Monday, 17 July 2023

EVOLUTION CAN NOT BE RULED OUT

 


രാമായണം -പല പാഠങ്ങൾ:

പല പാഠഭേദങ്ങൾ 

 രാമായണം കാലാതിവര്‍ത്തിയാണ്....ഈ കോര്‍പ്പറേറ്റ് കാലത്ത് പോലും പ്രസക്തവും......

രാമായണം - ചില കോർപ്പറേറ്റ് പാഠങ്ങൾ:

1. ഔദ്യോഗിക കാര്യങ്ങളിൽ ഒരിക്കലും ഭാര്യയുടേയോ/ഭർത്താവിന്റെയോ സഹായം തേടാതിരിക്കുക. അല്ലെങ്കിൽ ദശരഥനെ കൈകേയി യുദ്ധത്തിൽ സഹായിച്ചതിനു പകരം നൽകിയതു പോലെ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

2. ഒരു വരം(ഓഫർ) കൊടുക്കുമ്പോൾ/എഗ്രിമെന്റ് സൈൻ ചെയ്യുമ്പോൾ വാലിഡിറ്റി കൃത്യമായി  സൂചിപ്പിക്കുക. "എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ ചോദിച്ചോളൂ" എന്ന് പറഞ്ഞാൽ ദശരഥന് സംഭവിച്ചത് പോലെ ചില പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

3. കൈകേയിയെ പോലെ ടോപ് മാനേജ്‌മെന്റിൽ പിടിപാടുള്ളവർ വിചാരിച്ചാൽ, നൂറു കണക്കിന് വർഷങ്ങൾ പാരമ്പര്യമുള്ള രഘുവംശം പോലെയുള്ള കമ്പനികളുടെ പോലും ആചാരങ്ങൾ(പോളിസികൾ) ഒറ്റ രാത്രി കൊണ്ട് മാറ്റി മറിക്കുവാൻ കഴിയും. കരുതിയിരിക്കുക.

4. സാഹസികമായ സ്ഥലത്തേക്ക് ഔദ്യോഗികാവശ്യത്തിന് യാത്ര ചെയ്യുമ്പോൾ കഴിയുന്നത്ര ഫാമിലിയെ കൊണ്ടു പോകുന്നത് ഒഴിവാക്കി തനിച്ചു പോകാൻ ശ്രമിക്കുക. രാമന് സംഭവിച്ചത് ഒരു പാഠമാണ്.

5. സ്വർണ മാനുകളെ കാണുമ്പോൾ പ്രലോഭനങ്ങൾ തോന്നുന്നത് സ്വാഭാവികം. ആ നേരത്ത് നടപടി ക്രമങ്ങൾ മുറുകെ പിടിച്ച് പ്രലോഭനങ്ങൾ കടിച്ചമർത്തുക, അല്ലെങ്കിൽ അശോകവനിയിൽ ചിന്താവിഷ്ടയായി 'ഡിപ്രഷൻ' അടിച്ചു ഭാവിയിൽ ഇരിക്കേണ്ടി വരും.

6. ലക്ഷ്മണ രേഖ നിർമ്മിക്കുമ്പോൾ പുറത്തു നിന്നും ആർക്കും അകത്തേക്ക് കയറാൻ പറ്റാത്തതു പോലെ അകത്തു നിന്ന് ആരും പുറത്തേക്ക് പോകാനും പാടില്ല എന്നുള്ള കാര്യം ശ്രദ്ധിക്കുക. ആ ഭാഗം വാക്കാൽ പറയാതെ technologically implement ചെയ്യാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ അതൊരു security breach ആയി മാറുകയും ഹാക്കേഴ്‌സ് അത് സമീപ ഭാവിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യും.

7. ദൂതനായി ക്ലയന്റ് സൈറ്റിൽ ചെന്നിട്ട്  'ആക്ഷൻ' കാണിച്ചു സീതയെ രക്ഷിക്കാം എന്നു കരുതിയാൽ, സീത "എന്റെ രാമേട്ടൻ അല്ലാതെ വേറെ ആരും എന്നെ രക്ഷിക്കേണ്ട" എന്നു പറയാൻ സാധ്യതയുണ്ട്. അതു കൊണ്ട് അവനവനെ ഏൽപ്പിച്ച പണി മാത്രം ചെയ്താൽ മാനഹാനി ഒഴിവാക്കാം.

