കരുവഞ്ചാൽ ആശാൻ കവല വഴി ചെന്നാൽ 30 മിനുട്ടിനുള്ളിൽ ടാർ റോഡ് അവസാനിക്കുന്നു .പിന്നെ 2 കി മീറ്റർ കുത്തനെ കയറ്റം .ജീപ്പ് സർവീസുണ്ട് .അങ്ങോട്ടും ഇങ്ങോട്ടും ആയി 400 രൂപാ ചാർജ് .ഞങ്ങൾ നടന്നു കയറി .3 പേർക്ക് ക്യാമറയടക്കം 165 രൂപ ഗേറ്റ് പാസ്സായി വന്നു .60 രൂപ ക്യാമറ ചാർജ് .പ്രവേശന ഫീസ് ഒരാൾക്ക് 35 രൂപ .പ്രവേശനകവാടത്തിൽ നിന്നും ഒരു മിനുട് നടന്നാൽ കാഴ്ചാ മുനമ്പുകളിലെത്താം .ഒരു രണ്ടുമണിക്കൂർ സുഖമായി ചിലവഴിക്കാൻ വേണ്ട കാര്യങ്ങൾ ഉണ്ട് . വൈകുന്നേരം 4 -5 മണിയോടെ എത്തുന്ന വിധത്തിൽ യാത്ര ക്രമീകരിക്കുന്നതാണ് നല്ലത് .സൂര്യാസ്തമയ ദൃശ്യങ്ങൾ മനം മയക്കു ന്നവയാണ് .തണുത്ത കാറ്റും ആകർഷകം .മുകളിൽത്തന്നെ ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാണ് .ടോയ്‌ലെറ്റ് സൗകര്യങ്ങളുമുണ്ട് .ഞങ്ങൾ മടങ്ങുമ്പോൾ 7 മണി .അപ്പോഴും ധാരാളം സന്ദർശകർ തങ്ങി നില്പുണ്ട്.
No comments:
Post a Comment