Tuesday, 20 July 2021

നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന്‌ ദോഷമായെന്ന്‌

 കോൺഗ്രസിന്റെ നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന്‌ ദോഷമായെന്ന്‌ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ഇത്‌ കോൺഗ്രസ്‌ പാർടിയെയും ബാധിച്ചു. നെഹ്റു – --ഇന്ദിര സാമ്പത്തികനയങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്. അനുഭവത്തിൽനിന്നും പാഠം ഉൾക്കൊണ്ട് സ്വയം വിമർശനപരമായി സ്ഥിതിഗതികളെ വിലയിരുത്തി തെറ്റ് തിരുത്താനുള്ള ആർജവം കോൺഗ്രസിനുണ്ടാകണം. ബാങ്ക് ദേശസാൽക്കരണത്തിന്റെ 52ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌ കോൺഗ്രസിന്റെ നയത്തെ സുധീരൻ രൂക്ഷമായി വിമർശിച്ചത്.

ഇന്ദിരാഗാന്ധി 50 കോടിയിലേറെ നിക്ഷേപമുള്ള 14 വൻകിട സ്വകാര്യ ബാങ്ക്‌ ദേശസാൽക്കരിച്ചു. ഇത്‌ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയമാറ്റമുണ്ടാക്കി. നഗരകേന്ദ്രീകൃതമായിരുന്ന ബാങ്ക് ശാഖ ഗ്രാമങ്ങളിൽ വ്യാപകമായി തുറന്നു. പിൽക്കാലത്ത് നവ ഉദാര സാമ്പത്തിക നയവുമായി കോൺഗ്രസ് മുന്നോട്ട് പോയത് രാജ്യത്തിനും കോൺഗ്രസിനും ദോഷമായി. കോൺഗ്രസിന്റെ സാമ്പത്തിക നയത്തിന്റെ തുടർച്ചയെന്നവകാശപ്പെട്ടാണ് മോഡി  അന്ധമായ സ്വകാര്യവൽക്കരണവുമായി മുന്നോട്ടു  പോയതെന്നും സുധീരൻ പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/v-m-sudheeran-against-congress-policy/957785

അദ്ധ്യാത്മ രാമായണം - കതിരും പതിരും

പ്രിയ സുഹൃത്തുക്കളേ , കർക്കിടകം ഒന്നാം തീയതി family group ൽ നാം ആരംഭിച്ച ചർച്ചയുടേയും എൻ്റെ പുനർവായനയുടെയും കുറിപ്പാണു ഇവിടെ ചേർക്കുന്നത് . തുടർന്നും ഈ വിഷയത്തിലുള്ള താങ്കളുടെ പ്രതികരണ കുറിപ്പുകൾ  പ്രതീക്ഷിക്കുന്നു -ckr 




അദ്ധ്യാത്മ രാമായണം - കതിരും പതിരും  

എന്റെ രാമൻ എന്റെ മനസിലെ സത്യബോധത്തിന്റെ പേരാണ് _ ഗാന്ധിജി

 രാമായണത്തിന്റെ പ്രധാന ആശയം - മാനിഷാദ. അരുത്. കൊല്ലരുത്.

രുദിരാനുസാരീ കവി- അവസാനിക്കാത്ത  സങ്കടങ്ങളുടെ പുറകെയുള്ള നിത്യമായ യാത്രയാണ് കവിത.-സുനിൽ പി ഇള യിടം  ( വിഡിയോയിൽ നിന്ന് )

https://www.youtube.com/watch?v=s_iApNZWH4g

രാമായണത്തിന് മതേതരമായ ഒരു വ്യാപ്തിയും ജീവിതവും ഉണ്ട്.-CKR

ആക്രമണോത്സുകനായ പുരുഷ ധീരനായി രാമനെ കാണുന്നവർ ഉണ്ട്. എന്നാൽ  ദു:ഖിതനായ മനുഷ്യന്റെ പ്രതീകമായി  രാമനെ മനസിലാക്കാനും കഴിയും.

 ദശരഥ ജാതകം എന്ന രാമായണത്തിൽ രാമൻ രാവണനെ കൊല്ലുന്നില്ല. ഇതിൽ രാമന്റെ സഹോദരങ്ങളാണ്  ലക്ഷ്മണനും സീതയും. വനവാസകാരണം വ്യത്യസ്ഥം.

രാമ കഥയുടെ പല പാഠഭേദങ്ങളിൽ ഒന്നു മാത്രമാണ് വാൽമീകി രാമായണം.

300 രാമായണങ്ങളുണ്ട്.മാപ്പിള രാമായണം ഉണ്ട്‌..ആ പേര് തന്നെ മറ്റൊരു വായനക്കുള്ള സാധ്യത ആണെന്ന് തോന്നുന്നു ..അതിൽ രാമന് ധീരപുരുഷ പരിവേഷമാണെന്നു തോന്നുന്നു.ഹിന്ദുത്വ ശക്തികളുടെ രാമനും ഗാന്ധിജിയുടെ രാമനും ഒന്നു തന്നെയായിരുന്നു - അoബേദ്കർ.രാമനും റഹീമും ഒരാൾ തന്നെയാണ് എന്നും ഗാന്ധിജി പറയുന്നുണ്ടല്ലോ.ജനാധിപത്യ ആശയങ്ങൾ വികസിക്കാത്ത ഒരു കാലത്തെ ജന നേതാവായി രാമനെ കാണാവുന്നതാണ്.-ckr 

**********

പുരുഷാധിപത്യം കൂടി ഉണ്ട്‌-സുനിൽ വിഎം 

https://www.youtube.com/watch?v=9I7FUmQgMwA -CKR 

ഹിന്ദുത്വ ശക്തികളുടെ രാമൻ അവരുടെ നിർമ്മിതിയല്ലേ? അതിന് അധികം പഴക്കമില്ല.84 ന് ശേഷം.ഓരോ കാലത്തും രാമന് നിരവധി പാoങ്ങളില്ലേ? കാലം നിർമ്മിച്ച രാമൻ. ഗാന്ധി വായിച്ച ഭഗവത് ഗീത പോലും ഇംഗ്ലീഷ് വിവർത്തനമാണ്. ഗാന്ധിയുടെരാമന് കൂടുതൽ അടുപ്പം ക്രിസ്തുവിനോടാണ്-രതീഷ് ചിറ്റടി 

 രാമൻ ധാർമ്മികനല്ല ( സീതാ പരിത്യാഗം) എന്നും വാൽമീകി സൂചിപ്പിക്കുന്നുണ്ടല്ലോ.ഉത്തരകാണ്ഡം 96 സർഗം വാൽമീകി രാമനെ ജനകീയ വിചാരണ ചെയ്യുന്നതാണ്.ബാലിവധം  രാമൻ കാണിക്കുന്ന അധർമ്മമാണ് - കാരശ്ശേരി( വിഡിയോയിൽ നിന്നും )

വാത്മികി യുടെ രാമായണത്തിൽ രാമൻ ദൈവമേയല്ലല്ലോ? ജ്ഞാതുമേവം വിധം നരം.നരൻമാരിലെ ജ്ഞാനിയാര്.?എന്നേ ചോദിക്കുന്നുള്ളൂ.?--രതീഷ് ചിറ്റടി 

പക്ഷെ ഇന്ത്യയിൽ വ്യാപകമായി വായിക്കപ്പെടുന്നത് വാത്മീകി രാമായണം തന്നെയാണോ ?  രാമന്റെ "അകളങ്കിത ധീര പുരുഷ " വ്യാഖ്യാനം പ്രചാരം നേടിയത് എങ്ങിനെ ? ജയ് ശ്രീരാം വിളിയിലേക്ക് കാഴ്ചപ്പാട് ചുരുങ്ങിയതെങ്ങിനെ ?-CKR

 80 കൾക്ക് ശേഷം .പുതിയ രാമൻ വന്നു---രതീഷ് ചിറ്റടി 

അറബി രാമായണം ഉണ്ട്.ഫി റാബത്ത് ശയ്യാത്തിൽ.( ചെകുത്താൻമാരുടെ കാട്ടിൽ - ഈജിപ്തുകാരനായ ഖാമിൽ ഖയ്യാനി ) Commulalism interdines-കാരശ്ശേരി

എഡ്വേർഡ് എട്ടാമൻ അധികാരം ഉപേക്ഷിച്ചു  കാമുകിയെ വരിച്ചു. രാമൻ ഭാര്യയെ ഉപേക്ഷിച്ചു അധികാരത്തെ  വരിച്ചു. - കാരശ്ശേരി.

ദൂരദർശൻ രാമായണം സംപ്രേഷണം ചെയ്തത് വലിയ മാറ്റം ഉണ്ടാക്കി-SUNIL V M

അപ്പോൾ ഇത് TV യുടെ സാധ്യതകൾ  തീവ്രഹിന്ദുത്വ വാദികൾ സമർത്ഥമായി ഉപയോഗപ്പെടുത്തിയതിന്റെ സാക്ഷ്യവുമാണ് !-CKR

തീർച്ചയായും.... രാമൻ ഒരു അധികാര അടയാളം ആയത് ഈ tv പരമ്പര ഉണ്ടാക്കിയ വലിയ സ്വാധീനം തന്നെ ആണ്.. ഒരു പക്ഷെ ബാബറി പള്ളിയുടെ തകർച്ച ഒരു രാമ രാവണ യുദ്ധമായി കണക്കാക്കാം- സുനിൽ വിഎം

ഇത്തരം മാധ്യമതിരക്കഥകൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ  നിർണയിക്കുന്ന വിധം മാധ്യമ ഉൽപന്നങ്ങൾ വിമർശനാതീതമായി  പ്രത്യേകിച്ചും ഹിന്ദി സംസാരിക്കപ്പെടുന്ന മേഖലകളിൽ പ്രചരിച്ചു എന്നതാണ് പ്രശ്നം. Prime Time സീരിയലുകൾ അതതു സമയങ്ങളിൽ കൃത്യമായി ചർച്ച ചെയ്യപ്പെടേണ്ടത് പ്രധാനമാണ്.-CKR

READ THE BOOK 

Politics after Television: Hindu Nationalism and the Reshaping of the Public in India by Aravind Rajagopal 


( reading now ...https://read.amazon.in/?asin=B001G8XG7Y)- CKR

കോർപറ്റേറ്റുകൾ  എങ്ങിനെ  നവ ഉദാര സമീപന ങ്ങൾ ,  ഹൈന്ദവതീവ്ര  ദേശീയത, ഇൻഡ്യാക്കാരന്റെ പുതിയ മാധ്യമ വിധേയത്വം  എന്നിവയെ  തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തി വരുന്നു എന്ന് ഈ പുസ്തകം പറയുന്നു -CKR 

നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന്‌ ദോഷമായെന്ന്‌ വി.എം .സുധീരൻ 

 ( CLICK HERE TO READ MORE  https://seakeyare.blogspot.com/2021/07/blog-post_20.html )




 If media and markets have been typically conceived  as advanced guards of modernisation and secularism , my analysis here indicates why their political outcomes might lead in unpredictable directions----Aravind Rajagopal

 In January 1987, the Indian state-run television began broadcasting a Hindu epic in serial form, The Ramayana, to nationwide audiences, violating a decades-old taboo on religious partisanship. What resulted was the largest political campaign in post-independence times, around the symbol of Lord Ram, led by Hindu nationalists. The complexion of Indian politics was irrevocably changed thereafter. In this book, Arvind Rajagopal analyses this extraordinary series of events. While audiences may have thought they were harking back to an epic golden age, Hindu nationalist leaders were embracing the prospects of neoliberalism and globalisation.Television was the device that hinged these movements together, symbolising the new possibilities of politics, at once more inclusive and authoritarian. Simultaneously, this study examines how the larger historical context was woven into and changed the character of Hindu nationalism.--Aravind Rajagopal

( ഒരു ചാനൽ പരുപാടിയിൽ രാമായണം, ഖുർആൻ സംപ്രേഷണം ചെയ്താൽ അതിൽ എന്ത് വർഗീയത ആണ് കാണേണ്ടത്??-Arun alakode.

രാവിലെ തുടങ്ങിയ ചർച്ചയാണ്. ആദ്യം തൊട്ടു വായിക്കുക. വെറുപ്പിന്റെ രാഷ്ട്രീയം (വർഗീയത?) എങ്ങിനെ നടപ്പിലാക്കപ്പെടേണ്ട ഒരു ആശയമായി ദേശീയ മാധ്യമങ്ങൾ ( ഏതെങ്കിലും ഒരു ചാനൽ അല്ല. 1987 ൽ കാഴ്ചക്കാരന് തെരഞ്ഞെടുക്കാൻ വേറെ ചാനലുകൾ കുറവും.) പ്രചരിപ്പിക്കാനിടയായി എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം.CKR

സംപ്രേഷണം ചെയ്യപ്പെട്ട Tv രാമായണം , രാമന് "അകളങ്കിത ധീര നേതാവിന്റെ" പരിവേഷം ചാർത്തുകയും " ജയ് ശ്രീരാം" വിളി ഹൈന്ദവ ധർമ്മമായി പ്രഖ്യാപിക്കുകയും ധർമ്മം എന്നത് ഹൈന്ദവ ദേശീയത സ്ഥാപിക്കലാണെന്ന തോന്നലുളവാക്കുകയും  രാമന്റെ പേരിൽ അധര വ്യായാമം നടത്തുന്നവരെ അധികാരസ്ഥാനങ്ങളിലേക്ക് ഉയർത്തുകയും   രാമക്ഷേത്ര നിർമ്മാണം പോലുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു എന്നതാണ് വിശകലനം.-CKR)

ഇനി മതേതര ജീവിതം സാധ്യമോ ? https://www.youtube.com/watch?v=grXzUI9s1NI


___________________________________________________________________________

അദ്ധ്യാത്മ രാമായണത്തിന്റെ പുനർവായനയുടെ കുറിപ്പുകൾ 

അദ്ധ്യാത്മ രാമായണം- വായനയും യുക്തിചിന്തയും 

ഓരോരോ ജലാശയേ കേവലം മഹാകാശം,

 നേരേ നീ കണ്മീലയോ, കണ്ടാലുമതു പോലെ, 

സാക്ഷാലുള്ളൊരു പരബ്രഹ്മമാം പരമാത്മാ, 

സാക്ഷിയായുള്ള ബിംബം നിശ്ചലമതു സഖേ! 

- ബാലകാണ്ഡം, അധ്യാത്മരാമായണം.-CKR 

18 07  2021 : ചാതുർവർണ്യത്തിനു പ്രാധാന്യം നിലനിറുത്തിക്കൊണ്ടും യുക്തിരഹിതമായ ഭക്തി ഉപായമാക്കിക്കൊണ്ടുമാണ് അധ്യാത്മരാമായണത്തിൽ  ജീവിത വിശകലനം നടത്തുന്നത്. അതേ സമയം കേവലമായ വേദപ0നമോ, യാഗമോ, തപസ് സോ കൊണ്ട് മോക്ഷം ലഭിക്കുകയില്ലയെന്നും രാമായണത്തിൽ സൂചനയുണ്ട്. ഈശ്വരൻ എന്നത് സത്യവും ജ്ഞാനവും അനന്താനന്ദാ മൃതവുമായ ഏകം (പലതല്ല ! ) എന്നും എഴുത്തച്ഛൻ സൂചിപ്പിക്കുന്നു. ഭക്തിയിലൂടെ മുക്തിയാണ് ജീവിത ലക്ഷ്യമെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുമ്പോഴും രാമായണ വായന കൊണ്ട് ധനസമൃദ്ധി   , കീർത്തി, രോഗശാന്തി, ദീർഘായുസ് എന്നിവ സിദ്ധിക്കുമെന്ന് പ്രലോഭിപ്പിക്കാനും അങ്ങിനെ കേവല സംസാര ചക്രത്തിൽ വായനയെ കുരുക്കിയിടാനും എഴുത്തച്ഛൻ മടിക്കുന്നില്ല .നന്നായി മാർക്കറ്റ് ചെയ്യപ്പെടുന്ന ഒന്നാണ് ഭക്തിയെന്ന എഴുത്തുകാരന്റെ  തിരിച്ചറിവാണ് ഇവിടെ വ്യക്തമാകുന്നത്.പ്രത്യക്ഷ വായനയിൽ തന്നെ തെളിയുന്ന വൈരുധ്യങ്ങളുടെ ഒരു കലവറയാണ് അധ്യാത്മരാമായണം.-CKR 


19 07 2021 : ദശരഥന് സന്തോഷം പ്രകടിപ്പിക്കാനുള്ള മാർഗം സ്വർണം, രത്നം തുടങ്ങിയവ ഭൂദേവന്മാർക്ക് ദാനം ചെയ്യുക എന്നതാണ്. ബ്രഹ്മത്തോട് ഇത്രയേറെ അടുത്തു നിൽക്കുന്നവർക്ക് എന്തിനാണ് സ്വർണവും രത്നവുമൊക്കെ എന്ന് വായനക്കാരൻ ചോദിക്കരുത്. കാരണം യുക്തിക്കും ബുദ്ധിക്കും ഇതിൽ സ്ഥാനമില്ല. രസകരമായ ഒരു ഗണിത ബോധം രാമായണത്തിൽ ഉണ്ട്. പായസത്തിന്റെ അംശങ്ങൾക്കനുസരണമായാണത്രേ രാമലക്ഷ്മണ ബന്ധവും ഭരത ശത്രു ഘ്ന ന്മാരുടെ അടുപ്പവും ! എല്ലാം ഈശ്വര നിശ്ചയം എന്നു രുവിട്ടു പഠിപ്പിക്കുകയാണ് രാമായണം. യുക്തിക്കു നിരക്കാത്തതിനെ മായാവാദം കൊണ്ടും വിധി ബലം എന്ന നിഷേധാത്മകത കൊണ്ടും വ്യാഖ്യാനിച്ച് സുഖിക്കുകയാണ് എഴുത്തച്ഛൻ. സമൂഹ്യമാറ്റങ്ങൾക്ക് മുഖം തിരിച്ചു നിന്ന മലയാള മനസിനെ ഇരുട്ടിൽ തളച്ചിടാൻ രാമായണ കാരന്റെ ഭക്തി പാരവശ്യം നന്നായി പ്രയോജനപ്പെട്ടു പോരുന്നു.

 ശിക്ഷ വിധിക്കുന്നതിൽ ചാതുർവർണ്യ കാലത്തെ നീതിബോധം തുടർന്നു പോന്ന പക്ഷഭേദം ഇന്ദ്രന്റെയും അഹല്യയുടേയും കാര്യത്തിൽ വീണ്ടും തെളിഞ്ഞു കാണാം. ഒരേ കുറ്റമാണ്. ഒരു പക്ഷേ അഹല്യയുടെ കുറ്റം ഏറെ ലഘുതരവുമാണ്. എന്നിട്ടും ദേവേന്ദ്രന്  ജീവിതവും അഹല്യക്ക് മരണവും ( ശിലയായുള്ള "മരിച്ച "ജീവിതം ) വിധിക്കപ്പെടുന്നതിൽ കവിക്ക് യാതോരു മനസ്താപവുമില്ല. കൊടും ശിക്ഷകൾ വിധിച്ച് സ്ത്രീയെ നിയന്ത്രിച്ചു നിർത്തുക എന്നതും സ്മൃതികളുടെ ഉദ്ദേശ്യം തന്നെയായിരുന്നല്ലോ.

 ശ്രീ നാരായണന്റെ അവതാരമായ രാമൻ നായാടിക്കൊണ്ടു വന്ന ബഹുമൃഗങ്ങളുടെ പട്ടിക യാതോരു സങ്കോചവുമില്ലാതെ കവി അവതരിപ്പിക്കുന്നു. കുരങ്ങുകളെ വരെ ചുമ്മാ ഒരു രസത്തിനു് കൊന്ന് അടുക്കി വെച്ചിട്ടും കവിക്ക് കണ്ണിൽ നിന്നു പൊഴിയാനൊരു തുള്ളി കണ്ണീരില്ല. വിശപ്പടക്കാൻ വേണ്ടി മാത്രം  കൊല്ലുന്ന വന്യമൃഗങ്ങൾ രാമകുമാരനേക്കാൾ എത്രഭേദം ! രാജഭരണത്തിന്റെ വാഴ്ത്ത് പാട്ടു മാത്രമാണ് അധ്യാത്മരാമായണം.എന്ന്  ഇവിടെ വ്യക്തമാണ് . മാനിഷാദ എന്നു പറഞ്ഞ മൂല കാവൃത്തിന്റെ പകിട്ടു മുടിക്കുന്നതാണ് എഴുത്തച്ഛന്റെ സമീപനം.-CKR 

WILL BE CONTINUED EVERYDAY....

















Friday, 2 July 2021

അടിമ ജീവിതം (21 / 4 / 2020 )

 അടിമ ജീവിതം  (21 / 4 / 2020 )

 *********************


ഭരണയന്ത്രത്തിനു കൊറോണക്കാലം, 

മദകരമൊരുൾപ്പുളകകാലം, 

ചിലപ്പോഴെങ്കിലും.


ഒരു വിരൽഞൊടിക്കലിലണഞ്ഞു 

ദില്ലിയിൽ തീനാളങ്ങളെങ്ങു-

മൊതുക്കവും കിതപ്പും ഭയവും മാത്രം. 


ഒരു കൊട്ടിയടക്കലിൽ നിസ്വരുടെ പലായനം, 

ഒരു വടി ചുഴറ്റുമ്പോൾ  വെൺപ്രാവുകൾ പറക്കുന്നു. 

ഒരു വിസിൽ മതി ഭ്രാന്തനൃത്തങ്ങൾ പിറക്കുവാൻ , 

ഭരണകൂടക്കരങ്ങളിൽ മാന്ത്രികന്റെ കയ്യടക്കം,

"ഗോ  കൊറോണ "പ്പാട്ടിൽ ജനമൊറ്റ മുയലായി, 

ഒരു പേടകത്തിനുള്ളിലേറുന്നു, 

പിന്നെ മാനത്തുയരുന്നു, 

പല ചൂട്ടിൻതിളക്കങ്ങൾ ! 


ഭയത്തിന്റെ മതിലുകൾ, 

താനെ മുളക്കുന്നുറക്കുന്നുണ്ടാ-

 മതിലുകൾക്കപ്പുറമൊളിക്കുന്നു, 

മാനവനും ശുനകനും,

 ഒതുക്കത്തൊടൊരേ-

 വണക്കത്തൊടെത്തി നോക്കു-

ന്നറിയിപ്പു കേട്ടുൾവലിയുന്നു, 

ഒന്നു പുളകിതരാവുന്നുടുപ്പിട്ട കരുത്തുകൾ !

 

അതുപൊലെ പൂത്തൊരതിപുളക നിമിഷത്തി-

ലേത്തമിടൽ പിറക്കുന്നു, 

പൗരനു പുറത്തടി ലഭിക്കുന്നു , 

നിരീക്ഷണ ഡ്രോണുകളുയരുന്നു, 

ചെറുമീൻചൂണ്ടകൾ നോറ്റ  ചെറു ബാല്യങ്ങൾ 

വലിയ പക്ഷിയെക്കണ്ടു വിറയോടെ 

 നാലു  പാടും ചിതറുന്നു, 

രാജപൊതകളിലുയരുന്ന മൺചിറകൾ, 

കാട്ടുവഴികളിൽ പൊലിയുന്ന ശ്വാസങ്ങൾ, 

തോളിലുടക്കുന്ന മുനയുള്ള ബയണറ്റ്.

വെറും ഭ്രാന്തൻ  കിനാവല്ല,

 വിചിത്രമിക്കാലത്തെ   ജനാധിപത്യം. !


നീയിതറിയുന്നോ  ഭ്രാന്താ, 

നിയന്ത്രണക്കാലമാണേ ,

ഭക്ഷണപ്പൊതിയഴിക്കൂ  ,

പശിമാറ്റിപ്പതുങ്ങിക്കോ , 

തീർന്നു നിന്റെ ചാലുവെപ്പ് , 

കുതിക്കേണ്ട,

 കുതറേണ്ട, 

ചിലക്കേണ്ട, 

നിനക്കായ്   ,

എനിക്കായ്   ,

നമുക്കായീ -

ച്ചങ്ങലപ്പൂട്ട്.

*************

-രാധാകൃഷ്ണൻ, കണ്ണൂർ