതിനിടയിൽ വില്ലൻ രാവിലെ ഴാവേർ , തേനാർദിൻ , എപിനൈൻ , മ രി യൂസ് അതിനിടയിലെ കോടതി , ഒളിച്ചോട്ടങ്ങൾ ,അവസാനം മറവി യുടെ അന്ധത ... ഇങ്ങനെ പോകുന്ന രസകരമായ വിവരണത്തെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാകില്ല. ഇങ്ങനെ പോകുന്ന ഈ കഥയുടെ സാരം എന്നു പറയുന്നത് ആരും കുറ്റവാളികളായി ജനിക്കുന്നില്ല എന്ന് തന്നെയാണ് സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് .നിയമങ്ങൾ കൊണ്ടോ ശിക്ഷകൾ കൊണ്ടോ കുറ്റവാളികളിൽ നന്മകൾ വീണ്ടെടുക്കാൻ ആവില്ല .മാപ്പും സാന്ത്വന വചനങ്ങളുമാണ് അവയെക്കാൾ ഫലപ്രദമെന്ന് ലോകത്തെവിടെ ലോകത്തെ ബോധ്യപ്പെടുത്തിയ നോവലാണ് പാവങ്ങൾ .എന്നിട്ടും നിയമങ്ങളുടെയും ശിക്ഷകളുടെയും ഇത്തിരിവട്ടത്തിൽ കുരുങ്ങി കിടക്കുകയാണ് മനുഷ്യർ .ഇല്ല ,ഇനി എത്ര പറഞ്ഞാലും ഈ കഥയുടെ സാരം എഴുതി തീരുകയില്ല .ഈ നോവൽ വായിച്ചില്ലെങ്കിൽ നിങ്ങളുടെ വായനാനുഭവം പൂർണമാവില്ല ,തീർച്ച . ....
-അനശ്വര രാജൻ - typed and edited by CKR

Sunday, 20 October 2019
വ്യാപാര കരാറിൽ ഉറച്ച് കേന്ദ്രം ; ആർസിഇപിയിൽ ഒപ്പിടുന്നത് എതിർപ്പുകൾ വകവയ്‌ക്കാതെ

കരാറിന് നവംബറിൽ അന്തിമരൂപമാകും
Channel - The Fourth Estate
Join ചെയ്യു 👇
https://chat.whatsapp.com/H4Q9n6beOyrJcq1bnXBo7j
Channel - Telegram
Join ചെയ്യു 👇
https://t.me/joinchat/AAAAAEVCfA2UyHYlnR0YcA
ന്യൂഡൽഹി:
മറ്റൊരു ആസിയൻ കരാറാകുമെന്ന് കർഷകരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കുന്ന സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടാൻ ഒരുങ്ങി മോഡിസര്‍ക്കാര്‍. 16 രാജ്യം ഉൾപ്പെട്ട മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ഒപ്പിടുന്നതുസംബന്ധിച്ച് നരേന്ദ്ര മോഡിയുടെ അന്തിമതീരുമാനം ഉടനുണ്ടാകും. കർഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും സംഘടനകളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളും സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് ദൂരവ്യാപകഫലം ഉളവാക്കുന്ന ഏറ്റവും വലിയ മേഖലാ സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടുന്നത്.
കൃഷി, ക്ഷീരോൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ, തുണിത്തരങ്ങൾ, വാർത്താവിനിമയം എന്നീ മേഖലകളിൽ ആർസിഇപി ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. 10 ആസിയൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവയും ഉൾപ്പെട്ടതാണ് കരാർ. ചരക്കുകളും സേവനങ്ങളും നിയന്ത്രണമില്ലാതെ വാങ്ങാനും വിൽക്കാനും വഴിയൊരുക്കുന്ന കരാറിനു നവംബറിൽ അന്തിമരൂപമാകും.
ആസിയൻ കരാറിന്റെ ഫലമായി റബർ, കുരുമുളക്, തേയില തുടങ്ങിയവ കുറഞ്ഞ വിലയിൽ രാജ്യത്തേക്ക് പ്രവഹിച്ചതോടെ ഇന്ത്യയിലെ കർഷകർക്ക് ഉൽപ്പാദനച്ചെലവ് പോലും കിട്ടാതായി. ഇന്ത്യ എല്ലാ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ 90 ശതമാനം കുറയ്‌ക്കണമെന്നാണ് ഇതര രാജ്യങ്ങളുടെ ആവശ്യം. ഇതുവരെയുള്ള സ്വതന്ത്രവ്യാപാര കരാറുകളെല്ലാം ഇന്ത്യക്ക് നഷ്ടക്കച്ചവടമാണ്. ഇതും വൻ നഷ്ടമാകുമെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടി.

എൻ്റെ തോന്ന്യാക്ഷരങ്ങൾക്കു ഒരു സ്നേഹസ്പർശം

പുരോഗമന കലാ സാഹിത്യ സംഘം
ഈസ്റ്റ് എളേരി മേഖലാ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിതകൾ
ദുരിതാശ്വാസ ക്യാമ്പിലെ മഴ
മഴയൊരു രൗദ്ര വെളിപാടാകുന്നു
മൺപുതപ്പിന്റെ തണുപ്പുമിരുട്ടുമതിന്റെ മാറ്റൊലിയാകുന്നു .
മഴയൊരു മതിലാകുന്നു
മാതാവിനും മക്കൾക്കുമിടയിലതു നിറയുന്നു .
മഴയൊരു പിടച്ചിലാകുന്നു
പുത്തുമല ചെളിച്ചലമായൊഴുകുന്നു .
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക

Subscribe to:
Posts (Atom)