പ്രിയപ്പെട്ട കൂട്ടുകാരേ ,
ഇടി മിന്നലിന്റെ നീളമെത്രയാ ? ഒരാൾക്ക് എത്ര അടി മണ്ണ് വേണം ?
നല്ലവനായ പോക്കറ്റടിക്കാരൻ ആരെയാണ് രക്ഷിച്ചത് ? മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനാണ് .ഇദ്ദേഹത്തിന്റെ ഒരു കഥ വായിച്ചാണ് ഞാൻ ഒന്നും ഒന്നും രണ്ടല്ല എന്ന് പഠിച്ചത് . ഒന്നും ഒന്നും പിന്നെയെത്രയാ ?
.നിങ്ങൾ മായാവി എന്ന് കേട്ടിട്ടുണ്ടോ ? ഡിങ്കനോ ? ചോദ്യം അതല്ല .ഷടാങ്ക എന്ന് പറഞ്ഞാൽ ആരാ ? ക്ലൂ യുറീക്കാ ബാല മാസികയിൽ ഷടാങ്കറുടെ കഥ വന്നിട്ടുണ്ട് .
മാടത്തക്കിളി മാടത്തക്കിളി മാനത്തെന്തു വിശേഷം , ചൊല്ലുക മാനത്തെന്തു വിശേഷം ? ഈ സിനിമാഗാനം പേരുകേട്ട ഒരു മഹാകവി എഴുതിയ ഒരു കവിതയാണ് . ആരുടെ കവിത ?
ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് എഡ്‌വേഡ് ജെനറാണ് .വസൂരിക്കുള്ള വാക്സിൻ . ഇതിനു അദ്ദേഹത്തെ സഹായിച്ചത് ഒരു മൃഗ വിഭാഗത്തിന് വസൂരി വന്നിട്ടും അതിനെ പരിപാലിക്കുന്നവർക്കു ആ അസുഖം അപകടം ഉണ്ടാക്കുന്നില്ല എന്ന നിരീക്ഷണം ആണ് . ഏതാണ് ആ മൃഗം ?
ഇതെന്താ ഇങ്ങനെ കുറെ ചോദ്യങ്ങൾ എന്നല്ലേ ? നിങ്ങളെക്കൊണ്ട് വായിപ്പിക്കാനാണ് .
ഇന്ന് ജൂൺ 19 . എല്ലാവർക്കും വായന ദിന ആശംസകൾ .താൻ മാത്രം വായിച്ചാൽ പോരാ , നാട്ടുകാരെല്ലാം വായിക്കണം . എന്ന് തീരുമാനിച്ചു പ്രവർത്തിച്ച ഒരു സംഘടനയുണ്ട് . ഗ്രന്ഥശാല സംഘം . അതിൻറെ ആദ്യകാല പ്രവർത്തനായ പി എൻ പണിക്കരുടെ ചരമ ദിനം ഒരു ജൂൺ 19 ആയിരുന്നു .അതിനാലാണ് ജൂൺ 19 എല്ലാ വർഷവും വായനാദിനം ആയി പല പരിപാടികളും നടത്തപ്പെടുന്നത് .ഇന്നോ ഈയാഴ്ചയോ വായന നടത്തിയാൽ പോരാ . എന്നും വായിക്കണം .എന്തിനാണ് വായനയെക്കുറിച്ചു ഇത്രയേറെ പറയുന്നത് ? വായിച്ചാൽ എന്താണ് മെച്ചം ? ഈ ഞാൻ ഒരു അദ്ധ്യാപകനായി , ഒരു പ്രിൻസിപ്പലായി തീർന്നത് , എന്തിനു , കുറ്റവാളിയല്ലാത്ത ഒരു മനുഷ്യനായി ജീവിക്കുന്നത് വായനയുടെ ഫലമാണ് .സ്‌കൂൾ ലൈബ്രറിയിൽ ചെന്ന് വായിക്കും . കോളേജ് ലൈബ്രറിയിൽ നിന്നും വായിക്കും .നാട്ടിലെ വായനശാലകളിൽ നിന്നും ജീവിതവിജയം നേടിയവരെല്ലാം നല്ല വായനക്കാർ കൂടിയാണ് . രബീന്ദ്ര നാഥ ടാഗോർ ,മഹാത്മാ ഗാന്ധി , ജബഹർലാൽ നെഹ്‌റു, സുഗത കുമാരി , മദർ തെരേസ , ഹെലൻ കെല്ലർ . അതെ . വായിച്ചാൽ മനുഷ്യൻ കുറച്ചു കൂടെ ചിന്തിക്കുന്ന മനുഷ്യനായി മാറുന്നു .കാട്ടാളൻ വാല്മീകിയായി മാറുന്നു . വായന നമ്മളെ മാറ്റുന്നു .അറിവ് തരുന്നു .ജീവിക്കാൻ പറ്റിയ ജോലികളെ കുറച്ചു മനസ്സിലാക്കാൻ പറ്റുന്നു . നമ്മൾ- മനുഷ്യരും മറ്റു ജന്തുക്കളും സസ്യജാലങ്ങളും നീലാകാശവും കാടും പുഴയും ..ഒക്കെ ഉണ്ടായതെങ്ങനെ എന്നറിയാൻ ....ആളുകൾ ഓരോ നാട്ടിലും ജീവിക്കുന്നതെങ്ങിനെ ? എന്തൊക്കെ പ്രയാസങ്ങൾ നേരിട്ടു ? ഇതൊക്കെ അറിയാൻ പുസ്തക വായന ഉപകരിക്കുന്നു .
*********ഇതിനൊക്കെ പുസ്തകം തന്നെ വേണോ ? ടി വി പോരെ ? മൊബൈൽ പോരെ ?
കമ്പ്യൂട്ടർ പോരേ ?
പോരാ .പുസ്തകം എന്ന് പറഞ്ഞാൽ അതൊന്നു വേറെ തന്നെ .പുസ്തകം വായിക്കുമ്പോൾ നമ്മളൊരു ചങ്ങാതിയുടെ കൂടെ കഴിയുംപോലെ .പുസ്തകം മടിയിൽ വെച്ച് വായിക്കാം .കിടന്നു വായിക്കാം . മലർന്നും കമിഴ്ന്നും കിടന്നു വായിക്കാം .മു റിക്കകത്തു , പുറത്തു , . വായിച്ച കാര്യം വീണ്ടും വായിക്കാം കുറെ നേരം വായിച്ചു പിന്നെ അതിനെക്കുറിച്ച് ചിന്തിക്കാം . വായിച്ചതിനെ കുറിച്ച് ഭാവനയിൽ കാണാം .ടി വിയിലോ മൊബൈലിലോ കമ്പ്യൂട്ടറിലോ വായിച്ചാൽ കിട്ടാത്ത ഒരു സുഖം , ലഭിക്കാത്ത ഒരു സ്വാതന്ത്യം ,കാണാൻ കഴിയാത്ത ഒരു വിശാലമായ ലോകം .അതാണ് പുസ്തകം .പുസ്തകം വായിച്ചാൽ നമ്മളിലൊരു മാറ്റമുണ്ടാകും . ഒരു പുതിയ പ്രതീക്ഷ . ഒരു പുതിയ ജീവിതം . ഒരു പുതിയ ലക്‌ഷ്യം .ഇതൊക്കെ തരുന്ന പുസ്തകം ചങ്ങാതിയാണ് . ബന്ധുവാണ് . ഗുരുനാഥനാണ് .
വായിക്കു അറിവ് നെടുക ചിന്തിക്കുക അറിവിനെ മറ്റുള്ളവർക്ക് ഉപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കുക . പഠിച്ചു അദ്ധ്യാപകനോ നഴ്സോ ഡോക്ടറോ വക്കിലോ എഞ്ചിനിയറോ ആറായാലും പാവപ്പെട്ടവർക്ക് വേണ്ടി , പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി പ്രവർത്തിക്കണം .എഡ്‌വേഡ് ജെന്നർ - വാക്‌സിൻ കണ്ടുപിടിച്ച ഡോക്ടർ - വാക്സിൻ കാശുവാങ്ങാതെയാണ് ആളുകൾക്ക് കൊടുത്ത്തു .ഈ കാരുണ്യം , മറ്റു മനിഷ്യരോടു ള്ള സ്നേഹം ഉണ്ടാകാനും അത് ശക്തിപ്പെടുത്താനും വേണ്ടി വായിക്കുക . വായന ദിനത്തിൽ ഇത് ഓർമ്മിച്ചു വായിച്ചു തുടങ്ങുക ,
ധാരാളം വായിക്കുക . വായിച്ചു വളരുക . നല്ല മനുഷ്യരാവുക .ദയയുള്ളരാവുക . ജീൻ വാല് ജീൻ കഥയിലെ ബിഷപ്പിനെ പ്പോലെ .ധീര രാവുക - യവന കഥയിലെ പ്രോമിത്യുസിനേക്കാൾ .ദാനശീലരാവുക -മഹാഭാരത ത്തിലെ കർണനേക്കാൾ .
ഐതിഹ്യ മാല , മുല്ലാ കഥകൾ , മഹാചരിതമാല , ആയിരൊത്തൊന്നു രാവുകൾ , പഞ്ചതന്ത്രം കഥകൾ , ARUND THE WORLD IN 80 DAYS, ALICINTE ALBHUTHA LOKAM,
വിക്രമാദിത്യ കഥകൾ , കവിത സമാഹാരങ്ങൾ , ചെറു നോവലുകൾ , ശാസ്ത്രനോവലുകൾ , ബാല മാസികകൾ , വാരികകൾ,
യുറീക്ക , ബാലരമ , ലൂക്ക ഓൺലൈൻ മാസിക ഇ വായന .....
പലപ്പോഴും പുസ്തകങ്ങളില്ലാത്തത ല്ല , നമ്മുടെ പ്രശ്‌നം , നേരമില്ലാ ത്തതാണ് . ടീവി കാണാൻ നേരമുണ്ട് . മൊബൈൽ മാന്താൻ നേരമുണ്ട് . ഭക്ഷണം കഴിക്കാൻ , കളിയ്ക്കാൻ , ഉറങ്ങാൻ പക്ഷെപുസ്തകം വായിക്കാനോ ? എന്നും രാവിലെ എഴുന്നേറ്റു ഒരു മണിക്കൂർ വായിക്കണം . എന്നിട്ടു മതി ബാക്കി കസർത്തുകൾ .പറ്റില്ലേ ? പറ്റണം .വായിച്ചാൽ വളരും .വായിച്ചില്ലേൽ ? വ ളയും .
ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ?
nandi namaskaaram.
..........................................
>>>>>>>>
ഇനിയും പുസ്തക വായന വേണോ എന്ന് സംശയമില്ലല്ലോ . പുസ്തക വായന എന്നാൽ പാഠപുസ്തക വായന മാത്രമല്ല കേട്ടോ .അവയൊക്കെ അധ്യാപകരുടെ സഹായത്തോടെ ക്ലാസ്സിൽ വായിക്കാനുള്ളതല്ലേ .അതല്ലാതെ വേറെ ഒത്തിരി പുസ്തകങ്ങളുണ്ട് .സ്വന്തമായി വായിക്കാവുന്നവ , അത് നിങ്ങളുടെ അദ്ധ്യാപകർ തന്നെ പറഞ്ഞു തരും . ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കേണ്ടത് എന്ന് . ഈ പുസ്തകങ്ങൾ നിങ്ങളുടെ നാട്ടിലെ ലൈബ്രറിയിൽ നിന്നും കിട്ടും .സ്‌കൂൾ തുറന്നാൽ സ്‌കൂളിൽ ലൈബ്രറിയിൽ നിന്നോ ക്ലാസ്സിൽ ലൈബ്രറിയിൽ നിന്നോ അധ്യാപകരുടെ ചോദിച്ചു പുസ്തകം വായിക്കാം . ലൈബ്രറി അല്ലെങ്കിൽ വായനശാല . ഈ പേര് ഓർത്തു വെച്ചോ . ഒഴിവു സമയത്തു ഒരു മണിക്കൂർ എന്നും വായിക്കണം . വായിച്ച ചില കാര്യങ്ങൾ പിന്നീട് ഓർത്തു നോക്കണം .അതേക്കുറിച്ചു വീട്ടിൽ -ചർച്ച ചെയ്യണം . കു റിപ്പെഴുതണം . കവിതയാണെങ്കിൽ പാടി രസിക്കണം .
സ്‌കൂൾ തുറന്നാൽ സ്‌കൂളിൽ ലൈബ്രറി ഉപയോഗിച്ച് വായിക്കുക .കോ വിട് കാലമായാതു കൊണ്ട് വീട്ടിൽ ഈ വായനവാരത്തിൽ നടത്താവുന്ന പരിപാടികൾ .
:കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനായി വേഷം ഇട്ട് വന്നു...എഴുത്തുകാരന്റെ വ്യക്തി വിവരണം നടത്താം.
2:ഒരു അക്ഷരം നൽകി വാക്കുകൾ പറയും... അക്ഷരപയറ്റ് അല്ലെങ്കിൽ വാക്ക്പയറ്റ്
3-വായനാ മരം -ഒരു മരത്തിന്റെ ചിത്രം വരച്ച് അതിന്റെ ചില്ലകളിൽ വായിച്ച പുസ്തകത്തിന്റെ പേര് എഴുതി വെക്കാൻ ആവശ്യപ്പെടാം. വായനക്കുറിപ്പും എഴുതാൻ പറയാം. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് പ്രോത്സാഹനം നൽകാം
4-ഇ ബുക്ക്സ് സൗകര്യം കുട്ടികൾക്ക് നൽകുക
5-ഈ നൽകിയ ബുക്കിന്റെ അടിസ്ഥാനത്തിൽ മികച്ച വായനക്കാരെ തിരഞ്ഞെടുക്കാം.
6-വീട്ടിൽ ഒരു വായനാ മൂല/ലൈബ്രറി സജീകരിക്കാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെടാം...
7-വായനാ മത്സരം
8-ആസ്വാദനകുറിപ്പ്
9-വായനാദിനക്വിസ്
10-വായനാദിനം-പോസ്റ്റർ/പ്ലക്കാർഡ്/വായനാമുദ്രാവാക്യം നിർമ്മാണം/
11-പി.എൻ പണിക്കർ -കുറിപ്പ്
12-കഥാരചന
13-കവിതാരചന
14-പ്രശസ്ത എഴുത്തുകാർ,കവികൾ , ഉൾപ്പെട്ട ആൽബം
15-വായിച്ച കഥയിലെ ഒരു സന്ദർഭം ചിത്രത്തിലൂടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക
16-പ്രാദേശിക എഴുത്തുകാർ, കവികൾ എന്നിവരെ പരിചയപ്പെടുത്തുക
17-ഏറ്റവും അടുത്തുള്ള ലൈബ്രറിയെ /വായനശാല കുറിച്ച് എഴുതാൻ ആവശ്യപ്പെടാം/കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകാം
18-കുട്ടികൾക്ക് ഈ വർഷം 12 ബുക്കുകൾ(പരിചയപ്പെടുത്തിനൽകുക.
19-ഓരോ കുട്ടിയും ഒരു ബുക്ക് ഈ വർഷത്തിനുള്ളിൽ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി നൽകാൻ ആവശ്യപ്പെടാം...(ബുക്കുകൾ തിരഞ്ഞെടുക്കാനും,ലഭ്യമാക്കാനും കുട്ടികളേയും, രക്ഷിതാക്കളേയും സഹായിക്കുകയും വേണം.)
20-എഴുത്തുകാർ/കവികൾ എന്നിവരെ ഉൾപ്പെടുത്തി ആൽബം(കുഞ്ഞുണ്ണിമാഷ്,ബഷീർ,എം.ടി ,സിപ്പി പള്ളിപ്പുറം, വൈലോപ്പിള്ളി,
ഇതിൽ ഇതിലൊക്കെ നിങ്ങൾ പങ്കെടുക്കും ? ഓരോരുത്തരും രണ്ട് പരിപാടികളിൽ എങ്കിലും പങ്കെടുക്കണേ .
പിന്നെ രു കാര്യം കൂടി .ധാരാളം വായിക്കുക . വായിച്ചു വളരുക . നല്ല മനുഷ്യരാവുക .ദയയുള്ളരാവുക . ജീൻ വാല് ജീൻ കഥയിലെ ബിഷപ്പിനെ പ്പോലെ .ധീര രാവുക - യവന കഥയിലെ പ്രോമിത്യുസിനേക്കാൾ .ദാനശീലരാവുക മഹാഭാരത ത്തിലെ കർണനേക്കാൾ .
ഐതിഹ്യ മാല , മഹാഭാരതം ,മുല്ലാ കഥകൾ , മഹാചരിതമാല , ആയിരൊത്തൊന്നു രാവുകൾ , പഞ്ചതന്ത്രം കഥകൾ , ARUND THE WORLD IN 80 DAYS, ALICINTE ALBHUTHA LOKAM, ഷേക്‌സ്‌പിയർ ,
വിക്രമാദിത്യ കഥകൾ , കവിത സമാഹാരങ്ങൾ , ചെറു നോവലുകൾ , ശാസ്ത്രനോവലുകൾ , ബാല മാസികകൾ , വാരികകൾ,
യുറീക്ക , ബാലരമ , ലൂക്ക ഓൺലൈൻ മാസിക ഇ വായന .....
പലപ്പോഴും പുസ്തകങ്ങളില്ലാത്തത ല്ല , നമ്മുടെ പ്രശ്‌നം , നേരമില്ലാ ത്തതാണ് . ടീവി കാണാൻ നേരമുണ്ട് . മൊബൈൽ മാന്താൻ നേരമുണ്ട് . ഭക്ഷണം കഴിക്കാൻ , കളിയ്ക്കാൻ , ഉറങ്ങാൻ പക്ഷെപുസ്തകം വായിക്കാനോ ? എന്നും രാവിലെ എഴുന്നേറ്റു ഒരു മണിക്കൂർ വായിക്കണം . എന്നിട്ടു മതി ബാക്കി കസർത്തുകൾ .പറ്റില്ലേ ? പറ്റണം .വായിച്ചാൽ വളരും .വായിച്ചില്ലേൽ ? വ ളയും .
ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ?
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
വലിയ പുഴയാണ് . ടോണിയിൽ ചെറുപ്പക്കാരനായ കടത്തുകാരനും പ്രായം ചെന്ന ഒരു പണ്ഡിതനു മാണ് .പണ്ഡിതൻ ഒരു പാട്
വായിച്ചു പഠിച്ച ജ്ഞാനമുള്ള മനുഷ്യൻ . നല്ല വീതിയും ആഴവും ഒഴുക്കു മുള്ള പുഴ.പുഴ ക്കു കുറുകെ കുറച്ചു മുൻപോട്ടു തോണിയെത്തിയതേയുള്ളൂ . ചുറ്റിലുമുള്ള കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് അദ്ദേഹം തോണി തുഴഞ്ഞു കൊണ്ടിരിക്കുന്നയാളിനോട് ചോദിച്ചു .താനെത്ര വരെ പഠിച്ചു . ? "ഓ. സ്‌കൂളിൽ അധിക പോയില്ല .രണ്ടു കൊല്ലം കഴിഞ്ഞപ്പോ നിർത്തി .പണിക്കു പോവാൻ തുടങ്ങി ". അപ്പൊ വായനയും പഠിപ്പും ഒന്നും ഇല്ല അല്ലേ . "കഷ്ടം !. നിന്റെ ജീവിതം പാതി പോയി .!"തോണിക്കാരൻ ഈ കളിയാക്കലിന് മറുപടി പറഞ്ഞില്ല .അയാൾ നന്നായി തുഴഞ്ഞു കൊണ്ടിരുന്നു . നടിയുടെ പാതി വഴി എത്തിയപ്പോഴേക്കും കാറ്റുംകോളും വന്നു .പുഴയിൽ തിരമാല ഉയർന്നു തുടങ്ങി .തോണി അങ്ങോട്ടും ഇങ്ങോട്ടും ആദി ഉലഞ്ഞു . വീശിയടിച്ച കാറ്റിൽ തോണിയിലേക്കും വെള്ളം കയറാൻ തുടങ്ങി .തോണിക്കാരൻ കുലുക്കമില്ലാതെ തുഴഞ്ഞു തുടങ്ങി . പണ്ഡിതന് പരിഭ്രമം തുടങ്ങി .തോണിക്കാരൻ ചോദിച്ചു പണ്ഡിതശ്രേ ഷ്‌ഠ .അങ്ങേക്ക് നീന്താനറിയുമോ . പണ്ഡിതൻ പറഞ്ഞു അയ്യോ ഇല്ല . എന്നാൽ അങ്ങയുടെ ജീവിതം മുഴുവൻ പോയി . തോണി മറിഞ്ഞു .നീന്തലറിയാവുന്ന തോണിക്കാരൻ കഷ്ടിച്ച് രക്ഷപ്പെട്ടു . പണ്ഡിതൻറെ കഥ കഴിഞ്ഞു .
അപ്പോൾ വായന ,വായിച്ചതിൽ നിന്നുള്ള അറിവ് മാത്രം പോരാ , ചെയ്തു പഠിക്കാനുമുണ്ട് കുറെ . പാണ്ഡിത്യവും വേണം നീന്താനറിയുകയും വേണം , പ്രായോ ഗിക ബുദ്ധി കൂടി കാണിക്കണം .
.ഇനി
ഞാനാദ്യം ചോദിച്ച ചോദ്യങ്ങൾ ക്കു പുസ്തകങ്ങൾ വായിച്ചു ഉത്തരം കണ്ട് പിടിക്കൂ .9447739033 ൽ WHATSAPP ചെയ്യുക .ശരി ഉത്തരം അയക്കുന്ന ആദ്യത്തെ 3 പേർക്ക് ഓരോ പുസ്തകം സമ്മാനം. ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ? .നന്ദി .നമസ്കാരം .
**************************