Wednesday, 30 October 2019

നമ്മളെ പോലുള്ളവർ ഉണ്ടായി വന്നത് എങ്ങിനെ ? ജോബിൻ വി ജു

നമ്മളെ പോലുള്ളവർ ഉണ്ടായി വന്നത് എങ്ങിനെ ? ജോബിൻ വി ജു

ആർ സുരേഷ് കുമാർ എഴുതിയ മനുഷ്യൻറെ പരിണാമചരിത്രത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ എനിക്കു മനസ്സിലായത് നമ്മുടെ എല്ലാം പൂർവകാല ചരിത്രത്തെക്കുറിച്ച് ആണ് . നമ്മൾ ഈ കാലഘട്ടത്തിൽ ഒരുപാട് പുതിയ രീതികൾ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി കമ്പ്യൂട്ടർ ,ഇൻറർനെറ്റ് എന്നിവയുടെ ഉപയോഗിച്ച് നമുക്ക് ഇക്കാലത്ത് ആശയവിനിമയം ചെയ്യാൻ കഴിയാറുണ്ട് . എന്നാൽ ഇതൊന്നുമില്ലാതെ ഇക്കാല കാലഘട്ടത്തെക്കുറിച്ച് ഓർമിക്കാൻ കഴിയുമോ ? എന്നാൽ നമ്മുടെ പൂർവികരായ പ്രാചീന മനുഷ്യർക്ക് ഒരു വസ്ത്രം പോലും ഇല്ലായിരുന്നു .പാർപ്പിടം ഒന്നുമില്ലായിരുന്നു . പതിയെ പതിയെ ഒരുപാട് കാലഘട്ടം എടുത്താണ് പ്രാചീന മനുഷ്യരുടെ ബുദ്ധി വികസിക്കാൻ തുടങ്ങിയത് . സഞ്ചാരികൾ ആയിരുന്നു അവർ . പതുക്കെ, സഞ്ചരിക്കുന്ന ശീലം അവസാനിപ്പിച്ച് ഒരിടത്ത് പാർക്കാൻ തീരുമാനിച്ചു .കൃഷി ചെയ്യാൻ തുടങ്ങി. തുണി നെയ്യാനും തുടങ്ങി .ഇങ്ങനെ ഓരോരോ പുതിയ കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നവരുടെ ബുദ്ധി വികസിക്കാൻ തുടങ്ങി . അങ്ങനെയുള്ളവരിൽ നിന്നാണ് നമ്മളെ പോലുള്ളവർ ഉണ്ടായി വന്നത് എന്നാണ് എനിക്ക് ഈ പുസ്തകത്തിൽ നിന്നും മനസ്സിലായത് .

............ ജോബിൻ വി ജു .

Tuesday, 29 October 2019

കാടിൻറെ വിളി എന്ന പുസ്തകം

കാടിൻറെ വിളി  എന്ന   പുസ്തകം  ജാക്ക് ലണ്ടൻ എന്ന കഥാകൃത്താണ് എഴുതിയത്  . ഈ കഥയിലെ പ്രധാന കഥാപാത്രം ബക്ക എന്ന വളർത്തുനായയെ ആണ് . ബ ക്കിന് ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളാണ് ഈ കഥയിൽ പ്രതിപാദിക്കുന്നത് ബ ക്ക് നല്ല അനുസരണശീലം ഉള്ള ഒരു വളർത്തു നായ ആണ് അവൻറെ ആദ്യയജമാനൻ  ജഡ്ജി മി ല്ലർ  ആ യിരുന്നു . അവൻറെ ആദ്യ യജമാനൻ  ആയ  മില്ലർ  അവനെ ഏറെ സ്നേഹിച്ചിരുന്നു. അവന് തിരിച്ചും അങ്ങനെ തന്നെയായിരുന്നു .ഏകദേശം 140 പൗണ്ട് തൂക്കമുള്ള അവൻറെ ശരീരം നല്ല ചാരനിറത്തിലുള്ള ആയിരുന്നു .അവൻറെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായിരുന്നു അവൻറെ ആത്മാർത്ഥ സ്നേഹിതൻ ഒപ്പമുള്ള അന്തസ്സാർന്ന പ്രഭാതസവാരി .അവർ പൂന്തോട്ടത്തിൽ കൂടിയായിരുന്നു സവാരി നടത്തിയിരുന്നത് . എന്നാൽ ജഡ്ജി പതിവുപോലെ കിടക്കാൻ പോയ ശേഷം അയാൾ സ്നേഹപൂർവ്വം ബ ക്കിന് അരികിലേക്ക് വിളിച്ചു .എന്നാൽ മാനുവൽ ബക്കിനെ വേഗം കൈപ്പിടിയിൽ ആക്കുകയാണ് ഉണ്ടായത് പിന്നീട് അവരുടെ ജീവിതം തന്നെ മാറി മറിഞ്ഞു. പിന്നീടുള്ള ജീവിതത്തിൽ അവൻറെ യജമാനനായി മാനുവൽ ആണ് ഉണ്ടായിരുന്നത് .പിന്നീട് അവൻറെ ജീവിതം തീർത്തും ദുസ്സഹമായിരുന്നു. മാനുവൽ ക്രൂരതക്ക് ഇരയാവുകയാണ് .എന്നാൽ ഏറെക്കാലം മാനുവലി നോടൊപ്പം ബക്കിന്  കഴിയേണ്ടി വന്നില്ല . അയാൾ ബക്കിനെ     മോർഗൻ നൽകുകയാണുണ്ടായത് . അയാൾ അവനെ തീവണ്ടിയിൽ കയറ്റി കൊണ്ടുപോയി . യാത്ര അവനെ വല്ലാതെ ക്ഷീണിതൻ ആക്കി. പിന്നീടുള്ള യാത്രയിൽ അവൻ തീർത്തും അവശനായിരുന്നു .അവന് ഒന്നും അറിയാൻ സാധിച്ചിരുന്നില്ല .വിദൂരമായ ആ യാത്രയിൽ അവനു  ദാഹജലം പോലും ലഭിക്കാതെ അവൻ ഒരു രോഗിയായി തീരുകയാണ് ഉണ്ടായത് .ജഡ്ജി അവനെ സദാ ലാളിച്ചു സ്നേഹിച്ചത് കൊണ്ടാകണം, അവനെ ആ പൊണ്ണത്തടിയ ൻ്റെ  ക്രൂരത സഹിക്കാൻ വയ്യാതായി. യജമാനൻറെ     കയ്യിലുള്ള ദണ്ഡാണ് പിന്നീട് അവൻറെ ജീവിതം മുന്നോട്ടു കൊണ്ടുപോയത് . അവൻറെ ജീവിതരീതി കാലം പോകുന്നത് അനുസരിച്ച് മാറുകയും ചെയ്തു . ക്രൂരതയുടെ കാര്യത്തിൽ അവൻറെ യജമാനന്മാർ ഒന്നിനൊന്നു മെച്ചമായിരുന്നു . മാറിമാറിവന്ന യജമാനന്മാർ അവനെ കൊടുംക്രൂരതയ്ക്ക് ഇരയാക്കി  . സന്തോഷം എന്താണെന്ന് താൻ അറിഞ്ഞിരുന്നത് ജഡ്ജി മില്ലർ ത ന്നോടൊപ്പമുള്ള ജീവിതകാലത്ത് ആയിരുന്നു എന്ന് അവൻ ഓർക്കുന്നു. ജാക്ക് ലണ്ടൻ എഴുതിയ കാടി ൻറെ വില എന്ന പുസ്തകം എന്തുകൊണ്ടും വായനാ യോഗ്യമാണ്

---- അനഘ നരിയംപാറ 

Monday, 28 October 2019

പാവങ്ങൾ- ഒരു വായനക്കുറിപ്പ്

 ആരും കുറ്റവാളികളായി ജനിക്കുന്നില്ല--അനശ്വര രാജൻ -
( പാവങ്ങൾ എന്ന നോവലു മായി ബന്ധപ്പെട്ട  ഒരു വായനക്കുറിപ്പ് )


പ്രശസ്തനായ ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസ കാരനും ആയിരുന്ന വിക്ടർ ഹ്യൂഗോയുടെ അതിമനോഹരമായ നോവലാണ് പാവങ്ങൾ. ഇത് വിവർത്തനം ചെയ്തിരിക്കുന്നത് നാലപ്പാട്ട് നാരായണമേനോൻ ആണ് .ഇത്  ലോക ക്ലാസിക് ആണ് . ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മനുഷ്യത്വപരമായ നോവലുകളിൽ ഒന്നാണ് പാവങ്ങൾ .നമ്മൾ
പണ്ട് വായിച്ചിട്ടുള്ള ജീൻവാൽജിനും മെത്രാനും എന്ന കഥ   ഇതിന്റെ തുടക്കത്തിലുള്ളതാണ്. പതിനേഴാം   നൂറ്റാണ്ടിലെ ഫ്രാൻസിലെ യഥാർത്ഥ മുഖം ഈ നോവലിൽ കാണാം .പെങ്ങളുടെ മകളുടെ വിശപ്പുമാറ്റാനായി ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന് നീണ്ട 19 വർഷം ജയിലിൽ കിടന്ന കഥാനായകൻ .അദ്ദേഹം എം പട്ടണത്തിലെ മെത്രാന്റെ  സ്നേഹപരമായ ഇടപെടലോടെ മറ്റൊരാൾ ആകുന്നു .പിന്നീട് കഥാനായകൻ പിന്നീട്  രജനീ കഥാപാത്രത്തെ പോലെ ജനപ്രിയൻ ആവുന്നുണ്ട്. എങ്കിലും വളരെ പെട്ടെന്ന് വീണ്ടും നിയമത്തിന് നൂലാമാലകളിൽ പെടുന്നു .പക്ഷേ ഇതിനിടയിൽ മഞ്ഞുതുള്ളിപോലെ കൊസത്ത് എന്ന് ഒരു പെൺകുട്ടി കടന്നു വരുന്നു.കഥാനായകനായ ജീൻവാൽജിൻ പിതൃനിർവിശേഷമായ സ്നേഹത്തോടെ അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നു .അതിനിടയിൽ വില്ലൻ രാവിലെ ഴാവേർ , തേനാർദിൻ , എപിനൈൻ , മ രി യൂസ് അതിനിടയിലെ കോടതി , ഒളിച്ചോട്ടങ്ങൾ ,അവസാനം മറവി യുടെ അന്ധത ... ഇങ്ങനെ പോകുന്ന രസകരമായ വിവരണത്തെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാകില്ല.  ഇങ്ങനെ പോകുന്ന ഈ കഥയുടെ സാരം എന്നു പറയുന്നത് ആരും കുറ്റവാളികളായി ജനിക്കുന്നില്ല എന്ന് തന്നെയാണ് സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് .നിയമങ്ങൾ കൊണ്ടോ ശിക്ഷകൾ കൊണ്ടോ കുറ്റവാളികളിൽ നന്മകൾ വീണ്ടെടുക്കാൻ ആവില്ല .മാപ്പും സാന്ത്വന വചനങ്ങളുമാണ് അവയെക്കാൾ ഫലപ്രദമെന്ന് ലോകത്തെവിടെ ലോകത്തെ ബോധ്യപ്പെടുത്തിയ  നോവലാണ് പാവങ്ങൾ .എന്നിട്ടും നിയമങ്ങളുടെയും ശിക്ഷകളുടെയും ഇത്തിരിവട്ടത്തിൽ കുരുങ്ങി കിടക്കുകയാണ്  മനുഷ്യർ .ഇല്ല ,ഇനി എത്ര പറഞ്ഞാലും ഈ കഥയുടെ സാരം എഴുതി തീരുകയില്ല .ഈ      നോവൽ വായിച്ചില്ലെങ്കിൽ നിങ്ങളുടെ വായനാനുഭവം പൂർണമാവില്ല ,തീർച്ച . ....

-അനശ്വര രാജൻ - typed and edited by CKR

Sunday, 20 October 2019

വ്യാപാര കരാറിൽ ഉറച്ച്‌ കേന്ദ്രം ; ആർസിഇപിയിൽ ഒപ്പിടുന്നത്‌ എതിർപ്പുകൾ വകവയ്‌ക്കാതെ

വ്യാപാര കരാറിൽ ഉറച്ച്‌ കേന്ദ്രം ; ആർസിഇപിയിൽ ഒപ്പിടുന്നത്‌ എതിർപ്പുകൾ വകവയ്‌ക്കാതെ
കരാറിന്‌ നവംബറിൽ അന്തിമരൂപമാകും

Channel - The Fourth Estate

Join ചെയ്യു 👇

https://chat.whatsapp.com/H4Q9n6beOyrJcq1bnXBo7j

Channel - Telegram

Join ചെയ്യു 👇

https://t.me/joinchat/AAAAAEVCfA2UyHYlnR0YcA

ന്യൂഡൽഹി:
മറ്റൊരു ആസിയൻ കരാറാകുമെന്ന്‌ കർഷകരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കുന്ന സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടാൻ ഒരുങ്ങി മോഡിസര്‍ക്കാര്‍. 16 രാജ്യം ഉൾപ്പെട്ട മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ഒപ്പിടുന്നതുസംബന്ധിച്ച്‌ നരേന്ദ്ര മോഡിയുടെ അന്തിമതീരുമാനം ഉടനുണ്ടാകും. കർഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും സംഘടനകളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളും സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും ശക്തമായ എതിർപ്പ്‌ പ്രകടിപ്പിക്കുന്നതിനിടെയാണ്‌ ദൂരവ്യാപകഫലം ഉളവാക്കുന്ന ഏറ്റവും വലിയ മേഖലാ സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടുന്നത്‌.

കൃഷി, ക്ഷീരോൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ, തുണിത്തരങ്ങൾ, വാർത്താവിനിമയം എന്നീ മേഖലകളിൽ ആർസിഇപി ഇന്ത്യക്ക്‌ തിരിച്ചടിയാകുമെന്നാണ്‌ ആശങ്ക. 10 ആസിയൻ രാജ്യങ്ങളും ഇന്ത്യ,  ചൈന, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവയും ഉൾപ്പെട്ടതാണ്‌ കരാർ.  ചരക്കുകളും സേവനങ്ങളും നിയന്ത്രണമില്ലാതെ വാങ്ങാനും വിൽക്കാനും വഴിയൊരുക്കുന്ന കരാറിനു നവംബറിൽ അന്തിമരൂപമാകും.

