ക്ഷേമരാഷ്ട്രം -സ്വകാര്യവത്കരണം വഴി
ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥാവകാശ സ്വഭാവ പ്രകാരം അവയെ നാലായി വർഗീകരിക്കാം. ഒന്ന് പൊതുമേഖല രണ്ട് സ്വകാര്യ മേഖല മൂന്ന് സംയുക്ത മേഖല നാല് സഹകരണമേഖല.
അൻപത് ശതമാനമോ അതിൽ മുകളിലോ സംസ്ഥാനമോ കേന്ദ്രമോ ഓഹരി കൈവശം വയ്ക്കുന്ന കമ്പനികളെ പൊതുമേഖലാ കമ്പനികൾ എന്ന് പറയാം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുതൽ കെഎസ്ആർടിസി വരെയുള്ള സ്ഥാപനങ്ങൾ പൊതുമേഖലയാണ്. സ്വാഭാവികമായും ഭൂരിപക്ഷം ഉടമസ്ഥാവകാശം സ്വകാര്യമേഖലയിൽ ആണെങ്കിൽ സ്വകാര്യകമ്പനികൾ എന്നും വിളിക്കാം. ടാറ്റയും ഇൻഫോസിസ് തുടങ്ങി കിംഗ്ഫിഷർ വരെയുള്ളവ സ്വകാര്യമേഖല ഉള്ളവരാണ്. എന്നാൽ പുതിയ കാലഘട്ടത്തിലെ സംരംഭങ്ങളുടെ സ്വഭാവമാണ് പി പി പി ഇതൊരു സംയുക്ത സംരംഭമാണ് തീർച്ചയായതും കാര്യമായതുമായ ഓഹരി പങ്കാളിത്തം ഗവൺമെന്റിന് PPPയിൽ ഉണ്ടാകും സിയാൽ, താജ് മലബാർ ഇന്നിവ നല്ല ഉദാഹരണമാണ്. ഇന്ത്യയുടെ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും വിശേഷം വിശേഷം ഉള്ളതുമായ മേഖലയാണ് സഹകരണ മേഖല അമൂൽ, ഐ എഫ് എഫ് സി യും, മിൽമയും തുടങ്ങി ULCC വരെയുള്ള സഹകരണമേഖല ഭാരതത്തിലെ സമസ്തമേഖലകളിലും ഇപ്പോൾ സജീവമായി ഇടപെടുന്നു. മാത്രമല്ല പല പി പി പി യിലും പങ്കാളികളാകുകയും ചെയ്യുന്നു.
ഇന്ത്യയിലെ സ്വകാര്യവൽക്കരണത്തെ കുറിച്ച് പറയുമ്പോൾ യഥാർത്ഥത്തിൽ മൂന്ന് തരത്തിലുള്ള സ്വകാര്യവൽക്കരണം ഉണ്ട്. അതിൽ ഒന്ന് പ്രത്യേക അതിനൂതനസാങ്കേതിക സെക്ടറുകളിൽ സ്വകാര്യ മൂലധനം അനുവദിക്കുക എന്നതാണ്. ഉദാഹരണം റേഡിയോ ഐസോടോപ്പുകളുടെ വികിരണ സങ്കേതങ്ങൾ ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങളുടെ ദീർഘകാല സൂക്ഷിപ്പ്. അതായത് ഈ മേഖല പൂർണമായും ആണവ മേഖലയാണ്. ഭാരതത്തിൽ ഇതുവരെ സ്വകാര്യമേഖലയ്ക്ക് അപ്രാപ്യമായിരുന്നു ആണവ മേഖല. എന്നാൽ കേന്ദ്ര ഗവൺമെൻറ് കോ വിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സ്വകാര്യവൽക്കരണ നയത്തോട് കൂടി ഈ മേഖല സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുകയും അവ കാർഷിക ഭാരതത്തിന് മുതൽക്കൂട്ടാവും ചെയ്യുന്നു. ദീർഘകാലം കാലം പഴങ്ങളും ധാന്യങ്ങളും കേടുകൂടാതെ സൂക്ഷിക്കുക വഴി ഒരേ സമയം തന്നെ ഉൽപാദകർക്കും ഉപഭോക്താവിനും വില സ്ഥിരത ഉണ്ടാകുന്നു.
രണ്ടാം തരത്തിലുള്ള സ്വകാര്യവൽക്കരണം പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവൽക്കരണമാണ്. പ്രകൃതി വിഭവകൈകാര്യ വിഷയത്തിൽ നമ്മൾ കൂടതൽ ഉത്തരവാദിത്വത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രകൃതിയുടെ വിഭവങ്ങൾ നാളെകളിലേക്ക് പരി രക്ഷിക്കപ്പെടേണ്ടതും പരിസ്ഥിതിസന്തുലനവും ആയിരിക്കണം. കൽക്കരിപ്പാടങ്ങളുടെ സ്വകാര്യവൽക്കരണ വേളയിൽ കേന്ദ്രസർക്കാർ ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്ന മാതൃകാപരമായ നയമാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അരിയും,ഗോതമ്പും, പച്ചക്കറികളും,വളവും തൊഴിലും ഉണ്ടാക്കാൻ രാജ്യത്ത് വൈദ്യുത ഊർജ്ജം വളരെ അത്യാവശ്യമാണ് രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി അധിഷ്ഠിതമാണ് ഈ മേഖലയിൽ ഭാരതത്തിൻറെ ആവശ്യം നിറവേറ്റാൻ കോൾ ഇന്ത്യയെന്ന പൊതുമേഘല കമ്പനിക്ക് മാത്രം സാധ്യമാകുന്നില്ല. ഊർജ്ജ സ്രോതസ്സുകളിൽ വർദ്ധന ഉണ്ടാകുന്നത് രാജ്യത്തിന്റെ സമസ്തമേഖലയിലും വളർച്ചക്ക് കാരണമാകും. മൂന്നാമനായി ഉള്ള സ്വകാര്യവൽക്കരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലാണ് മത്സരാധിഷ്ഠിതമായ ലോക കമ്പോളം വ്യവസ്ഥയിൽ സേവനങ്ങളും ഉൽപ്പന്നങ്ങളും ഉപഭോക്താവിനെ സംതൃപ്തപെടുത്തുന്ന വിധം വിതരണം ചെയ്യുവാൻ സാധിക്കണം. ഓഹരി വിൽപ്പന വഴി കമ്പനികളുടെ മാനേജ്മെന്റിൽ ഉണ്ടാവുന്ന പരിഷ്കാരങ്ങൾ ആ സ്ഥാപനത്തിന്റെ കാര്യക്ഷമതയെ കാര്യമായി വർധിപ്പിക്കുമെന്ന് സംശയരഹിതമാണ് അതിനുദാഹരണമാണ്
മാരുതി ഉദ്യോഗ് ലിമിറ്റഡ്.
ഭാരതത്തിലെ സ്വകാര്യവൽക്കരണ ത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ വഴിത്തിരിവായ ഒരു കാലഘട്ടം ഗാട്ട് കരാർ ആണ്.
general agreement on trade and tariffs ഇതാണ് നാം സാമാന്യ പറയുന്ന ഗാട്ട് കരാർ.
ഉറുഗ്വേയിൽ നടന്ന"റൗണ്ട് ചർച്ച"യുടെ അവസാനം 1995 ജനുവരി ഒന്നാം തീയതി നിലവിൽ വരുന്ന വിധത്തിൽ നാം കരാറിൽ ഒപ്പിട്ടു. ലോകത്തിൻറെ വിശ്രുതമായ ഭൂവിഭാഗം ഒരൊറ്റ വിപണിയായി. മൂലധനവും പ്രയത്നവും സ്വതന്ത്രമായി വിനിമയം ചെയ്യപ്പെട്ടു. ആഭ്യന്തരവിപണിമേൽ സർക്കാർ ഉണ്ടായിരുന്ന പൂർണമായ സ്വാതന്ത്ര്യം ആധിപത്യവും ഗാട്ട്കരാർ ഇല്ലാതാക്കി.സർക്കാറിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി സ്വകാര്യ മേഖലയ്ക്കും സ്വകാര്യ മൂലധന വളർച്ച വളർച്ചയ്ക്കും മുൻഗണന നൽകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയിൽ ഇന്ന് ഉള്ളത്.സാമ്പത്തിക രംഗത്ത് മൂലധനം മുടക്കുന്നവർ അതിൽനിന്നും നികുതി കഴിച്ച് ലഭിക്കുന്ന ലാഭം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഈ സാമ്പത്തിക വ്യവസ്ഥയിൽ വ്യക്തിക്കും സ്ഥാപനത്തിനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. ഗവൺമെന്റും അതിനെ നിയന്ത്രിക്കുന്ന പാർട്ടിയും സംയുക്തമായി സമ്പത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ സർക്കാർ മുതലാളിത്തം അല്ലെങ്കിൽ പാർട്ടി മുതലാളിത്തം രൂപംകൊള്ളുന്നു. പരാജയപ്പെട്ട വ്യവസ്ഥിതിയാണ് ഇത് മാത്രമല്ല ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും മനുഷ്യരാശിക്ക് ഗുണമായി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ മാർക്സിനെയും ഏങ്കൽസിന്റെയും ലെനിന്റെയും കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഉൽപാദന വിതരണ ക്രമങ്ങൾ അല്ല ഇന്ന് നിലനിൽക്കുന്നത്. അതത് കാലാകാലങ്ങളിൽ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിൽ നിരവധിയായ രൂപത്തിലും ഭാവത്തിലും ഉള്ള കാതലായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ഉദാഹരണത്തിൽ എടുക്കുകയാണെങ്കിൽ എങ്കിൽ ഓല, ഉബർ, സോമാറ്റോ തുടങ്ങിയ മോഡൽ. അതായത് കമ്പ്യൂട്ടറും ഇൻറർനെറ്റും വഴി ഉൽപാദന സേവന മേഖലകളിലെ ഏത് പ്രക്രിയയെയും സ്വാധീനിക്കുമെന്നു വന്നതോടുകൂടി സാകേതികവിദ്യ മൂലധനമായി മാറിയിരിക്കുന്നു. ഭൂമിയും പണവും ഇല്ലാത്ത തൊഴിലാളി ബൗധീക സ്വത്തിന്റെ ഉടമയാകുന്ന പുതിയ കാലം മാർക്സിയൻ ദർശനത്തിന് പരിമിതിയെ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കാലദേശങ്ങളെ അതിജീവിക്കാത്ത മാർക്സിസ്റ്റുകളുടെ സ്വകാര്യവൽക്കരണ ഇതിനെതിരെ നാം പ്രതികരിക്കേണ്ട കാര്യം പോലുമില്ല.
ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥർ അല്ലാത്തവരും വേതനത്തിനുവേണ്ടി വേറെ ആരുടെ കീഴിൽ ജോലി ചെയ്യുന്നവരുമായ ആളുകളെയാണ് കമ്മ്യൂണിസ്റ്റുകൾ തൊഴിലാളിയാക്കി വെച്ചിരിക്കുന്നത്. അവശേഷിക്കുന്നവർ എല്ലാം മുതലാളിമാരായും ചാപ്പ കുത്തപ്പെട്ടു.
നിയമാനുസൃതം പ്രവർത്തിച്ചു ലാഭമുണ്ടാക്കുന്ന കമ്പനികളെയും വ്യക്തികളെയും ശത്രുപക്ഷത്ത് നിർത്തി ഉന്മൂലനം ചെയ്യുന്ന കാലഹരണം വന്ന പ്രത്യയശാസ്ത്രം ഉപേക്ഷിച്ച വരാണ്
ഇന്ന് റഷ്യയും ചൈനയും.
ജനങ്ങളെ സ്വകാര്യസ്വത്തിന്റെയും വേതനത്തിനും അടിസ്ഥാനത്തിൽ വിഭജിച്ചതാണ് മാർക്സിസത്തിന് സംഭവിച്ച പാളിച്ച.
സ്വകാര്യ മേഖല നമ്മുടെ
തൊഴിൽ സംസ്കാരത്തിനും സമൂഹത്തിൽ നൽകുന്ന
പരോക്ഷ സേവനങ്ങൾക്കും ചില ഉദാഹരണങ്ങൾ വഴി പരിശോധിക്കാം. കേരളത്തിലെ ടെക്നോപാർക്കിലെ ഉൽപ്പെടെ ഉള്ള രാജ്യത്തെ ഐ ടി കമ്പനികളിൽ വളരെ ഉയർന്ന തലത്തിലാണ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത്, ഗ്രീൻ പ്രോട്ടോകേൾ, കാൻറീൻ, ആരോഗ്യ കാര്യം, പ്രസവകാല സഹായങ്ങൾ, ഗതാഗതം, കലാ സംസ്കാരികം, വിനോദങ്ങൾ, ഓവർടൈം ആനുകൂല്യം എന്നിവ പരിശോധിച്ചാൽ വസ്തുത വ്യക്തമാക്കും.
സ്വകാര്യ പങ്കാളിത്തത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഭാഗമായി ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് ഇത് ന്യൂ ജനറേഷൻ ബാങ്കുകൾ വന്നതോടുകൂടി നമ്മുടെ പരമ്പരാഗതമായ ബാങ്കുകളും അടിമുടി കസ്റ്റമർ റിലേഷൻഷിപ്പ് എന്ന് പറയുന്ന ഒരു ജനോപകാരപ്രദമായ മുഖം ആരംഭിക്കേണ്ടി വന്നു. വലിയ കൗണ്ടറുകൾക്കുകളിൽ സാമൂഹിക അകലം പാലിച്ച് അഭിമുഖമായി ഇരുന്ന ബാങ്ക് മാനേജരും പൗരനും ഇന്നില്ല. പേപ്പറുകളും ബിസിനസ് പ്ലാനുകളുമായി ബാങ്ക് മാനേജർ ലാപ്ടോപ്പ് തൂക്കി കസ്റ്റമറുടെ വീട്ടിലെത്തുന്നു.
സമാനമാണ് ടെലികോം ഇൻഷുറൻസ് മേഖലയും.
വ്യോമയാന മേഖല പരിശോധിച്ചാൽ യാത്രാ തിരക്കുള്ള മേഖലകളിൽ സ്വകാര്യ വിമാനത്തിന് ഗതാഗത അനുമതി ലഭിക്കാനായി ചെറുകിട നഗര പ്രദേശങ്ങളിലേക്ക് അവർ വിമാനങ്ങളും നിർബന്ധമായി പറത്തേണ്ടി വന്നതോടുകൂടി തന്നെ തന്നെ രാജ്യത്തെ ആഭ്യന്തര വിമാന വ്യോമയാന മേഖലയിൽ രാജ്യത്ത് കുതിച്ചുചാട്ടമാണ് ഉണ്ടായത്. ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിൽ വ്യോമയാന രംഗത്തെ ചില പരിഷ്കാരങ്ങൾ സൂചിപ്പിച്ചിരുന്നു യഥാർത്ഥത്തിൽ റൂട്ട് സ്വകാര്യവത്കരണം എങ്ങിനെ ഉത്തേജനം ആകും എന്ന് നമുക്ക് പരിശോധിക്കാം. രാജ്യത്തിലെ ചില പ്രത്യേക ആകാശ മേഘലകളിൽ സ്വകാര്യ വിമാനങ്ങൾക്ക് പറക്കൽ നിരോധനമുണ്ട് അവയൊക്കെ പതിറ്റാണ്ടുകൾക്കുമുമ്പ് ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് ഇന്ന് കാലം മാറി തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്ക് അതിശക്തമായ റാഡാർ ഉത്പെടെ ഉള്ള നിരീക്ഷണ സംവിധാനങ്ങളുണ്ട്. അതിനാൽ അതുവഴി വിമാനം പറന്നാൽ ഇപ്പോൾ പേടിക്കാനൊന്നുമില്ല. ഇത്തരത്തിൽ ഇന്ത്യയിലെ എയർ റൂട്ടുകൾ പുനക്രമീകരിക്കുക അഥവാ സ്വകാര്യ ഏവിയേഷൽ കമ്പിനികൾക്ക് ഇത്തരം റൂട്ടുകൾ തുറന്നു നൽകുക വഴി രാജ്യത്തിനുള്ളിൽ പറയേണ്ട സമയം അരമണിക്കൂർ വരെ കുറയ്ക്കാൻ ആവുന്ന സാഹചര്യമുണ്ട്.ഇത് വ്യോമയാന കമ്പനികൾക്കും യാത്രചെയ്യുന്ന പൗരന്മാർക്കും ലാഭം കിട്ടുന്നവയാണ്.
സ്വകാര്യവത്കരണത്തിന്റെ മറ്റൊരു പ്രധാന മേഖല ധനകാര്യമന്ത്രി സൂചിപ്പിച്ചത് വൈദ്യുതിവിതരണം മേഖലയാണ്. തൂണുകളും ടവറുകളും ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചു വൈദ്യുതി വിതരണം നടത്തുന്ന സഹകരണസംഘങ്ങളുടെ വിജയഗാഥകൾ നമ്മുടെ രാജ്യത്തിന് അനവധിയുണ്ട്. റിലയൻസും ടാറ്റയും എസ് ആറും മാത്രമല്ല വൈദ്യുത വിതരണ രംഗത്തുള്ളത്.തൃശ്ശൂർ കോർപ്പറേഷനും പതിനാലോളം സഹകരണസംഘങ്ങളുമുണ്ട്. കർണാടകത്തിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉത്തർപ്രദേശിലും വൈദ്യുതി വിതരണ മേഖലയിൽ റസ്കോകൾ സേവനം നൽകുന്നുണ്ട്. റൂറൽ ഇലക്ട്രിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന തലത്തിൽ അറിയപ്പെടുന്നവയെ ചുരുക്കി " റസ്കോ "എന്നാണ് വിളിക്കാറ്. കുപ്പം റൂട്ട് ഇലക്ട്രിക് കോപ്പറേറ്റീവ് സൊസൈറ്റി, ആന്ധ്രയിലെ തന്നെ അനകപള്ളി resco
തുടങ്ങിയവ ഉദാഹരണങ്ങൾ.150 പഞ്ചായത്തുകളിലാണ് അനകപ്പള്ളി റെസ്കോവൈദ്യുതി വിതരണം നടത്തുന്നത് . ഇന്ത്യയിൽ ഏറ്റവും കുറവ് പ്രസരണനഷ്ടം ഉള്ള വിതരണശൃംഖല അനകപള്ളിയുടെതാണ്. തെലുങ്കാനയിലെ സിർസില്ല റെസ്കോ മറ്റൊന്ന് അവരുടെ ട്രാൻസ്ഫോമറുകൾ കളും കമ്പികളും തൂണുകളും ഇൻഷൂർ ചെയ്തു കൊണ്ടാണ് ആണ് വിതരണം നടത്തുന്നത് വളരെ ലാഭകരമായ അവർ നടപ്പിലാക്കുന്നതും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇതിൽ ഒരു ട്രാൻസ്ഫോർമറിന് പോലും കയ്യിൽ നിന്നും പണം മുടക്കേണ്ടി വന്നിട്ടില്ല കാരണം അവയെല്ലാം ഇൻഷ്വർ ചെയ്യപ്പെടുകയായിരുന്നു. അതായത് പറഞ്ഞുവരുന്നത് നാഷണൽ സഹകരണ വികസന കോർപ്പറേഷന്റെ സഹകരണ വാരാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാക്കുകളുടെ ആത്മാംശം ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ടന്നാണ്. "സഹകരണം ഒരു വികാരമാണ് , ആ വികാരം ജനനന്മയ്ക്ക് വേണ്ടി ഉള്ളതാണ് സ്വാർത്ഥത ഈ മേഖലയിൽ കരിനിഴൽ ഉണ്ടാകുന്നത് പൊറുക്കാനാവാത്ത അപരാധമാണ് " സഹകരണ മേഖലയിലെ സാധ്യതകളും അതേപോലെതന്നെ എന്നെ റബ്കോ അടക്കമുള്ള അഴിമതികളും തീർച്ചയായും അദ്ദേഹം ഓർത്തിട്ട് ഉണ്ടാകും തീർച്ച.
വികസനം പൊതുജന പങ്കാളിത്തത്തോടെ മാത്രമാണ് സാധ്യമാവുകയുള്ളൂ, എങ്കിൽ മാത്രമേ വികസനം സന്തുലിതവും ആവുകയുള്ളൂ. പൊതു മേഖലയിലെ മത്സരക്ഷമത വർദ്ധിപ്പിച്ച് ഉൽപാദനത്തിന് വഴി തുറക്കാൻ വേണ്ടിയാണ് സ്വകാര്യവൽക്കരണ നടപടികൾ.
ലാഭം കുറഞ്ഞ മേഖലകളിൽ പി പി പി ക്ക് പ്രേരിപ്പിക്കുന്നതും, ആയിരിക്കണം സർക്കാർ നയം. പൊതുമേഖലയിലെ തൊഴിലാളിക്ക് വേതനത്തിന്റെ ഒരു പങ്ക് സ്ഥാപനത്തിന്റെ തന്നെ ഓഹരി നൽകുക എന്നത് ഒരു പുത്തൻ ആശയമായി പരിഗണിക്കാവുന്നതാണ്.
കേന്ദ്രസർക്കാർ എല്ലാവിധ ലോണുകളും മൊറിട്ടോറിയം പ്രഖ്യാപിച്ച സ്ഥിതിക്ക് കേരളം പ്രഖ്യാപിക്കേണ്ടത് അനാവശ്യ പണിമുടക്കുകൾക്കും സമരങ്ങൾക്കും മോറിട്ടോറിയമാണെന്ന ചില അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്.അത് സ്വീകാര്യമല്ല കാരണം മോറിട്ടോറിയാനന്തരം അവ തിരിച്ചുവരും. അനാവശ്യപണിമുടക്കുകളോടും സമരങ്ങളോടും "കടക്ക് പുറത്ത് " എന്നാണ് പറയേണ്ടത്. യൂണിയനകളുടെ പ്രവർത്തനശൈലിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്താഗതിയുള്ള സാരമായ മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ കേരളത്തിനെ വ്യവസായ വത്കരിക്കുവാൻ സാധ്യമാവുകയുള്ളൂ. സാമ്പത്തിക നയങ്ങളിൽ വൻമാറ്റത്തിന്റെ ഫലമായി ഇന്ത്യയിലേക്കുള്ള മൂലധനത്തിന് നിക്ഷേപ പ്രവാഹത്തിന് കാര്യത്തിൽ വളരെയേറെ വർധനവുണ്ടായി എങ്കിലും ഇന്ത്യയിലെ ഏറ്റവും ഏറ്റവും കുറവായി നിക്ഷേപങ്ങൾ എത്തപ്പെട്ടത് കേരളത്തിലാണ്. അവസരത്തെ പ്രയോജനപ്പെടുത്തിക്കൊ
ണ്ട് വിദേശ മൂലധനത്തെ ആകർഷിക്കുന്ന മുൻ നിര സംസ്ഥാനങ്ങൾ ഒപ്പം കേരളത്തിന് എത്താനായില്ല എന്നുള്ളത് അത് ഒരു വസ്തുതയാണ്. വിദേശത്ത് ജോലി ഇന്ത്യക്കാർ ഗണ്യമായ ശതമാനം കേരളീയർ ഉണ്ടായിട്ടും എൻആർഐ നിക്ഷേപങ്ങളുടെ കാര്യത്തിലും മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം വളരെ പിന്നോക്കമാണ്. വ്യവസായരംഗത്ത് സാമ്പത്തിക അച്ചടക്കം ഇല്ലായ്മ ഭാവന ശാലികളായ പ്രൊഫഷണലുകൾക്ക് അഭാവം ഇവയെല്ലാം തകർച്ച കൊണ്ടുവരുന്ന ഘടകങ്ങളാണ് പഴഞ്ചൻ ടെക്നോളജിയും വച്ചുകൊണ്ട് വ്യവസായമേഖല നമുക്ക് രക്ഷിക്കാൻ സാധ്യമല്ല ഇവിടെയാണ് സ്വകാര്യവൽക്കരണത്തെ പ്രസക്തി.എല്ലാറ്റിനും പൊതുമേഖല എന്ന ആശയം ഈ കാലഘട്ടത്തിൽ ചേർന്നതല്ല. എല്ലാ പ്രവർത്തനവും പൊതുമേഖലയിൽ വേണം എന്ന യാതൊരു നിർബന്ധവുമില്ല മാത്രമല്ല അതിനു വേണ്ട സാമ്പത്തികശേഷി സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ ഇല്ല. അതുകൊണ്ട് സ്വകാര്യനിക്ഷേപം ആകർഷിക്കുന്ന ഒരു നയമാണ് നമ്മൾ പഠിപ്പിക്കേണ്ടത് അതിനുത്തുന്ന തൊഴിൽ അന്തരീക്ഷവും വ്യവസായ കാലാവസ്ഥയും സംസ്ഥാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്വകാര്യവൽക്കരണമെന്നത് നിർവചിക്കേണ്ടത് അത് സമ്പത്തിനെയും ഉൽപ്പാദന പ്രക്രിയ പ്രക്രിയയിലും സർക്കാരിനുള്ള പങ്ക് കുറക്കുകയും സ്വകാര്യമേഖലയിലുള്ള പങ്കാളിത്തം കൂട്ടുകയും ചെയ്യുക എന്നുള്ളതാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ സ്വകാര്യമേഖല നിഷിദ്ധമാണെന്ന് ഒരു പ്രചാരണം നരേന്ദ്രമോദി വിരുദ്ധ കേന്ദ്രങ്ങളിൽനിന്ന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
-Brijith krishna FB POST
***********************************************************************
ബ്രിജിത് കൃഷ്ണ യുടെ പോസ്റ്റ് കൃത്യമായ ഒരു പൊളിറ്റിക്കൽ അജണ്ട വെച്ചുള്ളതാണ്. റബ്കോ തൊട്ട് നരേന്ദ്ര മോദി വരെ അദ്ദേഹം തെരഞ്ഞെടുത്ത ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. ദീർഘകാലം പഴങ്ങളും ധാന്യങ്ങളും കേടുകൂടാതെ സൂക്ഷിക്കുക എന്ന ആശയം തന്നെ നോക്കുക. ഇത് വില സ്ഥിരത മാത്രമല്ല, വിലക്കയറ്റത്തിനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കും. വിതരണ നിയന്ത്രണം സ്റ്റേറ്റിന്റെ പൊതു ഉടമസ്ഥതയിൽ അല്ലെങ്കിൽ. പൂർണമായ സ്വകാര്യവൽക്കരണത്തിന്റെ അപകടം ഇതു തന്നെയാണ്. ആരോഗ്യരംഗത്തെ കേന്ദ്ര സർ ക്കാർ നയങ്ങളുടെ പരാജയം വ്യക്തമാക്കുന്നത് പൊതുമേഖല ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നതു തന്നെയാണ്. തൊഴിൽ നിയമങ്ങളും അവകാശ സമരങ്ങളും ഒഴിവാക്കണം എന്നു പറയുന്നിടത്തു തന്നെ ലേഖകന്റെ മനുഷ്യ വിരുദ്ധത വ്യക്തമാണ്. വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പൗരന്മാർക്കുള്ള ലാഭത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഓർമ്മിക്കേണ്ടത് ഇന്ത്യയിൽ അത്തരം പൗരന്മാർ വെറും ന്യൂനപക്ഷമാണെന്നും ഭൂരിപക്ഷം ഭാരതീയരും വിമാനങ്ങളിൽ യാത്ര ചെയ്യാത്തവരും ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരുമാണെന്ന സത്യമാണ്. കോടി ക്കണക്കിന് പാവങ്ങൾ ഉള്ള രാജ്യത്തെ മികച്ച ഒരു കമ്പോളമായിക്കണ്ട് ലാഭത്തിന്റെ കാഴ്ചപ്പാടു മാത്രമുള്ള കോർപ്പറേറ്റു സംസ്കാരത്തിന്റെ കാഴ്ച്ചപ്പാടിൽ എഴുതുകയാണ് നിങ്ങൾ. ന്യായമായ അവകാശങ്ങൾക്കു വേണ്ടിയുള്ള തൊഴിലാളി സമരങ്ങൾ തുടരുക തന്നെ ചെയ്യും. അടിമത്തത്തിലേക്കു മനുഷ്യരെ തളളിയിട്ടു കൊണ്ട് ക്ഷേമരാഷ്ട്രമെന്ന പേരിൽ വെക്കുന്ന ബോർഡ് , തകർന്നു വീഴുക തന്നെ ചെയ്യും. പട്ടിണിയും രോഗഭയവും കൊണ്ട് മനുഷ്യർ നരകിക്കുമ്പോഴാണ് സ്വകാര്യവൽക്കരണത്തിന്റെ വീമ്പു പറച്ചിലുമായി നിങ്ങൾ മുന്നോട്ട് വരുന്നത്. നെഹറുവിയൻ കാലഘട്ടത്തിലെ മതേതര നിലപാടുകളും ശാസ്ത്രീയതയും തൊഴിലാളി അനുകൂല നിലപാടുകളും ആസൂത്രണമനോഭാവവുമാണ് ഒരൽപമെങ്കിലും പിടിച്ചു നിൽക്കാൻ ഇന്ന് കേന്ദ്ര ഭരണകൂടത്തെ സഹായിക്കുന്നത് എന്നത് വിസ്മരിക്കേണ്ട. പട്ടേലിന്റെ പ്രതിമകളും ട്രം പിനെ കാണാതിരിക്കാനുള്ള വൻമതിലും വിമാനത്തിൽ സഞ്ചരിക്കുന്നവർക്കുണ്ടാകുന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സ്വകാര്യവൽക്കരണ നയങ്ങളും ഒക്കെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചകളാണ്. ഇന്ത്യയിലെ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ല. പൊതുമേഖല ശക്തിപ്പെടുത്തുക തന്നെ വേണം. തന്ത്രപ്രധാനമായ മേഖലകൾ സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്തത് റദ്ദാക്കപ്പെടണം. തൊഴിൽ നിയമങ്ങൾ സംരക്ഷിക്കപ്പെടണം. ലാഭമല്ല, മനുഷ്യത്വമാണ് പ്രധാനം.