8. കഠിനാധ്വാനിയായ തൊഴിലാളിയ്ക്ക് എന്നും ഹനുമാന്റെ വിധിയാണ്. ബോസ് അയാളെ കടൽ ചാടിക്കടക്കാനും, ദൂതിനും, ലങ്കാദഹനത്തിനും എന്തിന് മല ചുമക്കാൻ വരെ ഉപയോഗിക്കും. എന്നാലോ ഒടുവിൽ ആത്മാർത്ഥത തെളിയിക്കാൻ അവർ ചങ്ക് പിളർന്നു കാണിക്കേണ്ടിയും വരും. അതിനാൽ ഒരു മീഡിയം ലെവലിൽ ഉള്ള സേവകൻ ആകുന്നതാണ് ബുദ്ധിപരം. സുരക്ഷിതവും.

9. എത്ര പാലും തേനും കൊടുത്തു സ്നേഹിച്ചാലും നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങളുടെ സ്ഥാനം കൊതിക്കുന്ന ഒരു വിഭീഷണൻ ഉണ്ടായിരിക്കും. ഒരവസരം കിട്ടുമ്പോൾ അഭിനവ രാമൻമാരുമായി ചേർന്ന് അയാൾ നിങ്ങൾക്ക് പണി തരും.

10. ജോലിയിൽ നിന്ന് രാജി വെക്കുമ്പോൾ കമ്പനിയിൽ പിടിച്ചു നിർത്താനും, നിങ്ങളുടെ വേർപാടിൽ ദുഃഖം പ്രകടിപ്പിക്കുവാനും ഒരുപാട് പേർ കാണും. എന്ന് കരുതി ഇത്തിരി നാൾ കഴിഞ്ഞു അവിടെ തിരികെ ജോലിയിൽ കയറാം എന്ന് കരുതിയാൽ സീത അയോധ്യയിൽ നേരിട്ടത് പോലെ കടുത്ത അഗ്നിപരീക്ഷ നേരിടേണ്ടി വരും. ജാഗ്രത!

COPIED FROM WHATSSPP-ANONYMOUS-SENT BY JAYEETTAN KANHIRODE

യുദ്ധകാണ്ഡം കഴിഞ്ഞാണ് രാമായണം !

യുദ്ധകാണ്ഡം കഴിഞ്ഞും രാമായണം തുടരുന്നുണ്ട്. ഇന്നു മുതൽ വായിക്കപ്പെടുന്ന കിളിപ്പാട്ടു രാമായണം സൂചിപ്പിക്കുന്ന പോലെ "രാമനും സീതയും സുഖമായിക്കഴിഞ്ഞു " എന്നതല്ല സത്യം. അതിനപ്പുറം രാമായണത്തിൻ്റെ ഉത്തരാഖണ്ഡം  പലപ്പോഴും വായനക്കോ പുനർവായനക്കോ  വിധേയമാകാറില്ല. 

രാമായണം ഉത്തരാഖണ്ഡം അടക്കം മുഴുവൻ വായിച്ചാൽ രാമൻ ഒരു മാതൃകാ പുരുഷനോ മാതൃകാ ഭരണാധികാരിയോ  ആണെന്ന് പറയാനേ പറ്റില്ല. ഈ കൃതി മുന്നോട്ടു വെക്കുന്ന പ്രധാന  പ്രമേയങ്ങൾ -രാജ്യാധികാരത്തിൻ്റെ പരിമിതികളും  സംഘർഷങ്ങളും പുരുഷാധികാരത്തിൻ്റെ പ്രയോഗ ബുദ്ധികളും-  ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കർക്കിടക വായന കൊണ്ടു മാത്രം രാമായണം മുഴുവനാകുന്നില്ല.രാമായണം പുരുഷ അധികാര കേന്ദ്രീകൃതമായ ഒരു ചിന്താരീതിയെയാണ് മുന്നോട്ടു വെക്കുന്നത്. സീത ചിന്താവിഷ്ടയാകുന്നത് രാമനിൽ വെളിവാകുന്ന പരിമിതികൾ  കൊണ്ടു തന്നെയാണ് എന്ന് മഹാകവി കുമാരനാശാൻ പറഞ്ഞു വെക്കുന്നു.-CKR 

CLICK HERE TO READ MY PREVIOUS COMMENTS 

രാവണമാസാശംസകൾ...

സ്വന്തം ഭാര്യയെ മോഷ്ടിച്ചവൻ ആരാണെന്നറിയാതെ അന്വേഷണ സംഘത്തെ നാനാദിക്കിലേക്കും അയച്ച അവതാര പുരുഷകഥ...!

   ഒരു വാനരന് പോലും ചാടിക്കടക്കാവുന്നതാണെന്ന് കാണിച്ചു കൊടുത്ത കടലിടുക്കിൽ പാലം നിർമ്മിച്ച് മാത്രം ശത്രുരാജ്യത്തെത്തിയ ദൈവാംശത്തിന്റെ കഥ...!

   മോഹിച്ചു വന്ന ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞെടുക്കാൻ അനുജൻ ലക്ഷ്മണൻ അവിവാഹിതനാണെന്ന് പച്ചക്കള്ളം പറഞ്ഞ ആദർശപുരുഷന്റെ കഥ...!

   എന്തിനാണെന്ന് പോലും അറിയാതെ, ചതിയിൽ, ഒളിയമ്പെയ്ത് സഹോദരരിൽ ഒരാളായ ബാലിയെ കൊന്ന മര്യാദരാമന്റെ കഥ...!

   രാവണനെ വധിക്കാൻ ശത്രു സഹോദരനായ വിഭീഷണനെ കുതിരക്കച്ചവടത്തിലൂടെ പാട്ടിലാക്കിയ ക്ഷത്രിയവീരന്റെ കഥ...!

   രാമരാമേതി മാത്രം ജപിച്ചു കൊണ്ട് ശിംശിപാ വൃക്ഷച്ചുവട്ടിൽ ജലപാനം പോലുമില്ലാതെ പാതിവ്രത്യം കാത്ത സ്വഭാര്യയുടെ വിശുദ്ധി തിരിച്ചറിയാനാകാതെ, ലോകാപവാദം തിരുത്താനാകാതെ ഗർഭിണിയായ ഭാര്യയെ വധിക്കാൻ കാട്ടിലയച്ച നീതിമാന്റെ കഥ...!

   സ്വന്തം രക്തത്തിൽ പിറന്ന രണ്ട് ആൺകുട്ടികൾ തനിക്കുണ്ടെന്ന് യാഗാശ്വത്തെ പിടിച്ചുകെട്ടിയപ്പോൾ മാത്രം മനസ്സിലാക്കിയ സൂര്യവംശജന്റെ കഥ...!

   ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ സരയൂ നദിയിൽ ചാടി ആത്മഹത്യ ചെയ്ത ഭീരുത്വത്തിന്റെ കഥ...

ശിവഭക്തനായ രാവണനെ വധിക്കാൻ ഭാര്യ മണ്ഡോദരിയുടെ പാതിവ്രത്യം നശിപ്പിക്കാൻ ഹനുമാനെ ഏല്പിച്ച ഭീരുവിൻ്റെ കഥ.

   ഒരു മാസം കൊണ്ട് രാവണമാസമാചരിച്ച് പ്രകീർത്തിച്ചു തീർക്കുന്നു.

ഈ രാവണപാദം ചേരണേ മുകുന്ദരാമ പാഹിമാം

- ANONYMOUS MESSAGE -WHATSAPP - SENT BY BALAN K P KAYANI

COMMENTS :

എല്ലാം കൃതികളും പുനർ  വായനയും, അതിന്റെ ആന്തരികാർത്ഥവും എന്നാണോ വായനക്കാരന് ഉൾക്കൊള്ളാൻ സാധിക്കുന്നത് അപ്പോഴ് മാത്രമാണ് ഒരു കൃതി പൂർണ്ണമാവാറുള്ളത്. ആ ഉത്തരവാദിത്വo   കർത്താവിനല്ല വായനക്കാരന്റെ മാത്രം കടമയാണ്.-DINESHAN MUNGATH



Saturday, 8 July 2023

Congress is tasting its own medicines.





 1). ഒരു ചോദ്യത്തിന് ശിക്ഷ നിർദ്ദേശിക്കുന്ന ഈ കോടതി വിധികൾ നീതി നിഷേധമാണ്. ഇവ റദ്ദ്‌ ചെയ്യപ്പെടേണ്ടതാണ്. ബന്ധപ്പെട്ടവർ സുപ്രീം കോടതിയിൽ അപ്പീൽ പോകണം .(2) കോടതി വിധിയുടേയും BJP യുടേയും നിലപാടുകളിൽ ഒരേ ഭാഷയും യുക്തിരാഹിത്യവും കാണുന്നു. കോടതിക്ക് "വീര സവർക്കർ " എന്നു പരാമർശിക്കേണ്ട കാര്യമെന്ത്? സവർക്കർ മറ്റേതൊരു ഇന്ത്യാക്കാരനേയും പോലെ, ദൗർബല്യങ്ങൾ ധാരാളമുള്ള ഒരു സാധാരണ പൗരൻ മാത്രമാണല്ലോ. ഈ "വീര " പദപ്രയോഗത്തിലൂടെ ഗുജറാത്തിൽ നീതിന്യായവ്യവസ്ഥയുടെ ദൗർബല്യം വെളിവാകുന്നുണ്ട്. (3) കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റിനെ അട്ടിമറിച്ചപ്പോഴും അടിയന്തിരാവസ്ഥക്കാലത്തും  INC ( I) യുടെ ഗവൺമെൻ്റ് പുലർത്തിയ Manipulative politics ( ഗൂഢാലോചനാ രാഷ്ട്രീയം) ൻ്റെ മറ്റൊരു പതിപ്പാണ്  BJP യുടെ ഭരണകൂടം നടപ്പിലാക്കിയെടുക്കുന്നത്. അതായത് കോൺഗ്രസ് കാണിച്ചു കൊടുത്ത ജനാധിപത്യവിരുദ്ധത കുറേക്കൂടി കഠിനമായി, ജ്യുഡീഷ്യറിയുടെ ചില ദുർബലതകൾ കൂടി പ്രയോജനപ്പെടുത്തി BJP നടപ്പിലാക്കിയെടുക്കുന്നുവെന്ന് വ്യക്തം. Congress is tasting its own medicines.

References : 

1.from the order of the high court ...."It also appears from the record that after filing of the said complaint, another complaints came to be filed against the present accused, out of which, one complaint was filed by the grandson of Vir Savarkar in concerned Court of Puna when the accused used defamation utterances against Vir Savarkar at Cambridge and another complaint was also filed in concerned Court of Lucknow," the Court noted.

2.The Court said that the offence under Section 499 (defamation) of the Indian Penal Code (IPC) can be considered to be a serious offence having a large public character which affects the society at large in a case wherein a large number of persons of the society have been defamed.


3.Gandhi's conviction impairs right to dignity and reputation of large population

4.Taking into account that the alleged defamation was of a large identifiable class (people with Modi surname) and not just an individual, the Court determined that the conviction partakes the character of an offence affecting a large section of the public and by definition, the society at large and not just a case of an individual-centric defamation case.

5.Advocate Abhishek Manu Singhvi, who represented Gandhi, expressed his disappointment at the judgment though he said that the same was "not unexpected".

He termed the jurisprudence in the judgment 'unique' as, according to him, it has no parallel or relevance to the law of defamation in India.

He emphasized that the core legal issue of whether an undefined amorphous group can claim injury was not addressed by the High Court.

"It is disappointing but not an unexpected judgment. We waited 66 days for the judgment. The jurisprudence found in this judgment is unique since it has no parallel or relevance to the law of defamation in India. Core Legal issue is whether an undefined amorphous group. How on earth can this be group be described as 13 crores and claim defamation. Gujarat HC has no answered this question," he stated.


Wednesday, 5 July 2023

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുന്നു



സാമി ശരണം ,സാമി ശരണം .

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുന്നു .

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,

ഞാനെന്തു ഞാനാ !  സാമി  ശരണം


 തിന്നുന്നു ,ഞാൻ കാണുന്നു, കണ്ടതായി നടിക്കാതുറങ്ങുന്നു, 

ചാനലും മൊബൈലും തിന്നു തീർത്ത ജീവിതക്കിടക്കയിൽ, 

തിന്നുന്നു, കാണുന്നു, കണ്ടതൊന്നും കണ്ടതായി നടിക്കാ-

തുറങ്ങുമെന്നിലെയെന്നോടായ്  പാടുന്നു, സാമി ശരണം.


ചതിയരുടെ ഹാക്കിംഗിൽ ലാപ് ടോപ്പിലേറിയ    ,

കള്ളത്തെളിവുകളിലൊരു   നീതിപീഠം 

വീണ്ടും കുരിശിൽ തറച്ച   കാരുണ്യമൂർത്തി,

 ആ സ്റ്റാൻസാമിയെക്കുറിച്ചു ഞാൻ   പാടുന്നു,

ഇതു പാടിയില്ലെങ്കിൽ ഞാനെന്തു ഞാനാ ! സാമി ശരണം.


 സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ, 

ഖനികളിലെയിരുട്ടു ഗുഹകളിൽ 

പിടയുന്ന ബാല്യങ്ങളെ -

അവരുടെ യാതനകളെ കുറിച്ചു പാടുന്നു ,സാമി ശരണം.


സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ,

 കാടിൻ്റെ മക്കളെയടിമകളാക്കുന്ന 

കുടിലതകളെ വിറപ്പിച്ച

 ശരണതന്ത്രങ്ങളെക്കുറിച്ചു പാടുന്നു.സാമി ശരണം.


 സ്റ്റാൻസാമിയെക്കുറിച്ചു നാം പാടുമ്പോൾ, 

 "ഗോരക്ഷ "പ്പോരിലൊടുങ്ങും മനുഷ്യരെ, 

 അവരുടെ വിശപ്പിനെക്കുറിച്ചു പാടുന്നു .സാമി ശരണം.


സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ,

വിറയാർന്ന വിരലുകൾക്കിടയിലുറക്കാത്ത ഗ്ലാസിനും ,

അതിദാഹമുറയുന്ന പൗരൻ്റെ ചുണ്ടിനുമിടയിൽ 

അമ്പതു ദിനങ്ങളുടെയിടവേളയിട്ടു

 രസിച്ചർമാദിച്ചുല്ലസിച്ചോരുന്നത നീതിപീഠങ്ങൾക്കും 

അവരുടെ തടവറകൾക്കും 

പിന്നത്തെ സ്തുതി വചനങ്ങൾക്കും ......................സാമി ശരണം.



തടവറയിൽ കിടപ്പവർ നമ്മൾ ,ചുറ്റിലെ 

കാരിരുമ്പഴികൾ കാണാത്തവർ  നാമിന്നും ,

തടവെന്തിനെന്നറിയാത്തോർ  പലരും,

ഇതു തടവെന്നു പോലുമറിയാത്തവർ ചിലരും .

എങ്കിലുമീക്കൂട്ടിലൊന്നിച്ചു നാം പാടും ,

ഒരു നാൾ വരും, തുറസ്സിന്റെ നാളുകൾ  ,

ചുവന്ന  പ്രഭാതങ്ങൾ  ,സാമി ശരണം .



മറ്റുള്ളവർക്കായ് സ്വയം ത്യജിച്ചവൻ സാമി ,

മന്നിലേഴകൾക്കായുയർന്നു ചുവന്നവൻ സാമി ,

കാണിയായ്  മരിക്കാൻ മനസ്സില്ലാത്തവൻ സാമി ,

കളിയിതു കടുപ്പമെന്നറിഞ്ഞിട്ടും നിറമനസ്സോടെ കളിച്ചവൻ സാമി ,

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,

ഞാനെന്തു ഞാനാ !  സാമി  ശരണം



സാമി ശരണം .സാമി ശരണം .

സാമി ഭാരതഭൂവിന്നഭിമാനം . 

സൂര്യനെപ്പോലുദിച്ചുയർന്നു മറഞ്ഞൊരാളെങ്കിലും 

വീണ്ടുമുണ്ടാകും സൂര്യോദയങ്ങളും  തുടുത്ത പ്രഭാതങ്ങളും  .

സ്റ്റാൻസാമിയെ കുറിച്ചു നാം പാടിയില്ലെങ്കിൽ ,

തൂലികയെന്തിന് !   സാമി  ശരണം


ചുവന്നു തുടുത്താണിരിക്കുന്നതെങ്കിലും 

സൂര്യനമസ്‌കാരം വയ്യെന്ന് തോന്നുമോ ?

സാമി ശരണം .സാമി ശരണമെന്നു 

വായിക്കുമ്പോഴെങ്കിലും 

ചാണകത്തലകളിൽ 

പൂനിലാവുദിക്കട്ടെ , വെളിച്ചം പരക്കട്ടെ 

നഗ്നനേ നമ്മുടെ രാജാവെന്നു കാണട്ടെ,

 നീതി പീഠങ്ങൾക്കു കാഴ്ച ലഭിക്കട്ടെ ,

വൈകിയ നീതി ,യതു നിഷേധിച്ച നീതി .

നീതിമാന്മാർക്കു ...................സാമി ശരണം .


സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുന്നു .

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,

ഞാനെന്തു ഞാനാ !  സാമി  ശരണം 


-  രാധാകൃഷ്ണൻ കണ്ണൂർ ; 5 / 7 / 2023 


(അവലംബം -സ്റ്റാൻസാമിയുടെ ജീവിതത്തെ കുറിച്ച് സാജൻ എവുജിൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനം )