26 06 2020 :മഴയില്ലാത്ത ഉച്ചനേരം ഇന്നലെ കാരാപ്പുഴ നിന്ന് കോട്ടയം നഗരത്തിലേക്ക് കാൽനടയായി ഒരു ഏകാംഗ ജാഥ പുറപ്പെട്ടു .പുറപ്പെടുമ്പോൾ 1 .6 കി മി ( 2 0 മിനിട്ടു )ആയിരുന്നു ഗൂഗിളേച്ചി പറഞ്ഞ ദൂരം .താഴത്തങ്ങാടിയിലെ കുറുക്ക് വഴികളിലെവിടെയോ വെച്ച് വഴി മാറുകയും കോട്ടയം നഗരത്തിന്റെ ഉൾവഴികളെ പുളകമണിയിച്ചു കൊണ്ട് ആ ജാഥ മാർത്താണ്ഡ വർമയുടെയും തെക്കുംകൂർ രാജാവിന്റെയും പടയാളികൾ പോരാടി നിന്ന രാജവീഥികളിലൂടെ 3 കിലോമീറ്ററിലധികം സഞ്ചരിച്ചു കൊണ്ട് സമാപന കേന്ദ്ര മായ സബ് ട്രഷറിയിലെത്തുകയും ചെയ്തു .പഴയ ബോട്ടു ജെട്ടി യിൽ നിന്നും പാലസ് റോഡിലേക്ക് ഉള്ള ലിങ്ക് റോഡിലേക്ക് പോവുന്നതിനു പകരം കാരാപ്പുഴയുടെ തീരത്തുള്ള നടപ്പാതയിലൂടെ (വയസ്കര ലെയിൻ )നേരെ പോയതാണ് പ്രശ്നമായത് .ഇത്തിരി മുൻപോട്ടു പോയാൽ വസ്‌കര ലെയ്ൻ വലത്തോട്ട് തിരിയുന്നുണ്ട് .അതിലെ പോയാലും ദൂരം കുറവായിരുന്നു .പകരം പുഴയുടെ ഭംഗിയും കണ്ട് നേരെ മുന്നോട്ടു തന്നെ മഠത്തിൽപറമ്പിൽ ലെയിൻ വഴി പോയി .ദൂരക്കൂടുതലെന്നാണ് ഗൂഗിളേച്ചി പറഞ്ഞു കൊണ്ടിരുന്നത് .തെക്കോട്ടു തിരിയാനും പറയുന്നുണ്ടായിരുന്നു .തെക്കേതാ ,വടക്കേതാ എന്ന് തിരിയേണ്ടേ .നടപ്പാത തീരുന്നിടത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു കുറച്ചു ഉള്ളിലോട്ടു കേറിയപ്പോൾ ജി പി എസ് സിഗ്നൽ പോയി .പുണ്യ പുരാതന തളിയിൽ കോട്ടക്കകത്തു ഗൂഗിളിന് നട്ടപ്പിരാന്തായി .മഠത്തിൽപറമ്പിൽ ലെയിൻ മുഴുവൻ നടന്നു പുഴ തീർന്നു .പിന്നെ വേറെ നിവർത്തിയില്ലാതെ വലത്തോട്ട് തിരിഞ്ഞു നടന്നു .ഏതാണ്ടോരൂഹം വെച്ച് നടത്തമായി പിന്നെ .ഒരു വഴി ചെന്ന് ചെന്ന് ഒരു വീട് മുറ്റത്തെത്തി തിരിച്ചു നടക്കുമ്പോൾ മഴയില്ലായിരുന്നു .കുട നിവർത്തുകയും ചെയ്തു .ഒരു വഴി യടയുമ്പോൾ ഒൻപതു വഴി തുറക്കും .കാലം ഒൻപതു വഴി തുറക്കും എന്ന പാട്ടും പാടി തിരിച്ചു നടന്നു .സിഗ്നൽ തിരിച്ചു കിട്ടിയപ്പോൾ ഗൂഗിളേച്ചി തെറി പറയാൻ തുടങ്ങി .NH 183 ൽ എങ്ങിനെയും കേറീട്ടു ഇനിയും 15 മിനിറ്റ് നടന്നോളാൻ പറഞ്ഞു .പലവഴിയും കുത്തിട്ടു കാണിച്ചു .ഇങ്ങോട്ടു പോയാ 5 മിനിറ്റ് വൈകും ,അങ്ങോട്ടു പോയാ 13 മിനിറ്റു ചുറ്റാം ,നീല കുത്തുകൾ വഴി പോയാൽ നേരത്തെ എത്താം .നീല വഴി പിടിച്ചു .മഠത്തിൽപറമ്പിൽ ലെയിൻ മുഴുവൻ ചുറ്റി പഴയ എം സി റോഡ് വഴി ഹലോ പെറ്റ്സ് നടുത്തു NH 183 ൽ കേറി .കല്യാൺ സിൽക്സിന്റെ കെട്ടിടം എതിരെയുണ്ട് .അങ്ങോട്ടല്ല .ഇടത്തോട്ട് നടന്നു . KSRTC ബസ്‌സ്റ്റാൻഡും കണ്ട് മുന്നോട്ടു പോയി.ബസ്സ്റ്റാൻഡ് തീരുന്നിടത്തു ഇടത്തോട്ടുള്ള ഇടുങ്ങിയ റോഡ് വഴി കേറിയാൽ സബ് ട്രഷറി ആയി .3 കി മീ മൊത്തം ആയിക്കാണും .35 മിനിറ്റും .1 .6 കി മീറ്റർ നടക്കേണ്ടയിടത്തു പരമാവധി ദൂരം സഞ്ചരിക്കാൻ കഴിഞ്ഞു .ഗൂഗിളേച്ചി കൂടെയുണ്ടായിട്ടും .ഉണ്ണുനീലി സന്ദേശത്തിലെ പ്രാവായിരുന്നു ഇതിലും ഭേദം.
സബ് ട്രഷറിയിൽ ഗേറ്റ് ഒരാൾക്ക് കടക്കാന് മാത്രം പാകത്തിൽ ക്രമീകരിച്ചിരുന്നു .തിരക്ക് നന്നേ കുറവ് .ജീവനക്കാർ മാസ്ക് ധരിച്ചിരുന്നു .ഒറ്റ കൗണ്ടർ ഇടപാട് മാത്രം . ദൂരെ നിൽക്കാൻ / ഇരിക്കാൻ സൂചിപ്പിക്കുന്നു ണ്ടായിരുന്നു .പൊതുവെ ഒരു നിശ്ശബ്ദത തളം കെട്ടി നിന്നു .എന്റെ ഇടപാട് വേഗം നടന്നു കിട്ടി .കണ്ണൂർ ക്കാരൻ എങ്ങിനെ കോട്ടയത്തെ ബ്രാഞ്ചിലെത്തി എന്നും ഇതിനകം കാഷ്യർ എന്നോട് ചോദിച്ചുറപ്പാക്കി .ജോൺ എന്ന് പേരുള്ള കാഷ്യർക്കും കണ്ണൂർ സർവീസുണ്ട് .പറശ്ശിനിക്കടവൊക്കെ വന്നിട്ടുണ്ട് . എന്നോട് മിസ്സിസിനു കോട്ടയമൊക്കെ കാണിച്ചു കൊടുത്തിട്ടു പോയാൽ മതിയെന്ന് പറഞ്ഞു .
തിരിച്ചു വരവ് കുറെക്കൂടി എളുപ്പമായി .പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞു ഇടത്തോട്ടാണ് ബോട്ടു ജെട്ടി റോഡ് .അതുവഴി നേരെ പാലസ് റോഡ് വഴി താഴോട്ട് ഇറക്കമാണ് .ഈ വഴിയിൽ ഇരു വശത്തും ബൈക്ക് ,കാർ സ്പെയർ പാർട് സാധനങ്ങൾ വിൽക്കുന്ന കടകളാണ് .കേടായ പഴയ ബൈക്കുകളും കാറുകളും പൊളിക്കുന്നതും പലഭാഗങ്ങ്ളായി പൊളിച്ചതും പൊളിക്കാനായി നട തള്ളിയതും കാണാം .പഴയ ബോട്ടു ജെട്ടിയിൽ പച്ച ബസുകള് പാർക്ക് ചെയ്തിട്ടുണ്ട് . ബിവറേജസ് കോപ്പറേഷന്റെ ഒരു ഔട്ലെട്ടുള്ളത് പൂട്ടികിടപ്പാണ് .കുറുക്കുവഴികൾ രാജപാതകളല്ല .മാത്രമല്ല ,ചതിക്കുഴികളുമാണ് എന്ന് ഈ വഴിയേ കടന്നു വരുമ്പോൾ മനസ്സിലാകും .ബോട്ടു ജെട്ടി യിൽ നിന്നും കാരാപ്പുഴ റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ ഇരു വശത്തും നടപ്പാതയിൽ പലയിടത്തുംഒടിഞ്ഞ സ്ലാബുകളാണ് .നടു റോഡീൽ തന്നെ വലിയ കുഴികൾ ഉണ്ട് .മഴകനത്താൽ ഇവിടം അപകട മേഖലയാകും .
നഗരത്തിൽ നല്ല തിരക്കുണ്ട് .എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട് .അവിടവിടെ പോലീസ് ചെക്കിങ് ഉണ്ട് . പോലീസ് വണ്ടി റോന്തു ചുറ്റുന്നുണ്ട് .മാസ്കിടാത്തവരെ ഇന്ന് മുതൽ അറസ്റ്റു ചെയ്യുമെന്നാണ് അറിയിപ്പ് .ഉച്ച കഴിഞ്ഞ നേരമാണ് .അതു കൊണ്ടാവണം ആളുകൾ കൂട്ടം കൂടുന്നതായി കാണുന്നില്ല .ബാറിന് മുൻപിലും ഹോട്ടലുകളുടെ മുൻപിലും തുണിക്കടയിലുമൊക്കെ ആളുകളായി തുടങ്ങി .കാറിലിരുന്ന ഒരു ചെറുപ്പക്കാരൻ തൊട്ടടുത്തു കൂടി നിന്ന ഒരു യുവതിയെ തുറിച്ചു നോക്കുന്നു .എന്ത് ചെയ്യാൻ .അവളും മാസ്ക് വെച്ചിരുന്നു .അവനും .കൊറോണക്കാലത്തു പൂവാലന്മാരുടെ സ്ഥിതിയാണ് ദയനീയം .നോക്കാൻ വായില്ല.
കാരാപ്പുഴ-തിരുവാർപ്പ് റോഡിൽ ഇരു വശത്തും കാന ചെളി കോരി തെളിച്ചു വച്ചിട്ടുണ്ട് .അത്രയും നല്ലത് .സ്വതവേ തിരക്കുള്ള റോഡിൽ നടപ്പാതയില്ലാത്തതു കാൽനട യാത്ര വിഷമകരമാക്കുന്നു .ഒരു കിലോമീറ്റര് നടന്നാൽ കോട്ടയം നഗരത്തെക്കാൾ പഴക്കമുള്ള ഒരു ഗവണ്മെന്റ് സ്‌കൂൾ കാണാം .1895 ൽ സ്ഥാപിതമായ ആ സ്‌കൂളിനടുത്താണ് എന്റെ ഇപ്പോഴത്തെ താമസം .
നഗര മധ്യത്തിൽ ഒ രു കടയിൽ ഞാൻ സാനിട്ടയ്‌സർ ചോദിച്ചു .50 രൂപ വില പറഞ്ഞു അവർതന്ന കുപ്പിയുടെ ലേബൽ വായിച്ചു നോക്കി .ലെമണും വേപ്പിൻ നീരും ചേർന്ന മിശ്രിതമാണത്രെ .ഞാനത് തിരികെ കൊടുത്തു .65 ശതമാന മെങ്കിലും ആൽക്കഹോൾ അടങ്ങിയ മിശ്രിതമാണ് കോവിഡിനെതിരെ ഫലപ്രദമാകുന്നത് .
കോട്ടയത്തെക്കുറിച്ചു കൂടുതൽ (വിക്കി പീഡിയയിൽ നിന്ന് )

തെക്കൻ-മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ് കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു[1]. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം[2]. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശ്ശേരിയിലാണ് (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണു. മഹാത്മാഗാന്ധി സർവ്വകലാശാലാ (MG University) ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു.ഒട്ടേറെ പ്രമുഖ വ്യക്തികൾ ജനിച്ച നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ. ആ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിനിമാ താരം മമ്മൂട്ടി, അരുന്ധതി റോയ്, എന്നിങ്ങനെ അനേകം വ്യക്തികൾ എടുത്തു പറയാവുന്നവരാണ്.
ആധുനിക കോട്ടയത്തിന്റെ ശില്പി
തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശിൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്[3] . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി[4] , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത്[5] .
കോട്ടയം സി.എം.എസ്. കോളേജിൽ സമർത്ഥരായ കുട്ടികൾക്ക് അക്കാലത്ത് 25 രൂപ സ്കോളർഷിപ്പ് ഇദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി. താഴത്തങ്ങാടി വള്ളംകളി, രാമവർമ യൂണിയൻ ക്ലബ് എന്നിവ ആരംഭിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. 1885-ൽ ഇദ്ദേഹത്തിന്റെ കാലത്താണ് പീരുമേട്-ഗുഡലൂർ റോഡ് പണിതത്[5]. കച്ചേരിക്കടവ് ബോട്ട് ജെട്ടി നിർമിച്ചതും ഇക്കാലത്തുതന്നെ[6] കോട്ടയംജില്ലയിൽ പ്രശ്തമായ പൂർണ്ണാപുഷ്കലസമേധനായശാസ്താക്ഷേത്രമാണ് പാണ്ഡവംശാസ്താക്ഷേത്രം അയ്മനംഗ്രാമത്തിൽപണ്ട്. പാണ്ഡവരുടെവനവാസകാലത്ത് അവർപ്രതിഷ്ഠനടത്തിഎന്നാണ് ഐതിഹ്യം.
No comments:
Post a Comment