Thursday, 19 February 2026

പൗര പ്രതികരണ ശേഖരണ പഠന പരിപാടി


16/2/2026 :പൗര പ്രതികരണ ശേഖരണ പഠന പരിപാടിയുടെ   ഭാഗമായി ആലക്കോട്  സർഗ്ഗവേദിയിൽ നിന്നും ലഭ്യമായ പ്രതികരണങ്ങൾ .

DRAFT ; EDITED @ 12.57 PM

1.മലയോര മേഖലയിൽ റബർ അധിഷ്‌ഠിത ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങണം . 

2.ന്യൂജൻ കോഴ്‌സുകളും വിഷയങ്ങളും  ഉൾപ്പെടുത്തി   കേരളത്തെ ഉന്നത  വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കിമാറ്റണം .ഉദാഹരണമായി കേരളത്തിലെ ഫൈൻ ആർട്സ്  കോളേജുകളിൽ ആധുനീകരണം നടത്തി   കൊമേർഷ്യൽ ആർട്സ് മായി ബന്ധപ്പെട്ട  graphic design, illustration, advertising, digital imaging, typography, branding/packaging design, photography, animation, and visual communication techniques.  പോലുള്ള വിവിധ  ന്യൂജൻ വിഷയങ്ങൾ പഠിക്കാൻ കഴിയുന്ന വിധത്തിൽ  .സജ്ജമാക്കണം .അത്തരം മിക്ക ഫൈൻ ആർട്സ്  കോളേജുകൾ  കേരളത്തിൽ എല്ലായിടത്തും ഉണ്ടാകണം . 

3.National Institute of Design ( NID ) പോലുള്ള മികച്ച സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടാകണം .

 4. ഓരോ തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിലും ഒരു OLD AGE HOME , COMMUNITY KITCHEN ഇവ ഉണ്ടാകണം . ഈ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു  പ്രായമായവർക്കു കൂടി ചെയ്യാവുന്ന ചന്ദനത്തിരി /മെഴുകു തിരി   നിർമാണം . പോലുള്ള   പലതരം ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങണം .  

5.ഉചിതമായ പാലിയേറ്റീവ്  കെയർ പരിശീലനം കൂടി ഉൾപ്പെടുത്തി  ഹോം       നഴ്സിംഗ് സംവിധാന  നെറ്റ്‌വർക്ക് ഓരോ പഞ്ചായത്തിലും വ്യാപിപ്പിക്കണം  .

6.എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദഗ്ദ്ധ ഫാക്കൽറ്റിമാരെ സ്ഥിരമായി നിയമിച്ചു നിലവാരം വർദ്ധിപ്പിക്കുകയും എല്ലാ സ്ഥാപനത്തിലും ധാരാളം ക്യാമ്പസ് പ്ലേസ്മെന്റ് അവസരങ്ങൾ ഉറപ്പാക്കുകയും വേണം .

7.സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത ഇനിയും മെച്ചപ്പെടുത്താനുണ്ട് . 8.നെൽക്കൃഷിക്കാർക്കുള്ള സഹായങ്ങൾ ഒട്ടും കാലതാമസമില്ലാതെ നിർവഹിക്കണം

 8.കർഷകർക്കുള്ള ധനസഹായവുമായി ബന്ധപ്പെട്ട്കൃ ഷിവകുപ്പ് മുഖേന  സഹായങ്ങൾ  എത്തിക്കാനുള്ള  ഫയൽനീക്കങ്ങളിലെ കാലതാമസം ഇല്ലാതാക്കണം . 

(9) തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന റോഡ് നിർമാണം പോലുള്ള പദ്ധതികളിലെ ഫണ്ട് ഉപയോഗത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കുവാനും  പ്രാദേശിക തലത്തിൽ ഉണ്ടാകുന്ന അഴിമതി നിരീക്ഷിക്കാനും ഒഴിവാക്കാനും ഉതകുന്ന ഗുണഭോക്‌തൃ സമിതികൾ പോലുള്ള സംവിധാനങ്ങൾ കൊണ്ടുവരികയും വേണം . 

(10) കാർഷിക വിളകൾക്ക് പരമാവധി വില ഉറപ്പാക്കുന്ന സ്ഥിര സംവിധാനങ്ങൾ ഉണ്ടാകണം .

(11) മികച്ച കർഷകർക്ക് അവാർഡ് നൽകിയാൽ മാത്രം പോരാ ,അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ അടിയന്തിരമായി പഠിച്ചു വേണ്ടുന്ന സാമ്പത്തിക പിന്തുണ സ്ഥിരമായി നൽകണം

 (12) കർഷകരുടെ മേഖലയിലെ മാനസിക പ്രശ്നങ്ങൾ പഠിക്കാനും വേണ്ടുന്ന പിന്തുണ നൽകാനും  അടിയന്തിര സംവിധാനം / പഠന കമീഷൻ ഉണ്ടാകണം  

(13) തദ്ദേശ സ്ഥാപനത്തിൽ  നിന്നും ലഭിക്കാനുള്ള സർഫിക്കറ്റുകൾ കാലതാമസം കൂടാതെ ലഭിക്കുന്നു എന്നുറപ്പാക്കാൻ സംവിധാനം വേണം .

(14) കരുവഞ്ചാൽ ( ആലക്കോട്  -തളിപ്പറമ്പ റോഡ് )  പാലം പണി പൂർത്തിയാക്കി ഉദ്ഘാടനം ഉടൻ നിർവഹിക്കണം .

(15) കേരളത്തിൽ എത്തുന്ന പച്ചക്കറികൾ വിഷമയമല്ല എന്നുറപ്പാക്കാനുള്ള പരിശോധന ശക്തിപ്പെടുത്തി എല്ലാകാലവും തുടരാൻ വേണ്ട തീരുമാനം ഉണ്ടാകണം.

(16) കേരളത്തെ വിഷമയമില്ലാത്ത പച്ചക്കറികളുടെ ഹബ് ആക്കി മാറ്റണം .അതിനായി നല്ല പച്ചക്കറി ഉല്പാദകർക്കു സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം .

(17) ലാറ്റക്സ്  പ്രോസസ്സിംഗ്ഉ പയോഗിച്ചുള്ള വ്യവസായ പദ്ധതികൾ മലയോരത്തു തുടങ്ങണം .

(18) പണി പൂർത്തിയായ പഞ്ചായത്തു റോഡുകളുടെ  അരികുകൾ സംരക്ഷിക്കുന്ന വിധത്തിലുള്ള നിർദ്ദേശങ്ങൾ നല്കണം .

(19) എല്ലാ തരം  റോഡുകളിലും കാൽനടയാത്ര സുഗമ മാക്കുന്ന വിധത്തിൽ നടപ്പാത നിർബന്ധമാക്കണം .

(20) രാഷ്ട്രീയത്തിലും അനുബന്ധ ജോലികൾക്കും വിരമിക്കൽ പ്രായം നിർബന്ധമാക്കണം .

( 21 )ദേവസ്വം ബോഡിന്റെ കീഴിൽ ഉള്ളതോ അല്ലാത്തതോ ആയ എല്ലാ  ദേവാലയങ്ങളുടേയും വരവു ചെലവ് കണക്കുകൾ  സ്പോൺസർ  തുകകൾ ഉൾപ്പെടെ ഓരോ വർഷവും ഓഡിറ്റ് ചെയ്യപ്പെടണം .

( 22)കേരള ത്തിലെ ആഭ്യന്തര ടൂറിസം നെറ്റ്‌വർക്കിൽ വടക്കേ മലബാറിന്റെ ടൂറിസം സാദ്ധ്യതകൾ പരമാവധി ഉൾപ്പെടുത്തണം .

(23) വർഗീയതയെ പ്രതിരോധിക്കുന്ന വിധത്തിൽ മതേതര സാംസ്‌കാരിക സ്ഥാപനങ്ങൾ എല്ലാ ജില്ലകളിലും ഉണ്ടാകണം 

(24) തെരുവുനായ മനുഷ്യ ജീവന് ഭീഷണിയായി മാറുന്നു .ഈ പ്രശ്‌നത്തിൽ സ്ഥിരമായ പരിഹാരം ഉണ്ടാകണം .

(25) ഉന്നത വിദ്യാഭ്യാസ മേഖല മത ജാതി സംഘടനകൾക്ക് വിട്ടു കൊടുക്കുന്നത്  വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറക്കുകയും മതേതര വീക്ഷ ണത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു .ഈ അവസ്ഥ ഒഴിവാക്കണം .

(26) കേരളത്തിൽ രോഗപരിശോധനക്ക് അന്തർദേശീയ നിലവാരമുള്ള ലാബുകൾ നിർമ്മിക്കണം 

(27) ഉന്നത വിദ്യാഭ്യാസ മേഖല തൊഴിലധിഷ്ഠിതമാവുകയും ഉയർന്ന നിലവാരമുള്ളതാവുകയും ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കണം .

(28) ഓരോ സ്‌കൂളിലും പ്രത്യേക പഠന വൈകല്യം ഉള്ള വിദ്യാർത്ഥികൾക്ക്  ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിൽ ക്‌ളാസ്സുകൾ എടുക്കാൻ പഠന വൈകല്യ മാനേജ്മെന്റിൽ (   SPECIFIC LEARNING DISABILTY MANAGEMENT ) പ്രത്യേക  പരിശീലനം കിട്ടിയ ഫാക്കൽറ്റിമാരെ നിയമിക്കണം .







No comments: