Wednesday, 28 September 2022

മനുഷ്യച്ചങ്ങല OCT 2022

                                 ലഹരിക്കെതിരെ ,കൈകോർക്കാം .

അറിയിപ്പ് : കരുവഞ്ചാൽ പാൽ സൊസൈറ്റിയിൽ ചേർന്ന ഇന്നത്തെ ലോക്കൽ തല സംയുക്ത സംഘടനാ യോഗത്തിൽ,   2022 ഒക്ടോബർ 2  ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് .500 പേരെയെങ്കിലും കക്ഷി രാഷ്ട്രീയ  ഭേദമില്ലാതെ കരുവഞ്ചാൽ ന്യൂബസാറിൽ ലഹരിക്കെതിരെ രൂപപ്പെടുത്തുന്ന മനുഷ്യച്ചങ്ങലയിൽ അണിനിരത്താനും ഇന്ന് മുതൽ അതാതു ബ്രാഞ്ചുകളിലും AIDWA / DYFI  /  SFI / IRPC സംഘടനാ തലത്തിലും   ഇതിനു വേണ്ടുന്ന പ്രചാരണ പ്രവർത്തനം   നടത്തുന്നതിനും  തീരുമാനിച്ചു .

ഇതിനു മുന്നോടിയായി  പോസ്റ്റർ പ്രദർശനം നടത്തുന്നതാണ് .അതാതു ബ്രാഞ്ചിൽ പോസ്റ്റർ രചനയിൽ അഭിരുചിയുള്ളവരെ കണ്ടെത്തി ഇന്ന് തന്നെ പോസ്റ്റർ നിർമ്മിക്കേണ്ട കാര്യം ചുമതലപ്പെടുത്തേണ്ടതാണ് .ഇങ്ങിനെ നിർമിച്ച പോസ്റ്ററുകൾ അതാതു കലാകാരൻമാർ എല്ലാവരും  സെപ്റ്റംബർ 30  വെള്ളിയാഴ്ച്ച വൈകുന്നേരം 4 .30  നു കരുവഞ്ചാൽ ന്യൂ ബസാറിൽ എത്തി അതിനായി ഒരുക്കിയ സ്റ്റാളിൽ പ്രദർശിപ്പിക്കേണ്ടതാണ് .അതിനു വേണ്ട ക്രമീകരണം അതാതു ബ്രാഞ്ചിലെ വളണ്ടിയർമാർ ഏറ്റെടുക്കേണ്ടതാണ് .

പോസ്റ്ററിൽ വരച്ചുണ്ടാക്കുന്ന ചിത്രങ്ങളോടൊപ്പം  "ലഹരിക്കെതിരെ ,കൈകോർക്കാം .

മനുഷ്യച്ചങ്ങല , 

2022 ഒക്ടോബർ 2  ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് .

AIDWA / DYFI  /  SFI / IRPC   , KOTTAYAD LOCAL  "  എന്ന സന്ദേശം ഉണ്ടായിരിക്കേണ്ടതാണ് .

പോസ്റ്റർ വരയ്ക്കാൻ ആവശ്യമുള്ള സാമഗ്രികൾ (ചാർട്ടുകൾ , സ്കെച്ചു പേനകൾ തുടങ്ങിയവ ) എത്തിക്കണമെങ്കിൽ  അറിയിച്ചാൽ കൺവീനർ അതിനു വേണ്ട ക്രമീകരണം ചെയ്യുന്നതാണ് . 

-സംഘാടക സമിതി ,AIDWA / DYFI  /  SFI / IRPC   , KOTTAYAD LOCAL 



Tuesday, 27 September 2022

ധീരജ് കൊലപാതകം-മാ മ അഭ്യാസങ്ങൾ

 ധീരജ് കൊലപാതകം  -സിപിഎം ധനസഹായം നൽകിയതിനെ കുറിച്ചുളള വാർത്തകൾ -മാ മ അഭ്യാസങ്ങൾ 

മനോരമ :(പോലീസ്സ് കേസ് പ്രകാരം ,കൊലപാതകം നടത്തിയത് കോൺഗ്രസുകാരനായ നിഖിൽ പൈലി അടക്കമുള്ള ക്രിമിനലുകൾ  ആണ് എന്ന വിവരം മുക്കി . )


മാതൃഭൂമി : അവസാന ഖണ്ഡികയിൽ "യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഉൾപ്പെടെയുള്ളവർ പ്രതികളാണ് "എന്ന് ചേർത്തു .(അവസാന വരി വരെ വായിക്കാൻ ക്ഷമയുള്ളവർ വേണമെങ്കിൽ വായിച്ചോട്ടെ എന്ന് നടനം.)


ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം - കെ സുധാകരൻ 
ധീരജിന്റെ അനുഭവം നിങ്ങൾക്കുമുണ്ടാകും - ഇടുക്കി ഡി സി സി പ്രസിഡണ്ട് ( വയനാട് സംഭവത്തിൽ ഉൾപ്പെട്ട sfi ക്കാരോട് )

ദേശാഭിമാനി - യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കുത്തിക്കൊന്ന ....ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ......( നിഖിൽ പൈലി എന്ന പേര് വിട്ടു )









switch off your mobles and tv for 2 hours same time

 മുംബൈ ∙ ദിവസവും രാത്രി 7നു ക്ഷേത്രത്തിൽ നിന്നു സൈറൺ മുഴങ്ങുന്നയുടൻ നാട്ടുകാർ മൊബൈൽ ഫോണുകളും ടിവിയും ...


Read more at: https://www.manoramaonline.com/news/india/2022/09/24/digital-detox-a-maharashtra-village-switches-off-tv-s-mobiles-every-evening.html

Monday, 19 September 2022

വാട്സ്ആ പ്പിലൂടെ വ്യാജ ശാസ്ത്ര പ്രചാരണം

വാട്സ്ആ പ്പിലൂടെ വ്യാജ ശാസ്ത്ര പ്രചാരണം :

പശുവിനെ കുറിച്ച് 

പശുവിനേ കുറിച്ച് നിങ്ങൾക്ക് എന്തോക്കേ അറിയാം?

ബീഫ് തിന്നാം.

പാൽ എടുക്കാം , അത് തയിരാക്കി മോരാക്കി അതിൽ നിന്നും വെണ്ണയെടുക്കാം  ,നെയ്യാക്കി  എടുത്ത്  ഉപയോഗിക്കാം ല്ലെ..

എന്നാൽ അതിനേക്കാൾ വലുതാണ് ശാസ്ത്രലോകം ഇന്ന് പുറത്തു വിട്ടു കൊണ്ടിരിക്കുന്ന വസ്തുതകൾ .

ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ചില വിവരങ്ങൾ  ഞാൻ ഇതാ ചുവടെ ചേർക്കുന്നു . 

ചാണകം;   കണ്ണിൽ അകപെടാത്ത ക്രിമികളെ നശിപ്പിക്കാൻ ഉള്ള ശക്തി  ചാണകത്തിനുണ്ട്....

പണ്ടത്തെ ആൾകാർ വീടിനകത്തും പുറത്തും ചാണകം മെഴുകിരുന്നു.....

10 ഗ്രാം പശുവിന്റെ നെയ്യ്  ഹോമിക്കുമ്പോൾ...  1ടൻ ഓക്സിജൻ 

കിട്ടുന്നു...

അരിയും നെയ്യും ചേർത്ത് ഹോമിക്കുമ്പോൾ  പ്രപലിന് ഓക്സൈഡ് എന്ന വായു ഉണ്ടാകുന്നു

ഇ വായു ഉണ്ടേങ്കിലേ മഴ പെയ്യുകയുള്ളു

(മഴയില്ലാത്ത പ്രദേശങ്ങളിൽ ഈ വായു ഉപയോഗിച്ചാണ് ഹെലിക്കോപ്റ്ററിലൂടെ മേഘങ്ങലിൽ തളിയ്ക്കുന്നത്...)

നമ്മളൊക്കെ  ഓക്സിജൻ ശ്വസിച്ച്

കാർബണ് ഡൈ. ഓക്സൈഡ് പുറത്ത് വിടുന്നു...(എല്ലാ ജീവികളും മൃഗങ്ങളും)

ഒരു മൃഗം മാത്രമേ ഓക്സിജൻ ശ്വസിച്ച് 

ഓക്സിജൻ പുറത്ത് വിടാറുള്ളു അത്'പശു' വാണ്...

നാസ യുടെ ശാസ്ത്രജ്ഞർ ഒരു പരിശോധന നടത്തി.

പശു എന്തെങ്കിലും വിഷാംശമുള്ളത് കഴിച്ചാൽ അതിന്റെ പാൽ കുടിക്കുന്നവർക്ക്  വിഷമേൽക്കുമോ എന്ന്...

അവർ 90 ദിവസവും ഒരു പശുവിന് വിഷാംശമുള്ളതെല്ലാം കൊടുത്ത് പരിശോധിച്ചു.

പാലിൽ ഒരു തുള്ളി വിഷാംശം പോലും കണ്ടെത്താനായില്ലാ...

 അവർ ഞേട്ടിപോയി

എന്നാലും ആ വിഷം എവിടെ പോയി??

അതും അവർ കണ്ടെത്തി 

എത്ര വിഷം കഴിച്ഛോ അതത്രയും കഴുത്തിൽ തന്നെ  നിക്ഷേപിച്ചിരുന്നു.

പാലാഴി മഥനത്തിന്റെ കഥ കേട്ടിട്ടുണ്ടാവും.    ഈ ലോകത്തേ രക്ഷിക്കാൻ വേണ്ടി പരമശിവൻ വിഷം കഴിച്ചു ആ വിഷം ശിവന്റെ കഴുത്തിൽ വച്ചത് പോലേ.....

 ഇതാണ് നൂറ്റാണ്ടുകൾക്ക്  മു൯പ് ഇതു മനസ്സിലാക്കി ഹിന്ദു മുനിമാർ   ഗോക്കളെ കൊല്ലാൻ പാടില്ലെന്ന് പറഞ്ഞു തന്നത് .

പക്ഷെ, ഇന്നത്തെ ആധുനിക സമൂഹം പ്രത്യേകിച്ചും കേരളത്തിലെ യുവ തലമുറ ആ വാക്കുകളൊക്കെ വെറും പുച്ഛത്തോടെ കാണുകയും അതിനു എതിര് കാണിക്കാൻ  ഉത്സാഹിക്കുകയും ചെയ്യുന്നു . 

അതിൽ ചിലർക്ക് എങ്കിലും ഇത്തരം അറിവുകൾ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുള്ള  വാതിലുകൾ  ആകട്ടെ.

പറ്റുമേങ്കിൽ ഷെയർ ചെയ്യുക.

(സംഘി ബന്ധുവായ ഒരാൾ തള്ളിവിട്ട പോസ്റ്റ് )

**********************************************************************

മറുപടിയായി എൻ്റെ പോസ്റ്റ് :


-വ്യാജ ശാസ്ത്രം. നിറയെ തെറ്റായ വസ്തുതകളാണ്.

-പശു കാർബൺ ഡയോക്സൈഡാണ്  ശ്വസനത്തിനു ശേഷം പുറത്തു വിടുന്നത്.

-മുനിമാരും ശ്രീരാമനും "മൃഗ "ത്തെ ഭക്ഷിച്ചതായി രാമായണത്തിൽ പോലുമുണ്ട്.

പ്രപലിൻ ഡയോക്സൈഡ് അല്ല  മഴ പെയ്യിക്കാൻ ഉപയോഗിക്കുന്നത്. സിൽവർ അയോഡൈഡ് ആണ്. ഇതിനു പശുവുമായി യാതൊരു ബന്ധവുമില്ല.-CKR 

രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വാസുദേവനാനി നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് ഇങ്ങനെ തർജമ ചെയ്യപ്പെട്ടു പ്രചരിക്കുന്നത് .ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയും ഇങ്ങനെ പറഞ്ഞതായി റിപോർട്ടുണ്ട് .

fact check : https://www.indiatoday.in/fact-check/story/fact-check-no-minister-cows-do-not-exhale-oxygen-1344861-2018-09-20