നരിയൻപാറ വാർഡ് തല ജാഗ്രതാ സമിതിയുടെ യോഗം റിപ്പോർട്ട് - 26/1/25
മുതിർന്ന പൗരനു നേരെ നരിയമ്പാറയിൽ വെച്ചു നടന്ന കയ്യേറ്റത്തെ അപലപിച്ചു .
നരിയമ്പാറ വാർഡ് തല ജാഗ്രതാ സമിതിയുടെ ഒരു യോഗം ഇന്ന് 26/1/25 ഞായർ രാവിലെ 10.30 ന് നരിയമ്പാറ അങ്കണവാടിയിൽ വെച്ച് ഗ്രാമപഞ്ചായത്തു മെമ്പർ സാലിജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്നു.2025 ജനുവരി 14 ന് ഉച്ചയോടെ നരിയമ്പാറയിൽ വെച്ച് ഒരു മുതിർന്ന പൗരനു നേരെ നടന്ന കയ്യേറ്റത്തെ യോഗം ഐകകണ്ഠമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.
നരിയമ്പാറയിൽ അതിക്രമം നടന്ന മേഖലയിൽ റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വേണ്ട ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാൻ വേണ്ട അനുമതി ലഭ്യമാക്കാൻ മെമ്പർ മുൻകൈ എടുക്കുന്നതാണ്.
ഇവ സ്ഥാപിക്കുന്നതിന് വേണ്ട ചിലവിൻ്റെ 80 % വരെ താൻ കണ്ടെത്താമെന്ന് സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ യോഗത്തിൽ വാഗ്ദാനം ചെയ്തു. സ്പോൺസർമാരെ കണ്ടെത്താൻ കഴിയുമെന്ന് ബാബു കീച്ചിറയും പ്രതീക്ഷ പ്രകടിപ്പിച്ചു.
വാർഡ് തല ജാഗ്രതാ സമിതിയുടെ യോഗം ഓരോ മാസവും നടത്തുന്നതിനും തീരുമാനമെടുത്തു.
***************************************************************************
***************************************************************************
No comments:
Post a Comment