IRPC (ഇനിഷിയേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ ) ആലക്കോട് മേഖല വളണ്ടിയർ സംഗമവും പരിശീലന ക്‌ളാസും 16 / 11 / ശനിയാഴ്ച ഉച്ച ക്കുശേഷം 2 മണി മുതൽ 4.30 വരെ നടന്നു .ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ് കെയറിനെക്കുറിച്ചു ക്‌ളാസ്സെടുത്തു .മൂസാൻകുട്ടി നടുവിൽ അദ്ധ്യക്ഷത വഹിച്ചു .
മൂസാൻകുട്ടി നടുവിൽ -IRPC കണ്ണൂർ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് സൂചിപ്പിച്ചു .ആലക്കോട് സോണിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുണ്ടെന്നും എടുത്തു പറഞ്ഞു .
തയ്യിൽ സാംത്വന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവിടം സന്ദർശിക്കുന്നത് നല്ലതാണ് .
എല്ലാ മാസവും 18ആം തീയ്യതി ആലക്കോട് മേഖലയിലെ പ്രവർത്തകരാണ് അവിടെ വളണ്ടിയർ സേവനം ചെയ്യേണ്ടത് .
കൂടാതെ കണ്ണൂർ എളയാവൂരിലുള്ള ഡി അഡിക്ഷൻ സെന്റർ പ്രവർത്തനം , 24 മണിക്കൂർ ഹെൽപ് ഡെസ്ക് ,ആംബുലൻസ് സംവിധാനം ,AKG ഹോസ്പിറ്റലിൽ 4/ 5 ഡയാലിസിസ് സൗജന്യമായി ചെയ്യുന്നു . തുടങ്ങിയ പ്രവർത്തനങ്ങൾ അദ്ധ്യക്ഷൻ സൂചിപ്പിച്ചു . വേണമെങ്കിൽ ഒരു ദിവസം 25 ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ട് ,എന്നാൽ സൗജന്യ മായി ചെയ്യാനുള്ള സാമ്പത്തികശേഷി ഇല്ല .
പൊതുജനങ്ങളിൽ നിന്നുംസാംത്വന രംഗത്തേക്കുള്ള സംഭാവനയായി ബോക്സുകൾ മുഖേനയും സ്‌പോൺസർഷിപ് മുഖേനയും സമാഹരിക്കുന്ന തുകകൾ ആണ് പ്രവർത്തന മൂലധനം .അത് -ധനസമാഹരണം -ശക്തിപ്പെടുത്തേണ്ടതുണ്ട്.ബോക്സ് സ്ഥാപനത്തിലും ഹോം കെയറിലും സോണിലെ യൂണിറ്റുകൾ കൂടുതൽ ശ്രദ്ധിക്കാനുണ്ട് .
സോണൽ കൺവീനർ രാഘവൻ കെ വി റിപ്പോർട് അവതരിപ്പിച്ചു .
ധനസമാഹരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.തയ്യിൽ സെന്ററിൽ തന്നെ പ്രതിമാസം 8 ലക്ഷം രൂപ ചെലവാകുന്നുണ്ട് . ബോക്സ് സ്ഥാപനത്തിലും ഹോം കെയറിലും സോണിലെ യൂണിറ്റുകൾ കൂടുതൽ ശ്രദ്ധിക്കാനുണ്ട് .
ആദിവാസി മേഖലകളിൽ ഉണർവ് ക്‌ളാസ്സുകളുടെ സംഘാടനം ശക്തിപ്പെടു ത്താനുണ്ട് .
ശബരിമല ഇടത്താവളങ്ങളിൽ കഴിഞ്ഞ വർഷം നന്നായി സഹായം നൽകാൻ പറ്റി .ഈ വർഷവും അത് കൂടുതൽ നന്നായി ചെയ്യണം .
വിവിധ യൂണിറ്റുകൾ നടത്തുന്ന മികച്ച പ്രവർത്തന ങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു .ഓണക്കാലത്തു് കിടപ്പു രോഗികളുടെ കുടുംബത്തിൽ ഓണകിറ്റുകൾ വിതരണം ചെയ്തത് ,ഗൃഹസന്ദര്ശനങ്ങൾ ,ഉണർവ് ക്‌ളാസ്സുകൾ ,ആയുർവേദ മെഡിക്കൽ ക്യാമ്പ് ,തയ്യിൽ കേന്ദ്രത്തിൽ വിവിധ യൂണിറ്റുകൾ നടത്തിയ വളണ്ടിയർ സേവനം , മിനി ആംബുലൻസ് , ആലക്കോട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ 2 മുറി IRPC സേവന ങ്ങൾക്കായി ഒരുക്കിയത് തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ചിലതാണ് .
ഈ വർഷം മുതൽ മികച്ച യൂണിറ്റ് , മികച്ച സ്ത്രീ വളണ്ടിയർ ,മികച്ച പുരുഷ വളണ്ടിയർ തുടങ്ങിയ പ്രത്യേക അവാർഡുകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട് .ആഴ്ചയിൽ ഒരുതവണയെങ്കിലും ഗൃഹസന്ദര്ശനം നടത്തണം .സംഭവനപ്പെട്ടികൾ 200 എണ്ണമെങ്കിലും ഓരോ യൂണിറ്റിലും വീടുകളിലും സ്ഥാപനങ്ങളിലും വെക്കേണ്ടതുണ്ട് എന്നും ശ്രീ കെ വി രാഘവൻ ചൂണ്ടിക്കാട്ടി .
ശ്രീമതി ബുഷ്‌റ സി കെ പാലിയേറ്റിവ് കെയറിനെക്കുറിച്ചു എടുത്ത ക്‌ളാസ്സിൽ കാൻസർ , കിഡ്നി സംബന്ധമായ രോഗങ്ങൾ ബാധിച്ചു കിടപ്പിലായവിവിധ രോഗികളുടെ ഉദാഹരണം കാണിച്ചുകൊണ്ട് പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവർ അനുവർത്തിക്കേണ്ട പെരുമാറ്റ നിയന്ത്രണങ്ങളെ കുറിച്ച് സംസാരിച്ചു .വീട്ടിൽ ഒരു ഒരു വയ്യാത്ത രോഗിയായി കിടക്കുന്ന മകൻ/മകൾ ഉണ്ടെങ്കിൽ അമ്മമാർ പലപ്പോഴും വിവാഹ പോലെയുള്ള പൊതുചടങ്ങുകളിൽ പോകാതിരിക്കുന്നത് ചൂണ്ടിക്കാണിച്ചു .ഇത് ആ കുഞ്ഞിന് പൊതു ചടങ്ങുകൾ നടക്കുന്ന സമയത്തും എന്തെങ്കിലും ഒരു സേവനം ചെയ്തു കൊടുക്കേണ്ടി വരുമെന്ന് ഭയന്നിട്ട് ,അല്ല .മറിച്ച് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്ന് കരുതിയിട്ടാണ് .ഇത്തരം അമ്മമാർക്ക് വേണ്ടുന്ന നൽകൽ കൂടിയാണ് പാലിയേറ്റിവ് കെയർ . അതുകൊണ്ടാണ് ലോകാരോഗ്യ സംഘട ന പാലിയേറ്റവ് കെയർ എന്നത് ദീർഘകാല കിടപ്പുരോഗികൾക്കും അവരുടെ കുടുംബത്തിനും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പിന്തുണ നൽകുന്ന സമീപനമാണ് എന്നു പറഞ്ഞത് . അത് രോഗിയുടെ ശാരീരിക ആവശ്യങ്ങൾക്ക് ഉപരി മാനസിക സാമൂഹ്യ ആവശ്യങ്ങളും ആത്മീയമായ ആവശ്യങ്ങളും നിർവഹിക്കപ്പെടാനുള്ള പ്രവർത്തനമാകേണ്ടതുണ്ട് .
നമ്മുടെ പഞ്ചായത്തിൽ ഏതാണ്ട് 150 മുതൽ 200 വരെ കിടപ്പുരോഗികൾ ഉണ്ടെന്നും അവരെ സഹായിക്കാൻ ഒരു നഴ്സ് മാത്രമാണുള്ളതെന്നും ഓർമിപ്പിച്ചു .അതുകൊണ്ടുതന്നെ ഐആർപിസി പ്രവർത്തകരുടെ സാന്നിധ്യം ഇത്തരം കിടപ്പുരോഗികൾക്ക് ഉപകാരപ്ര ദമാ യിത്തീരും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. അതുപോലെ പ്രായമായ കിടപ്പു രോഗികളുടെ അസുഖങ്ങൾ പരിഗണിക്കുമ്പോൾ പലരും വീണ് എല്ലൊടിഞ്ഞു കിടക്കുകയാണ് എന്ന് നമുക്ക് കാണാൻ .കാരണം അന്വേഷിക്കുമ്പോൾ പലപ്പോഴും പാതിരാത്രിയിൽ എഴുന്നേറ്റു സ്വിച്ച് ഇടാൻ വേണ്ടി തപ്പിത്തടഞ്ഞു വീണതാണെന്ന് പലരും പറയുന്നത് കേൾക്കാം .ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്നതും പാലിയേറ്റീവ് കെയർ ഭാഗമാണ് .സ്വിച്ച് രാത്രിയിൽ എഴുന്നേൽക്കാതെ തന്നെ ഓൺ ചെയ്യാൻ പറ്റുന്ന സ്ഥലത്തായിരിക്കണം.ടൈൽ പരുക്കനായിരിക്കണം . അതുപോലെ ഒരു വീട്ടിൽ മാനസികരോഗി ഉണ്ടെങ്കിൽ ആ കുടുംബത്തിനു വേണ്ട പിന്തുണ നൽകാനാണ് നാം ശ്രമിക്കേണ്ടത് .അല്ലാതെ ആ കുടുംബത്തെ കുറിച്ച് എന്തെങ്കിലും അന്വേഷണങ്ങൾ ഒക്കെ വരുമ്പോൾ അവിടെ ബുദ്ധിമാന്ദ്യം ഉള്ള കുട്ടി ആണെന്ന് പറഞ്ഞ ആ കുടുംബത്തെ പിന്നെയും പ്രയാസത്തിൽ ആക്കുകയല്ല വേണ്ടത് .അതുപോലെ ഒരു കിടപ്പ് രോഗിയെ സന്ദർശിക്കുന്ന സമയത്ത് നമ്മൾ പെരുമാറ്റത്തിൽ ചില നിയന്ത്രണങ്ങൾ വരുത്താൻ ഉണ്ട് .ഉദാഹരണമായി എന്ത് രോഗത്താൽ ആണ് താൻ എന്ന് അറിയാൻ ഒരു രോഗിക്ക് ആഗ്രഹം കാണും . എന്നാൽ ആ വിവരം അദ്ദേഹത്തോടു പറയേണ്ട എന്ന് വീട്ടുകാർ തീരുമാനിച്ചിട്ടുണ്ട് ഉണ്ടാകും. ചിലപ്പോള് വീട്ടുകാർ നമ്മളോട് പറയും " രോഗം എന്താണെന്നു പറയേണ്ടതില്ല " എന്ന് .അത്തരം സന്ദർഭങ്ങളിൽ നമ്മളോട് ഒരു പക്ഷെ രോഗി തൻറെ രോഗത്തെക്കുറിച്ച് അറിയുമോ എന്ന് ചോദിച്ചാൽ നമ്മൾ എന്ത് നിലപാട് എടുക്കും എന്നുള്ളത് ഒരു കാര്യമാണ് .തൻ്റെ രോഗത്തെക്കുറിച്ച് അറിയുക എന്നത് ഏതൊരു രോഗിയുടെയും അവകാശമാണ് . പക്ഷേ അത് പറഞ്ഞു കൊടുക്കേണ്ടത് ഡോക്ടറുടെയോ ഉത്തരവാദിത്തപ്പെട്ട മെഡിക്കൽ പ്രവർത്തകരെയോ ധർമ്മമാണ്. ഒരു കുടുംബത്തിന് അത്തരം കാര്യങ്ങൾ ഒരു നിലപാട് ഉണ്ടെങ്കിൽ ഒരു പാലിയേറ്റീവ് പ്രവർത്തക(ൻ ) അത്തരം നിലപാടുകളിൽ ഇടപെടാതിരിക്കുക ആണ് നല്ലത് .നമ്മളെ സംബന്ധിച്ചിടത്തോളം രോഗിയുടെ അടുത്ത് പോവുകയും പറയാനുള്ള കാര്യങ്ങൾ എല്ലാം കേൾക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രധാനം. ആക്ടീവ് ലിസണിങ് എന്ന് പറയുന്നതുപോലെ. നമ്മുടെ ചോദ്യങ്ങൾ പലപ്പോഴും ഓപ്പൺ ENDED ആയിരിക്കണം. നിർദിഷ്ടമായ ഒരു ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് ഉള്ള ചോദ്യങ്ങൾ ആവരുത് . പാലിയേറ്റീവ് പ്രവർത്തനത്തിൽ രോഗിയുമാ യിട്ടുള്ള കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .
ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് .ആക്ടീവ് ലിസണിങ് ആണ് നമ്മുടെ ഭാഗത്തുള്ള ധർമ്മം . ഇതുപോലെതന്നെ നമ്മുടെ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യം, രോഗങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള ക്യാമ്പുകൾ ഒക്കെ നടക്കുമ്പോൾ നമ്മൾ പരമാവധി പങ്കെടുത്തു പരിശോധനയ്ക്ക് വിധേയമാകു ക എന്നുള്ളതാണ് . ഉദാ :-ഗർഭാശയഗള കാൻസർ ഡിറ്റക്ഷൻ ക്യാമ്പുകൾ. അതുപോലെ 35 വയസ്സ് കഴിഞ്ഞ വർ എല്ലാം മാമോഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ് അതുപോലെ പല രോഗികൾക്കും വാട്ടർബെഡ് / എയർ ബെഡ് തുടങ്ങിയവ പോലും ഉപയോഗിക്കാനോ അറിയാതെ അത് വാങ്ങി മുറിയിൽ വെച്ചിട്ടുള്ള സ്ഥിതി കാണും. അത് പോലെ വ്രണങ്ങളിൽനിന്നും പഴുത്തൊലിക്കുന്ന അവസ്ഥയുള്ള രോഗികളുടെ വ്രണങ്ങൾ തുടച്ചു വൃത്തിയാക്കാനും വളണ്ടിയർ അറിഞ്ഞിരിക്കണം . അത്തരം കാര്യങ്ങളൊക്കെ ട്രെയിനിങ് കഴിഞ്ഞ പാലിയേറ്റീവ് പ്രവർത്തകർ ആണ് ചെയ്യേണ്ടത് .ഇത്തരത്തിൽ ആവശ്യമായ ട്രെയിനിങ് കൾക്ക് വിധേയമാകുക എന്നുള്ളതും പാലിയേറ്റീവ് പ്രവർത്തകർ ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ് .

No comments:
Post a Comment