എട്ടു മണിക്കൂർ ജോലിയെന്നതേതെങ്കിലും
ശ്ലോകമുരുവിട്ടു ലഭിച്ചതല്ല,
മുഷ്ടി ചുരുട്ടിയൊരുമിച്ചു ചോദിച്ചു നേടിയ-
തൊട്ടേറെ രക്തമർപ്പിച്ചു തൊഴിലാളികൾ.
തിരിച്ചു നടക്കണം ചിക്കാഗോ ചരിത്ര വീഥിയിൽ.,
വീണ്ടെടുക്കണം ചുവപ്പിന്റെ കുറിപ്പുകൾ,
അരാജകത്വമെന്ന പേരിട്ടു , വികല മാനസർ
മറച്ചുവെക്കുന്നു കമ്മ്യൂണിസത്തെ.
വെറുപ്പിന്റെ തത്വശാസ്ത്ര ങ്ങളേക്കാൾ
പതിന്മടങ്ങുറക്കെ കേൾക്കട്ടെ,
മിനിമം കൂലിക്കും തുല്യാവകാശത്തിനുമായി,
പതിതകോടികളുടെ കരുത്തുറ്റ നാദം.
പുലർകാല മഞ്ഞിൽ ചെങ്കൊടിയുയർത്തി,
പുതിയ കാലത്തെ ചുവപ്പിക്കുവാനുൾക്കരുത്തോടെയെത്തും
പ്രിയ സഖാക്കളെ, മെയ് ദിനാശംസകൾ.- CKR
No comments:
Post a Comment