Thursday, 16 March 2017

എന്റെ ചിന്തകൾ

എന്റെ ചിന്തകൾ

കണ്ണൂർ നഗരം  പ്ലാസ്റ്റിക് നിരോധിച്ചു .
ചെറുപുഴ ടൗണിലും നിരോധനമായി .
ഈസ്റ്റ് എളേരി  പഞ്ചായത്തു ഉറക്കമാണോ ?
കമ്പല്ലൂരിൽ  നിന്നും തുടങ്ങിയാലോ ?
കൊല്ലാടക്കും കൂടാലോ ?
പ്ലാസ്റ്റിക്  നിരോധനം നമ്മുടെ ലക്ഷ്യം . ഈ കാമ്പയിനിൽ അണി ചേരുക . മാർച്ച് 21 (ലോക വനദിനം )നു 4 മണിക്ക് നാം ഒത്തു ചേരുന്നു .കമ്പല്ലൂർ ടൗണിൽ .ഗ്രാമത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു .പഞ്ചായത്തു തല നിരോധനത്തിനായി ഒപ്പുശേഖരണം നടത്തുന്നു .നിരവധി പ്രചാരണ പ്രവർത്തനങ്ങൾ ,ചർച്ചകൾ ,പ്രഭാഷണങ്ങൾ ,പ്രതിവാര സൂചനാ സത്യാഗ്രഹങ്ങൾ ,ഏപ്രിൽ 22 നു ( ഭൂമി ദിനം ) മുമ്പ്  നിരോധന പ്രഖ്യാപനം നേടിയെടുക്കണം .ഏപ്രിൽ 22 നു ഈ ക്യാമ്പയിന്റെ  സമാപനവും വിജയഘോഷവും .തുടങ്ങാം .ലൈക് ചെയ്തു അണിചേർന്നു തുടങ്ങുക .കൂടുതൽ നിർദേശങ്ങൾ സ്വാഗതം .

കമ്പല്ലൂർ ഭൂമിത്രസേനയിൽ അണിചേരുക
വൈകുന്നേരം  മണി  അന്നത്തേക്കു ഒരു പ്രമുഖ പരിസ്ഥിതി പ്രവർത്തകന്റെ  പ്രഭാഷണവുമാകാം .പേര് നിർദ്ദേശിക്കുക .
 *******************************************************************

ജലോപയോഗം ഉടൻ നിയന്ത്രിക്കണം .ജനകീയ പ്രാദേശിക സമിതികളുടെ നേതൃത്വ ത്തിൽ മുൻഗണന നിശ്ചയിച്ചു വിതരണവും ഉപയോഗവും നടത്തണം .ജലം പൊതുസ്വത്ത് ആണ്‌ .സ്വകാര്യ വ്യക്തികൾക്ക് ഊറ്റിയെടുക്കാനുള്ളതല്ല .കമ്പല്ലൂരിൽ കിണറുകൾ വറ്റി തുടങ്ങി .കൂട്ടായ ആസൂത്രണമില്ലെങ്കിൽ നാം വരൾച്ചയിൽ വലയും .
ഒട്ടും വൈകാതെ ഉത്തരവാദപ്പെട്ടവർ ഇടപെട്ടു ഉചിതമായ പരിഹാരം കണ്ടെത്തണം .മലിനപ്പെടാത്ത ജലവും ശുദ്ധ വായുവും നമ്മളിൽ നിന്നും ദിനംപ്രതി അകലങ്ങളിലേക്ക് പോകയാണ് .മറന്നു പോകരുത് -ജയേഷ് പാടിച്ചാൽ   എഴുതിയ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു . 
*********************************************************************
കമ്പല്ലൂർ സ്‌കൂൾ ഭാഷാശേഷി വികസനത്തിലും  മുന്നിൽ .ഇംഗ്ലീഷ്‌ ഫെസ്റ്റിൽനിന്നുള്ള ദൃശ്യം
******************************************************************
ജിതേഷ് കമ്പല്ലൂർ -നോട് :കാക്ക കൊണ്ടോയത് മറന്നേക്കുക
കാക്ക ബാക്കി വെച്ചതുമുണ്ടല്ലോ
പാറയും കിനാവിന്റെ നൂലും കവിതയുടെ പട്ടവും . 
*************************************************
കുട്ടികൾക്ക്  ജല സംരക്ഷണശീലങ്ങളും വും  പ്രകൃതി സ്‌നേഹവും സാന്ത്വന  പരിചരണശീലവും  കായിക പരിശീലനവും ഒക്കെ ലഭിക്കുന്ന വിധത്തിൽ ക്യാംപസിൽ ധാരാളം  പ്രവർത്തനങ്ങൾ നടക്കണം .വെറും പുസ്തക പുഴുക്കളെ വിരിയിക്കലാവരുത് വിദ്യാഭ്യാസം .അത്തരത്തിൽ കൃത്യമായ ഇടവേളകളിൽ വിവിധ തലങ്ങളിൽ (എൽ പി /യു പി/ ഹൈസ്കൂൾ /ഹയർ സെക്കന്ററി )ധാരാളം പരിപാടികൾ നന്നായി നടത്തണം .സെമിനാറിൽ അത്തരം പ്രോഗ്രാമുകൾ നിർദ്ദേശിക്കാനും സ്പോൺസർമാരെ കണ്ടെത്താനും കഴിയണം . 
*****************************************************************
ഇംഗ്ലീഷ് പ്രസംഗത്തിൽ മിടുക്കനായ ഈ പ്രതിഭ  കമ്പല്ലൂർ സ്‌കൂൾ മലയാളം മീഡിയം വിദ്യാർത്ഥി.മീഡിയം അല്ല ശരിയായ പരിശീലനവും അവസരങ്ങളുമാണ് പ്രധാനം . 
*************************************************************************
ഇന്നത്തെ  സമ്പാദ്യം 19/ 02 / 2017 :പുസ്തക പ്രദർശന ശാലയിൽ 3 പുസ്തകങ്ങൾ തെരെഞ്ഞടുത്തു .എത്രയായി എന്ന ചോദ്യത്തോടെ വിൽപ്പനക്കാരൻ പയ്യന്റെ കൈയിൽ കൊടുത്തു .1o മിനിറ്റ് കഴിഞ്ഞിട്ടും ഉത്തരമൊന്നും കിട്ടാത്തതിനാൽ ഞാൻ അവന്റെ നേരെ നോക്കി .പുസ്തകങ്ങൾ തിരിച്ചും മറിച്ചും പിടിച്ചു നോക്കുകയും ഒടുക്കം മനോഹരമായ പുറംചട്ടയിൽ തറപ്പിച്ചു നോക്കുകയുമാണ് ചങ്ങാതി .എന്താണിത്ര സൂക്ഷിച്ചു നോക്കാൻ .ബില്ലെത്രയായി എന്നുവീണ്ടും ഞാൻ .അപ്പോൾ അവൻ പറയുകയാണ്  മാഷെ ഞാൻ കാൽകുലെറ്റർ വെച്ചാണ് ചെയ്യാറ് .ഇന്ന് അത് എടുക്കാൻ മറന്നു പോയി എന്ന് .235 രൂപയായി എന്നും പറഞ്ഞു .80 ഉം 60 ഉം 75 ഉം കൂടിയപ്പോൾ 215 അല്ലെ ഉളളൂ എന്നു ഞാൻ പറഞ്ഞപ്പോൾ അതും സമ്മതിച്ചു അവൻ കാശു കൈപ്പറ്റി .നോക്കണേ പുതിയ തലമുറയുടെ തല !

 

No comments: