കവിത
-----------
✌️ പ്രതിരോധം ✌️
- - - - - - - - - -
മനസാലാടുക്കാം -
അകലത്തിരിക്കാം,
കരുതലായിനിൽ -
ക്കേണ്ട കാലം ,
ഇത്പ്രതിരോധം തീർ-
ക്കേണ്ട കാലം -----
ആഘോഷമെല്ലാം -
മനതാരിൽ മാത്രം -
വിരിയും കിനാവി-
ന്റ കാലം,
ഇത് പ്രതിരോധ -
സൂര്യപ്രകാശം - - - - -
ഇരുളിന്റെ പാളി -
കൾക്കപ്പുറത്താ
യൊരു,
ഉഷസന്ധ്യ മാടി വിളി -
ക്കുന്നു നമ്മെ ,
പ്രതിരോധ മാവട്ടെ
കരുതലായി സ്നേഹം,
ജീവന്റെ വിലയുള്ള -
കരുതൽ -----
മറവിയിൽ
മായാത്ത കാലം,
ഇന്ന് ദുരിത മഴ -
തോരാത്ത കാലം,
തെളിയുന്നൊരമ്പരം -
പുലരിയെ പുൽകാൻ,
നിറച്ചാർത്തുമായി വ- ന്നരികിലായെത്തവെ ,
ഒരുമിച്ചു വാഴാൻ -
ഒരുമയോട കലാം,
ഇരുളിന്റ പാതയിൽ -
വഴിവിളക്കാവാം------
രചന:
കെ.പി.നാരായണൻ,
94 47 28 60 16.
വധമല്ല ,മതമതു സഹിഷ്ണുത by CKR
അടിമ ജന വിമോചന മുന്നണി പ്പോരാളി
അഗ്നിവേശ് സ്വാമി ജ്വലിക്കുന്നതെപ്പൊഴും
അമർനാഥിൽ ശിവ രൂപമഞ്ഞിൻശിലകളെ
മഞ്ഞുമാത്രമെന്നോതിയൊരോതിക്കോൻ .
പുരിയിൽ ജഗന്നാഥന്നമ്പലനടവാതി--
ലെല്ലാർക്കുമായി തുറക്കാൻ പറഞ്ഞവൻ .
നീതി ദേവത കാശ്മീർ മലകളിൽ
നിർദ്ദയം വിവസ്ത്രയാക്കപ്പെടുമ്പോൾ ,
നിര്ഭയമെതിർത്തു കല്ലേറു വാങ്ങിയോൻ .
അസുര ജന പീഡയിലവസാനശ്വാസം വലിച്ചവർ -
മുഹമ്മദ് അകലഖിനും പഹ്‍ലുഖാനും തുണയായി നിന്നവൻ .
സ്വന്തം ശിരസ്സിനു ദശലക്ഷം വില പേശുവോർ മുൻപിലും
അസുരരെയടക്കണമെന്നതിധീരമുറക്കെപറഞ്ഞവൻ .
പലമതസാരമേകമെന്നേറെ വിശ്വവേദികളിൽവാദിച്ചവൻ ,
പാർശ്വവൽകൃതർക്കായി വെയിലേറ്റലഞ്ഞവൻ ,
നാഗരിക തീവ്രവാദിയെന്നസുരർ കരുതുവോൻ ,
ധന്യവാദ് സിന്ദാബാദെന്നു യാത്ര ചോദിപ്പിവൻ .
ആൾക്കൂട്ടപീഢകരസുരർ 'സനാതന' സംഘങ്ങൾ
ധാബോൽക്കറെ, പൻസാരെയേ
കൽബുർഗിയെ ,ഗൗരിലക്ഷ്മിയെ,യൊടുക്കാൻ നടന്നവർ
അവരോടുചൊല്ലുന്നഗ്നിജ്വാലയായ് സംന്യാസി ജീവിതം
വധമല്ല ,മതമതു വാദം പ്രതിവാദം, സഹിഷ്ണുത.