പാലിയേറ്റീവ് കെയർ സന്ദർശനം ഒരു തവണയെങ്കിലും എല്ലാവരും ന ടത്തേണ്ടതാണ് .ജീവിതം പകർന്നു തരുന്ന മഹത്തായ പാഠങ്ങൾ .കൊല്ലാട ( കമ്പല്ലൂർ, കാസർഗോഡ് ) മേഖലയിൽ ഇന്ന് പാലിയേറ്റീവ് കെയർ പ്രവർത്തനത്തിൽ സാമൂഹ്യ പ്രവർത്തകരായ രവിമാസ്റ്റർ, സാവിത്രി , രൂപേഷ് , ദീപക് എന്നിവരുടെ കൂടെ ഞാനും പങ്കെടുത്തു. ജീവിതത്തിൽ മറക്കാൻ കഴിയാത്ത പാഠങ്ങൾ .
രംഗീല* ശാരീരിക വൈകല്യം കാരണം നിലത്തിഴഞ്ഞാണ് ജീവിക്കുന്നത്. തറയിൽ പായിൽ ഷീറ്റിട്ടു കൂനിക്കൂടി കുനിഞ്ഞിരുന്നു സംസാരിക്കുന്ന നാല്പതുകാരിയായ രംഗീലയുടെ മുഖത്തെ സന്തോഷം കാണണമെങ്കിൽ നമ്മളും തറയിലിരുന്ന് സംവദിക്കണം. ... ഞങ്ങളെ കാണുമ്പൊൾ അവർ പാറിപ്പറന്ന എണ്ണമയമില്ലാത്ത മുടിയൊതുക്കി നിറഞ്ഞ ചിരിയോടെ വീട്ടിലെ കാര്യങ്ങൾ സംസാരിക്കുകയാണ് .വാതിൽക്കൽ അവരുടെ ചേട്ടന്റെ മക്കൾ സ്നേഹത്തോടെ ചേർ ന്നു നില്കുന്നു .എഴുന്നേറ്റു നടക്കാൻ വയ്യാത്തതിനാൽ തൻ്റെ മുറിയോട് ചേർത്ത് ഒരു ടോയിലറ്റ് കിട്ടിയാൽ നന്നായിരുന്നു എന്ന അവരുടെ വർഷങ്ങൾക്കു മുൻപുള്ള ആവശ്യം നിറവേറ്റിക്കണ്ട സന്തോഷത്തിലായിരുന്നു ഞങ്ങളും .വീട്ടിലെ കുട്ടികൾക്ക് രംഗീല തൻ്റെ അച്ഛൻ ചൊല്ലിക്കേൾപ്പിച്ച കഥകളും കവിതകളും പറഞ്ഞു കൊടുക്കാറുണ്ട് .വീട്ടുകാരുടെ നല്ല പിൻതുണ അവർക്ക് ലഭിക്കുണ്ടെന്നതിൽ സംശയമില്ല .എങ്കിലും വെളിച്ചം കുറഞ്ഞ അടഞ്ഞ ഒരു മുറിക്കകത്തു യൗവനം മുഴുവൻ തടങ്കലി ലായ ആ മനുഷ്യജീവിയുടെ മുഖത്തു നോക്കിയിരിക്കുമ്പോൾ അറിയാത്തൊരു വേദന നിങ്ങളുടെ നെഞ്ചിലൊരു നെരിപ്പോടായി എരി യാൻ തുടങ്ങും .. ജീവിതം നമുക്ക് തന്ന അവസരങ്ങൾ ,മറ്റു പലർക്കും ലഭിച്ചിട്ടില്ലെന്ന തിരിച്ചറിവ് വന്നു തുടങ്ങുന്നു .
(*പേരും വയസ്സും യഥാർ ത്ഥമല്ല )

No comments:
Post a Comment