ആസിയൻ കരാറിന്റെ ഫലമായി റബർ, കുരുമുളക്‌, തേയില  തുടങ്ങിയവ കുറഞ്ഞ വിലയിൽ രാജ്യത്തേക്ക്‌ പ്രവഹിച്ചതോടെ ഇന്ത്യയിലെ കർഷകർക്ക്‌ ഉൽപ്പാദനച്ചെലവ്‌ പോലും കിട്ടാതായി. ഇന്ത്യ എല്ലാ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ 90 ശതമാനം കുറയ്‌ക്കണമെന്നാണ്‌ ഇതര രാജ്യങ്ങളുടെ ആവശ്യം. ഇതുവരെയുള്ള സ്വതന്ത്രവ്യാപാര കരാറുകളെല്ലാം ഇന്ത്യക്ക്‌ നഷ്ടക്കച്ചവടമാണ്‌. ഇതും വൻ നഷ്ടമാകുമെന്ന് നിതി ആയോഗ്‌ ചൂണ്ടിക്കാട്ടി.

എൻ്റെ തോന്ന്യാക്ഷരങ്ങൾക്കു ഒരു സ്നേഹസ്പർശം

എൻ്റെ തോന്ന്യാക്ഷരങ്ങൾക്കു ഒരു സ്നേഹസ്പർശം



പുരോഗമന കലാ സാഹിത്യ  സംഘം
ഈസ്റ്റ് എളേരി  മേഖലാ സമ്മേളനത്തോടനുബന്ധിച്ചു   നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിതകൾ

ദുരിതാശ്വാസ ക്യാമ്പിലെ മഴ 

മഴയൊരു രൗദ്ര വെളിപാടാകുന്നു
മൺപുതപ്പിന്റെ തണുപ്പുമിരുട്ടുമതിന്റെ മാറ്റൊലിയാകുന്നു .
മഴയൊരു മതിലാകുന്നു
മാതാവിനും മക്കൾക്കുമിടയിലതു നിറയുന്നു .
മഴയൊരു പിടച്ചിലാകുന്നു
പുത്തുമല ചെളിച്ചലമായൊഴുകുന്നു .


കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക 

"ഇന്ത്യക്കു വരാനിരിക്കുന്നത് ഇരുണ്ട ദിനങ്ങൾ"

"ഇന്ത്യക്കു വരാനിരിക്കുന്നത് ഇരുണ്ട ദിനങ്ങൾ"
    (മാർക്കണ്ഡേയ കട്ജു)
➖➖➖➖➖➖➖➖➖
       ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന പലതും ജർമനിയിലെ നാസി ഭരണ കാലത്തെ  ഓർമിപ്പിക്കുന്നു.
      1933 ഇൽ ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ  ജര്മനിക്കാർ മുഴുവൻ തന്നെ ഭ്രാന്തരായി മാറി. ഹിറ്റ്ലർ നീണാൾ വാഴട്ടെ ജൂതർ തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ ഹിറ്റ്‌ലറെ വാഴ്ത്തി. ഹിപ്നോട്ടിസ് ചെയ്യപ്പെട്ട ബോധമില്ലാത്ത മനുഷ്യരെപ്പോലെ അവർ ഹിറ്റ്‌ലറെ ആരാധിച്ചു തുടങ്ങി.
ഇതെല്ലാം ആർക്കും യൂ ട്യൂബിൽ ഇന്ന് കാണാവുന്നതെ ഉള്ളു.
    വളരെ സംസ്കാര സമ്പന്നരായ ഒരു ജനതയാണ് ജർമ്മൻകാർ എന്നു ഓർക്കണം. മാക്‌സ് പ്ലാന്റ്, ഐൻസ്റ്റീൻ, തുടങ്ങിയ ശാസ്ത്രജ്ഞരെയും, ഗെയ്‌ഥെ, ഷില്ലർ തുടങ്ങിയ സാഹിത്യകാരെയും, ഹൈൻ മുതലായ കവികളെയും, മൊസാർട്, ബാച്, ബീതോവാൻ, തുടങ്ങിയ സംഗീത പ്രതിഭകളെയും, മാർട്ടിൻ ലൂതറിനെപ്പോലെ ഉള്ള സാമൂഹ്യ പരിഷ്കർത്താക്കളെയും, കാന്റ്‌, നിഷേ, ഹെഗൽ, മാർക്സ് മുതലായ ദാര്ശനികരെയും ലൈബിനിറ്റ്‌സ്, ഗോസ്, റീമൻ, തുടങ്ങിയ ഗണിത ശാസ്ത്ര പ്രതിഭകളെയും മഹാനായ ഫ്രെഡറിക്ക്, ബിസ്മാർക് തുടങ്ങിയ രാഷ്ട്ര തന്ത്രജ്ഞരെയും ലോകത്തിനു സംഭാവന ചെയ്ത ഒരു ജനതയാണ് ജര്മനിക്കാർ എന്നു ഓർക്കണം.
         ഞാൻ കണ്ട എല്ലാ ജര്മന്കാരും നല്ല മനുഷ്യരായിരുന്നു. എന്നിട്ടും ഹിറ്റ്ലർ രംഗത്തു വരികയും ജര്മനിക്കാർ ആര്യന്മാരും ഉന്നത വർഗ്ഗത്തിൽ പെട്ടവരും ആണെന്ന് പറയുകയും ജര്മനിക്കാരുടെ എല്ലാ പതനങ്ങൾക്കും കാരണ ഭൂതർ ജൂതന്മാർ ആണെന്നു പറയുകയും ചെയ്തപ്പോൾ ഈ ജര്മനിക്കാർ തന്നെ ഹിറ്ലരുടെ ഈ വിടുവായത്തം വിഡ്ഢികളെപ്പോലെ തൊണ്ട തൊടാതെ വിഴുങ്ങുകയും, ജൂതന്മാർക്കെതിരെ ഉള്ള അക്രമ പ്രവർത്തികൾക്ക് എതിരെ മുഖം തിരിഞ്ഞു നിശ്ശബ്ദരായി നോക്കി നിൽക്കുകയുമാണ് ചെയ്തത്. ഈ അന്തരീക്ഷമാണ് ഹോളോ കാസ്റ്റ് എന്ന ഭീകരതയിൽ ചെന്നെത്തിയത്(പലരും ഇതിനെ പിൻ തുണക്കുകയും ചെയ്തു എന്നതാണ് അത്ഭുദം).
       ഇതെങ്ങിനെ സംഭവിച്ചു? ജര്മനിക്കാർ തീർച്ചയായും ബുദ്ധിശൂന്യർ അല്ല; അവർ ജന്മനാ ചീത്തവരും അല്ല. എല്ലാ രാജ്യങ്ങളിലെയും, മതങ്ങളിലെയും, വർഗ്ഗങ്ങളിലെയും 99 ശതമാനം ആളുകളും നല്ലവരാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ, എന്നും. എന്നിട്ടും ജര്മനിക്കാർക്കു എങ്ങിനെ 6 മില്ലിയൻ ജൂതന്മാരെ ഗാസ് ചെമ്പറുകളിലേക്കു തള്ളിവിടാൻ സാധിച്ചു?
      എന്റെ അഭിപ്രായത്തിൽ ഇതു സംഭവിച്ചത് ആധുനിക കാലത്തെ പ്രോപ്പഗാണ്ടയുടെ ശക്തി കൊണ്ടാണ്. വളരെ സംസ്കാര ചിത്തരും ബുദ്ധിമാന്മാരും ആയവരുടെ മനസ്സുകളെപ്പോലും വിഷ ലിപ്തമാക്കാൻ പോന്ന ശേഷിയുള്ള ഒന്നാണ് പ്രോപ്പഗാണ്ട. ഈ പ്രോപ്പഗാണ്ടയിൽ വീഴുകയാണ്  അന്നത്തെ ഭൂരിപക്ഷം ജര്മന്കാരും ചെയ്തത്.
          ഒന്നാം ലോക മഹായുദ്ധത്തിൽ സംഭവിച്ച തോൽവിയും അതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പണ പെരുപ്പവും ജര്മനിക്കാരെ ആകെ തളർത്തിയിരുന്നു. 1929 ലെ കുപ്രസിദ്ധമായ സാമ്പത്തിക മാന്ദ്യം ജർമൻ കാരെ ആകെ നിസ്സഹായർ ആക്കിയിരുന്നു. ഈ സാഹചര്യങ്ങളാണ് ഹിറ്റ്‌ലറെ പോലെ ഉള്ള ഒരു നരാധമന് വിജയിക്കാൻ ഉള്ള ഭൂമിക സൃഷ്ടിച്ചത്. ഹിറ്റ്ലർ നടത്തിയ കള്ള പ്രചാരണങ്ങൾ ഉപ്പു തൊടാതെ വിഴുങ്ങാവുന്ന ഒരു അവസ്ഥയിൽ ആയിരുന്നു ജർമൻ ജനത.
     ഇതു തന്നെയാണ് ഇന്ന് മിക്ക ഇന്ത്യക്കാർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു വലതു പക്ഷ നിയോ ഹിന്ദു ഫാസിസ്റ്റ് പാർട്ടിയായ ബീ ജെ പി 2014 ഇൽ അധികാരത്തിൽ വന്നത് മുതൽ തന്നെ ഒരു വലിയ സാമുദായിക പ്രോപ്പൻഗാണ്ട പ്രചരിപ്പിക്കാൻ തുടങ്ങി. ഈ പ്രചാരണം ഇന്ത്യൻ ന്യൂനപക്ഷത്തിന് പ്രത്യേകിച്ചു മുസ്ലീകൾക്കു എതിരായാണ് അവർ അഴിച്ച് വിട്ടത്. ഇതു നടപ്പാക്കിയത് മുസ്‌ലിംകൾ പശുക്കളെ കൊല്ലുന്നു എന്നും ഹിന്ദു പെണ്കുട്ടികളെ വശീകരിക്കുന്നു  എന്നും(ലൗ ജിഹാദ്) ഒക്കെയുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെ ആയിരുന്നു. ഈ വിദ്വേഷ പ്രസംഗങ്ങളിലൂടെ  ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു മനസ്സുകളിലും മുസ്‌ലിംകൾക്കു എതിരെ ഉള്ള വിഷം കുത്തി കയറ്റാൻ ബീ ജെ പി ശ്രമിച്ചു.  രാമ മന്ദിരം പണിയണമെന്നു ആവശ്യം ഉന്നയിക്കലും  മുസ്‌ലിംകളെ ആൾക്കൂട്ട കൊലപാതകങ്ങൾക്കു വിധേയമാക്കലും കഴിഞ്ഞ കുറേ വർഷങ്ങളിലെ നിത്യ സംഭവങ്ങൾ  ആയിരുന്നു.
       പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമ ആക്രമണവും, തങ്ങൾക്കു വഴങ്ങുന്ന മാധ്യമങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത യുദ്ധ ഭീതിയും ഈ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഇതെല്ലാം കൂടി ഉണ്ടാക്കിയെടുത്ത ഒരു അന്തരീക്ഷം ബീ ജെ പിക്ക് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഏക പക്ഷീയവും അസൂയാവാഹവും ആയ വിജയം നേടിക്കൊടുത്തു. ഭരണഘടനയിലെ 370 വകുപ്പ് റദ്ദു ചെയ്ത നടപടി എന്റെ അഭിപ്രായത്തിൽ ക്രിയാത്മകമായി ഒന്നും നേടാൻ പോകുന്നില്ല. പക്ഷെ ഒരു പാട് ഹിന്ദുക്കളെ തീവ്ര ദേശഭക്തർ ആക്കാൻ ഇതു സഹായിച്ചു.
        മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ ഉള്ള തൊഴില്ലായ്മ
 ( നാഷണൽ സാമ്പിൾ സർവേ കണക്കു അനുസരിച്ച്), ശിശുക്കളിൽ കണ്ട് വരുന്ന നടുക്കം ഉണ്ടാക്കുന്ന പോഷക ആഹാരക്കുറവ് ( ഇന്ത്യയിൽ ജനിക്കുന്ന രണ്ട് കുട്ടികളിൽ ഒരാൾ പോഷക ആഹാരക്കുറവ് അനുഭവിക്കുന്നു), മൂന്നു ലക്ഷത്തിൽ അധികം വരുന്ന കർഷകരുടെ ആത്മഹത്യകൾ, ബഹു ഭൂരിപക്ഷം ജനങ്ങൾക്ക് ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായ സൗകര്യങ്ങൾ അശേഷം ലഭിക്കാത്ത അവസ്ഥ, ഉള്ളവനും ഇല്ലാത്തവനും തമ്മിൽ സാമ്പത്തികമായ വിടവിന്റെ വലിപ്പത്തിൽ വന്ന വലിയ വർധനവ്( താഴെ തട്ടിൽ കിടക്കുന്ന 135 കോടി ജനങ്ങളുടെ ആകെയുള്ള ആസ്തിക്കു മുകളിൽ ആസ്തി കൈവശം വെച്ചിരിക്കുന്നത് കേവലം 7 ഇന്ത്യക്കാർ ആണ് എന്നോർക്കണം) തുടങ്ങുന്ന യാഥാർത്ഥവും നീറുന്നതും ആയ പ്രശ്നങ്ങൾ ഒന്നും തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിഷയങ്ങൾ പോലും ആയില്ല എന്നതാണ് സത്യം.
        യൂറോപ്പിനെ പോലെയും വടക്കൻ അമേരിക്കൻ രാജ്യങ്ങളെ പോലെയും ഉള്ള വ്യാവസായിക സമൂഹങ്ങളിൽ കാണുന്ന ഒരു പ്രതിഭാസമാണ് മതേതരത്വം. എന്നാൽ ഫ്‌യൂഡൽ അർധ ഫ്‌യൂഡൽ വ്യവസ്ഥിതികൾ പിന്തുടരുന്ന മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ പ്രതിഭാസം അന്യമാണ്. ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് എഴുതി വെച്ചത് കൊണ്ട് മാത്രം ഇന്ത്യ ഒരു മതേതര രാജ്യം ആകുന്നില്ല. കടുത്ത ജാതീയതയും വർഗ്ഗീയതയും നില നിൽക്കുന്ന ഇന്ത്യ വാസ്തവത്തിൽ ഇന്നും ഒരു അർധ  ഫ്‌യൂഡൽ രാജ്യമാണ്.
ഇന്ത്യക്കാർ പൊതുവെ വളരെ മതാത്മകമായി ചിന്തിക്കുന്നവർ ആണ്. ഇന്ത്യക്കാരിൽ 80 ശതമാനവും ഹിന്ദുക്കൾ ആണ്. ഒരു വർഗീയ പ്രോപ്പഗാണ്ടയുടെ കെണിയിൽ വീഴാനുള്ള അവരുടെ സാധ്യത വളരെ കൂടുതൽ ആണ്.
         ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്‌ലിംകളും വർഗീയത ഉള്ളവർ ആണെന്നാണ്. ഞാൻ എന്റെ ഹിന്ദു കുടുംബ അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ഇരിക്കുമ്പോൾ പലരും പലപ്പോഴും മുസ്‌ലിംകൾക്ക് എതിരെ വിഷമുള്ള വാക്കുകൾ പ്രയോഗിക്കാറുണ്ട്. സമീപത്തൊന്നും ഒരു മുസ്ലിം ഇല്ല എന്നു ഉറപ്പു വരുത്തിയത്തിന് ശേഷമേ അവർ ഇത് ചെയ്യൂ. ഒരു മുസ്ലിം, ആൾക്കൂട്ട കൊലപാതകത്തിന് ഇരയായാൽ മിക്ക ഹിന്ദുക്കളും അതു അവഗണിക്കുന്നു. ചിലർ സന്തോഷിക്കുന്നു; ഒരു തീവ്രവാദി കുറഞ്ഞു കിട്ടിയല്ലോ എന്ന ആശ്വാസത്തോടെ.
      വർഗീയത(ന്യൂനപക്ഷങ്ങളോട് പ്രത്യേകിച്ചു മുസ്ളീംകളോട് ഉള്ള വെറുപ്പ്) നല്ല ഒരു വിഭാഗം ഹിന്ദുക്കളുടെയും മനസുകളിൽ അടങ്ങി കിടക്കുന്ന ഒരു വികാരമാണ്. ഈ വികാരം പലപ്പോഴും ഒരു തിരി കൊളുത്തിയാൽ  പൊട്ടിത്തെറിക്കാൻ പാകമായ അവസ്ഥയിൽ ആണ്. 2014 നും 2019 നും ഇടയിൽ ഈ വർഗീയ വികാരം ആളിക്കത്തിച്ചു നിർത്താൻ ബീ ജെ പി പരമാവധി ശ്രമിച്ചു. ആർ എസ് എസ്സിന് മേധാവിത്വമുള്ള ഒരു മുസ്ലിം ക്രിസ്ത്യൻ വിരുദ്ധ സംഘടന ആണല്ലോ ബീ ജെ പി.
       ബീ ജെ പിയും അവരുടെ നേതാവ് മോദിയും  അസൂയാവഹമായ രീതിയിൽ വിജയിച്ചു അധികാരത്തിൽ വന്ന ഈ സാഹചര്യങ്ങളിൽ ജനങ്ങൾ അവരിൽ നിന്നും പലതും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും, ശിശുക്കളുടെ പോഷക ആഹാര കമ്മി നികത്താനും, ആരോഗ്യ പരിപാലനത്തിനും, വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാനും ഉള്ള സമ്മർദ്ദം ജനങ്ങളിൽ നിന്നും ശക്തിയായ തോതിൽ ഉയർന്നു വരും.എന്നാൽ എന്ത് ചെയ്യണമെന്ന് ബീ ജെ പിക്കോ മോദിക്കോ അറിയില്ല. ഈ അടുത്ത കാലത്തു കാര്യങ്ങൾ ആകെ തകരാറിൽ ആണ്. ഇന്ത്യയുടെ സാമ്പത്തിക രംഗം കൂപ്പു കുത്തിയിരിക്കുന്നു. ജി ഡി പി 5ശതമാനത്തിലേക്കു താഴ്ന്നു. നിർമാണ മേഖല പ്രത്യേകിച്ചു വാഹന രംഗം, റിയൽ എസ്റ്റേറ്റ് മേഖല, ഊർജ മേഖല എന്നിവഎല്ലാം തന്നെ കുത്തനെ താഴോട്ടാണ് പതിച്ചു കൊണ്ടിരിക്കുന്നത്. നാളിതു വരെ കാണാത്ത തൊഴിലില്ലായ്മ ആണ് ഇന്ത്യ നേരിടുന്നത്.
     ഇപ്പോൾ നിലവിലുള്ള ഭരണ രീതിക്കു മേൽപ്പറഞ്ഞ യഥാർത്ഥ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ആകില്ല എന്നു മാത്രമല്ല സ്ഥിതികൾ കൂടുതൽ വഷളാകാൻ ആണു സാധ്യത. അതു കൊണ്ട് തന്നെ ഈ പ്രശ്നങ്ങളിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചു വിടാൻ ഒരു ബലിയാടിനെ കണ്ടെത്തിയേ തീരു; ഹിറ്റ്ലർ ജൂതന്മാരെ കണ്ടെത്തിയത് പോലെ.  ഇന്ത്യയിൽ ബലിയാടുകൾ ആകാൻ പോകുന്നത് നമ്മുടെ മുസ്ലിം സഹോദരന്മാർ ആണ്. മുസ്‌ലിംകൾക്കു എതിരെ ഉള്ള അതിക്രമങ്ങൾ ഇനി തുടരെ തുടരെ ഉണ്ടാകും എന്ന് ഞാൻ ഭയപ്പെടുന്നു. ചെറിയ തോതിൽ ഈ അക്രമങ്ങൾ ക്രൈസ്തവ സഹോദരന്മാർക്കു എതിരെയും പ്രതീക്ഷിക്കാം.
       ജർമ്മനിയിൽ നാസി ഭരണ കാലത്തു ശാസ്ത്രത്തെ വർഗ്ഗപരമായ ഒരു അസംബന്ധമായി തകിടം  മറിക്കുക ഉണ്ടായി. ഈ പ്രക്രിയ തന്നെയാണ് ഇന്ത്യയിൽ 2014 ന് ശേഷം പിൻ തുടരുന്നത്. ചരിത്രത്തിന്റെ കാര്യവും സമാനമാണ്. നാസി ഭരണ കാലത്തു ചരിത്രത്തെ പൂർണമായും  വളച്ചൊടിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് ജർമനിയിൽ നടന്നത്. 2014 നു ശേഷം ഇന്ത്യയിൽ നടക്കുന്നതും ഇതു തന്നെ.
    ജർമനിയിൽ ഗീബൽസ് മാധ്യമങ്ങളെ കൈപ്പിടിയിൽ ഒതുക്കിയ പോലെ ഇന്ത്യൻ മാധ്യമങ്ങളും ഇപ്പോൾ യജമാനന്മാരുടെ കൈകൾക്ക് ഉള്ളിൽ ആയിരിക്കുന്നു.മാധ്യമങ്ങൾ യജമാനന് സ്തുതി പാടുന്ന തിരക്കിലാണ്. " ചക്രവർത്തി നീണാൾ വാഴട്ടെ"
    ഇന്ത്യക്കു വരാൻ ഇരിക്കുന്ന നാളുകൾ ഇരുണ്ടതാണ്.
( സുപ്രീം കോടതി മുൻ ന്യാധിപനും പ്രസിദ്ധ നിയമഞ്ജനും ആയ ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജുവിന്റെ Dark days are ahead for India എന്ന ലേഖനത്തിന്റെ ഒരു സ്വതന്ത്ര വിവർത്തനമാണ് മുകളിൽ കൊടുത്തിരിക്കുന്നത്

Saturday, 19 October 2019

പാമ്പ് കടിച്ചതിനു നാട്ടുമരുന്ന് കൊടുത്തു.ജീവന്‍ രക്ഷിക്കാനായില്ല

Jinesh P. S എഴുതുന്നു
----------------
ഇന്നും വായിച്ചു അതേ വാർത്ത. ആളും സ്ഥലവും മാത്രമേ മാറിയിട്ടുയുള്ളൂ.

ഇത്തവണ വാർത്ത പരിയാരത്തുനിന്ന് ആണ്. മരിച്ചത് എട്ടുവയസ്സുകാരൻ.

ഇന്നലെ രാത്രി ഏഴരയോടെയാണ് വീട്ടുമുറ്റത്ത് വെച്ച് കടിയേറ്റത്.

വീട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിനടുത്തുള്ള നാട്ടുവൈദ്യനെ കാണിച്ച് നാട്ടുമരുന്ന് കൊടുത്തു, പാമ്പ് കടിച്ചതിനുള്ള മരുന്ന്. രാവിലെ വീണ്ടും കുട്ടി ക്ഷീണമുണ്ടെന്ന് പറഞ്ഞു. വീണ്ടും അതേ മരുന്ന് നല്‍കി. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടകരമാണ്, ആ കുട്ടിയുടെയുടെ വേർപാടിൽ അനുശോചിക്കുന്നു.

ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നാഴിക എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait), അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആൻറി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.

കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകുമ്പോൾ, അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്. വ്യക്തി അനുഭവസാക്ഷ്യങ്ങൾ വാരി വിതറിക്കൊണ്ട് നാട്ടുചികിത്സക്കായി വാദിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ല.

സുവർണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികൾ നഗരങ്ങളിലും. സുവർണ്ണനിമിഷങ്ങൾ ഇല്ലാതാവാൻ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ നാട്ട് വിഷ ചികിത്സാകേന്ദ്രങ്ങൾ കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.

ഓർക്കുക, ഈ മരണങ്ങൾ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ് ...

മൊബൈൽ ഫോണിൽ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവർ പൗരാണികതയുടെ പേരും പറഞ്ഞ് 'വിഷചികിത്സ' എന്ന് അബദ്ധത്തിന തലവെച്ച് കൊടുക്കുന്നൂ. എന്ത് പറയാനാണ് !

സങ്കടകരം...

മുൻപ് പലതവണ എഴുതിയിട്ടുള്ള പോസ്റ്റാണ്. ഒരിക്കൽ കൂടി എഴുതുകയാണ്. ഇങ്ങനെ എഴുതുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നറിയില്ല. പക്ഷേ ഇപ്പോൾ സാധിക്കുന്നത് എഴുതുക മാത്രമാണ് എന്നുള്ളതുകൊണ്ട് വീണ്ടും എഴുതുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിച്ചാലോ...


കുറിപ്പു : നടുവിൽ  എന്ന സ്ഥലത്തു നിന്ന് വെറും 9 .5  km അകലെ  പാമ്പിൻ വിഷത്തിന്റെ മരുന്നു ആലക്കോട് കോപ്പറേറ്റീവ് ഹോസ്പിറ്റലിലും  8  km കരുവഞ്ചാൽ വെള്ളാട് ഹോസ്‌പിറ്റലിലും ഉള്ളപ്പോഴാണ് ആ കുഞ്ഞിന് കൃ ത്യമായ ചി കിത്സ കിട്ടാതെ പരക്കം പായേണ്ടി വന്നത് .