Wednesday, 15 June 2022

സരിതാ പ്രശ്നവും സ്വപ്ന പ്രശ്നവും ഒരു പോലെയാണോ ?

അല്ല .

സരിതാ പ്രശ്നം സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് ഓഫർ നൽകി പണം വാങ്ങി പാനലുകൾ സ്ഥാപിക്കാതെ വഞ്ചിച്ചു എന്ന നിരവധി ഉപഭോക്താക്കളുടെ പരാതിയിലാണ് തുടങ്ങുന്നത് .

ഇങ്ങനെയുള്ള കമ്പനി തുടങ്ങാൻ വഴി വിട്ട സഹായം നൽകി എന്നതാണ് അന്നത്തെ മുഖ്യമന്ത്രിയുടെ  ഓഫിസിനു നേരെ ഉയർന്ന ആരോപണം .അന്നത്തെ മുഖ്യമന്ത്രിയുമായി സരിതക്കു അടുത്ത ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന റിപ്പോർട്ടുകളും ഫോട്ടോകളും പ്രസിദ്ധീകരിക്കപ്പെട്ടു .

കൂടാതെ സരിത തന്നെ ചില നേതാക്കൾക്ക് നേരെ ഉന്നയിച്ച ലൈംഗിക  ആരോപണങ്ങൾ വേറെയുമുണ്ടായി .അതിൽ നിരവധി രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെട്ടതായും ആരോപണം ഉണ്ടായി . 

എന്നിട്ടും അതേക്കുറിച്ചു പ്രാഥമിക അന്വേഷണം  ഉണ്ടായില്ല .

ഒട്ടേറെ ദിവസം നീണ്ടു നിന്ന പ്രതിപക്ഷ സമരത്തിന് ശേഷമാണ് ജുഡീഷ്യൽ അന്വേഷണത്തിന് യു ഡി എഫ് സർക്കാർ തയ്യാറായത് .


സ്വപന സുരേഷ് പ്രശ്നം U A E കോൺസുലേറ്റ് വഴി 22 തവണ സ്വർണ കള്ളക്കടത്തു നടന്നു എന്നുള്ളതാണ് . അതിൽ ഉൾപ്പെട്ട ഒരു പ്രതിയാണ് സ്വപ്ന .കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി അവർ പരിചയത്തിലായിരുന്നു എന്നുമുണ്ട് .മുഖ്യ മന്ത്രിക്കു വേണ്ടിയാണ് കള്ളക്കടത്തു നടത്തു നടത്തിയത് സ്വപ്ന എന്ന് ആരോപണം  ഉന്നയിച്ച ഉടൻ തന്നെ ഇക്കാര്യത്തിൽ അന്വേഷണത്തിന് ഗവണ്മെന്റ് തയ്യാറായിട്ടുണ്ട് .3 ഏജൻസികൾ ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം  നടത്തി കോടതിയിൽ റിപ്പോർട്  കൊടുത്തു . മുഖ്യ മന്ത്രിക്കോ ഓഫീസിനോ കള്ളക്കടത്തിൽ പങ്കുള്ളതായി ബന്ധപ്പെടുത്താൻ കഴിയുന്ന  ഒരു തെളിവും അവർ കണ്ടെത്തിയിട്ടില്ല .മാത്രമല്ല , സ്വർണം ആര് കൊടുത്തയച്ചു ,എവിടെക്കുള്ളതായിരുന്നു എന്നും കണ്ടെത്താൻ ഈ ഏജൻസികൾ താല്പര്യം കാണിച്ചിട്ടില്ല .

മാത്രമല്ല പ്രതിയായ സ്വപ്നസുരേഷിനെ HRDSഎന്ന സ്ഥാപനത്തിൽ ജോലിക്കു നിറുത്തുകയും അതേ സ്ഥാപനത്തിന്റെ ഓഫീസിൽ വെച്ച് സ്വപ്ന  പത്ര സമ്മേളനം സംഘടിപ്പിക്കയും ചെയ്തു കാണുന്നു .


ഇനി പറയൂ ....സരിതാ പ്രശ്നവും സ്വപ്ന പ്രശ്നവും ഒരു പോലെയാണോ ?

അല്ല .

ആദ്യത്തേത് (സരിതാ പ്രശ്നം ) രാഷ്‌ട്രീയ ഭേ ദമില്ലാതെ ജനങ്ങളിൽ ചിലർ  ഉന്നയിച്ച  ഒരു  അഴിമതി ആരോപണം സർക്കാർ അന്വേഷണത്തിനും കൃത്യമായ നടപടികൾക്കും  തയ്യാറാകാത്തത് കൊണ്ട് പ്രതിപക്ഷത്തിന് പ്രക്ഷോഭം നടത്താനുള്ള   അവസരമായിതീർന്നതാണ്   .തീരുമാന ങ്ങൾ എടുക്കാൻ ഭരണാധികാരി വരുത്തിയ കാലതാമസവും അനര്ഹരായ ആളുകൾ ഭരണകേന്ദ്രത്തിൽ പിടിമുറുക്കുന്നതിൽഭരണാധികാരി  കാണിച്ച അശ്രദ്ധയുമാണ് പ്രശ്നം വഷളാക്കിയത് . 

രണ്ടാമത്തേത് (സ്വപ്ന പ്രശ്നം )കള്ളക്കടത്തു കുറ്റത്തിലെ യഥാർത്ഥ പ്രതികളിൽ നിന്നും ശ്രദ്ധ തിരിക്കാനും സരിത പ്രശ്നത്തിന്റെ പേരിൽ ഉണ്ടായ അവമതിക്കു തിരിച്ചടി നൽകാനും ലക്ഷ്യം വെച്ചു   ,ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഉന്നയിക്കുന്ന  ആരോപണങ്ങളാണ് .ഇതിൽ മൂന്ന് തലത്തിലുള്ള അന്വേഷണങ്ങളും പ്രതിപക്ഷ പ്രക്ഷോഭമില്ലാതെ തന്നെ ആരംഭിച്ചിട്ടുമുണ്ട് . പ്രാഥമിക അന്വേ ഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ മുഖ്യമന്ത്രിക്കോ എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടുമില്ല.


No comments: