പോരാട്ടങ്ങൾ മറക്കരുത്
വില്ലുവണ്ടീലേറി വന്നതാരുടെ വരവോ-
https://seakeyare.blogspot.com/2023/12/blog-post.html
പോരാട്ടങ്ങൾ മറക്കരുത്
https://seakeyare.blogspot.com/2023/12/blog-post.html
NEWS I SELECTED TODAY ഞാൻ തെരഞ്ഞെടുത്ത ഇന്നത്തെ വാർത്തകൾ
WHO Weekly Update11 September 2024
സെപ്റ്റംബർ 17 നു ലോക രോഗീ സുരക്ഷാ ദിനാചരണത്തിന് തയ്യാറെടുക്കുക - CKR
World Patient Safety Day 2024 - 17 September
Mistakes in diagnosing patients cause 16% of harm that could be avoided in all healthcare settings.രോഗനിർണയത്തിലെ തകരാറുകൾ ആരോഗ്യ സംരക്ഷണത്തിൽ 16 ശതമാനം തകരാറുകൾ വരുത്തിവെക്കാം .
On World Patient Safety Day, patients, families, health workers, and others will join together to highlight how important it is to get the right diagnosis quickly and correctly to keep patients safe.
A delayed, wrong, or missed diagnosis can:
* Make illness last longer ⏳
* Lead to long-term problems 🩹
* Cause death ⚠️
* Raise healthcare costs 💸
Learn more ➡️ https://bit.ly/4eccqhN
***********************************************************************
ചികിത്സാർത്ഥി ഓർമിക്കേണ്ട കാരിയങ്ങൾ : (ലോകാരോഗ്യ സംഘടന ഇറക്കിയ കുറിപ്പിൽ നിന്നും-മൊഴിമാറ്റം -രാധാകൃഷ്ണൻ സി. കെ )
1.ഡോക്ടറുടെ നിങ്ങളുടെ മുൻകാല രോഗ ചരിത്രം മുഴുവൻ പറയണം / അറിയിക്കണം .
2 .നിങ്ങളുടെ അവസ്ഥയെക്കുറിച്ചു ,അടുത്ത ചികിത്സാ നടപടികളെ കുറിച്ച് ,അതിനു വേണ്ടി വരുന്ന കാത്തു നിൽപ് സമയത്തെ കുറിച്ച് ഡോക്റ്ററോട് ചോദിക്കണം .
3 .ടെസ്റ്റ് റിസൽറ്റുകൾ കിട്ടിയാൽ ഡോക്ടറെ അവ കാണിച്ചു തുടർനടപടികൾ എടുക്കണം .
4 .ഡോക്ടറുമായുള്ള കൂടിക്കാഴ്ചകളും ചികിത്സകളും പിന്തുടരണം .
5 . നിലവിൽ ലഭിക്കുന്ന ചികിത്സ മതിയോ എന്നറിയാൻ മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടാൻ മടിക്കരുത് .
മറ്റ് വാർത്തകൾ :
വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ;
കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ.... വിത്തെറിഞ്ഞൊരു കൈകളെ, വിയർപ്പണിഞ്ഞൊരു മെയ്കളെ, ഉരുക്കുപോലെയുറച്ചതാക്കിയതാരുടെ വരവോ ; പാഠശാല തടഞ്ഞ കാലം, പാടമാകെ പണിമുടക്കി, പുത്തനാമിതിഹാസമെഴുതിയതാരുടെ വരവോ ? കട്ടകുത്തും കൈകളെ, കലപ്പയേന്തും കൈകളെ, ഉടച്ചു വാർത്തു കരുത്തരാക്കിയതാരുടെ വരവോ ? നാം ചരിക്കും വഴി പോലും നടക്കാനവകാശമില്ലാ- ക്കാലമങ്ങു തകർത്തെറി ഞ്ഞതുമാരുടെ വരവോ ?ആരുടെ വരവോ ? വളയണിഞ്ഞൊരു കൈകളെ, നെൽക്കതിരു കൊയ്യും കൈകളെ, ചെറുത്തുനിൽപ്പിൻ കൈകളാക്കിയതാ രുടെ വരവോ ? മാർ മറച്ചാൽ മാറരിയും, ജാതി മേലാളർക്കു നേരേ, മാർ മറച്ചു നിവർന്നു നിർത്തിയതാരുടെ വരവോ ?വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ;
കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ.... - ഗോപാൽജി വള്ളിക്കുന്നംഓണമേ ,ഇതവസാന യാത്രാ മൊഴി.
വരില്ലിനിയീ മാവേലി
തിരികെയൊരോണത്തിനും,
വാമനകാമനകൾ വാഴും ,
മലയാള ത്തിരുമുറ്റങ്ങളിൽ.
മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത, മഹാമൗന പ്രദേശങ്ങളിൽ.
വെറുക്കുക, എന്നെ മറന്നേക്കുക,
ഞാനതിരൂക്ഷ പ്രതികരണക്കാരൻ.
അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ.
ഇവനെ വെറുക്കുക, പുറത്താക്കുക,
മറന്നേക്കുക.ചന്ദ്രനിലേക്കയക്കുക.
മണിപ്പൂർ നിരന്തര കലാപ പ്രദേശം,
വംശീയ കലാപോൽസവം,
നമുക്കെന്തു കാരിയം,
കേരളമിങ്ങു മണിപ്പൂരങ്ങരൊ-
ന്താരാഷ്ട്ര കാര്യമതിൽ
പാവം വീട്ടമ്മമാർക്കെന്തു കാര്യം ?
മോദി പോലും മിണ്ടാത്തിടത്തു കൂട്ടരേ ,
മൗനമല്ലോ മാതൃകാപരം, മിണ്ടാതിരിക്കാം.
അന്യസംസ്ഥാന തൊഴിലാളിയൊരാൾ വന്നു
കേരളത്തിലെ പിഞ്ചുകുഞ്ഞിനെ നശിപ്പിച്ചതതികഠിനം,
അതിഥിയെന്നു വിളിക്കേണ്ടവനല്ലവൻ,
നരാധമൻ, രാഭണൻ.
അവനെക്കുറിച്ചു കരയാം,
അതിഥി വിളി മതിയാക്കാം,
അവനെ തളക്കാൻ
പുതിയ നിയമങ്ങൾക്കായി
പ്രമേയം പൊലിപ്പിക്കാം,
പക്ഷെ മണിപ്പൂരങ്ങതി ദൂരമവിടെ ,
യാരോ നാരികളുടെയുടുതുണിയഴിച്ചതും
മൂക്കും മുലകളും മുറിച്ചു നടത്തിച്ചതും,
മുടികുത്തിൽ പിടിച്ചു
കഴുത്തു കണ്ടിച്ചതും രാമോചിതം,
ഭരണകൂടങ്ങൾ മഹാ മൗനമാർന്നതും
ദൃശ്യശ്രവണ സംപ്രേഷണ മാർഗങ്ങളടച്ചു
മൗനം വിതച്ചു പടർത്തി
നാനാദിക്കുകളിലും മൂക ഭൂതങ്ങളെ നിറച്ചതും;
ആൾക്കൂട്ടം വാനര സംഘമായ്
നൂറായിരം മനുഷ്യരുടെ ചോര കുടിച്ചതും,
പള്ളികൾ തകർത്തതും വീടുകൾ തീവെച്ചതും
നാടു രണ്ടു രാജ്യങ്ങളായകന്നതും
രണ്ടു പടകൾ തോക്കിൻ മുനകളിൽ
ഭരണമേറുന്നതുമന്താരാഷ്ട്ര കാരിയം,
കൊല്ലിക്കയല്ലേ നമുക്ക് രസമെടോ,
മിണ്ടേണ്ടതില്ല കാണേണ്ടതില്ല,
നമ്മൾ കണ്ടതായൊട്ടു നടിക്കേണ്ട-
തിലൊട്ടുചർച്ചയും പാടില്ല-
തയൽക്കൂട്ട നിയമാവലി ലംഘനം.
നാടാകെ വിലക്കയറ്റം
ഭയങ്കരമതിനെക്കുറിച്ചു പിറുപിറുക്കാം.
മണിപ്പൂരൊരന്താരാഷ്ട്ര കാര്യം,
മിണ്ടരുത്,
മിണ്ടുന്നവനെ പുറത്താക്കാം.
ചന്ദ്രനിലേക്കയക്കാം.
വെറുക്കുക, എന്നെ മറന്നേക്കുക,
ഞാനതിരൂക്ഷ പ്രതികരണക്കാരൻ.
അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ.
ഇവനെ വെറുക്കുക,
പുറത്താക്കുക,
മറന്നേക്കുക.
.എങ്കിലുമിതു മറക്കാതിരിക്കുക,
ഗ്രീസുമേതൻസും പകർന്ന ജനാധിപത്യം - ഒരന്താരാഷ്ട്ര കാരിയം.
ഇതു മറക്കാതിരിക്കുക, മത രാഷ്ട്രവാദം ജനാധിപത്യ ലംഘനം.
മതേതരത്വ സംരക്ഷണം, ഭരണഘടന തൻ കാതൽ.
മണിപ്പൂരിനെ മുറിക്കുന്നു മത രാഷ്ട്രവാദികൾ,
ഭരണഘടനാ തത്വങ്ങൾ മരിക്കുന്നു മഹാമൗന തന്ത്രങ്ങളിൽ.
ഇതു മറക്കാതിരിക്കുക, അഭിപ്രായ സ്വാതന്ത്ര്യം,
അന്താരാഷ്ട്ര കാരിയം ,അതു ഭരണഘടന തൻ കാതൽ.
ഇതു മറക്കാതിരിക്കുക,
ഇൻറർനെറ്റവകാശം അന്താരാഷ്ട്ര കാരിയം ,
അതു ഭരണഘടന പകരും മൗലികാവകാശം.
മണിപ്പൂരിൽ നടക്കുന്നു , മൗലികാവകാശ ലംഘനം.
ഗുജറാത്തിലിന്നലെ കണ്ടതും,
മണിപ്പൂരിലിന്നു നടപ്പതും ,
നാളെ കേരളത്തിലും വരാം,
കരുതലോടെ പോരാട്ടം
തുടരാതെയുറങ്ങിയാൽ,
പാവം വീട്ടമ്മമാർക്കു ,
ഭൂരിപക്ഷമതത്തിൻ്റെ
പാവക്കൂത്തിൽ സുഖിച്ചിടാം.
ഇതവസാന യാത്രാ മൊഴി.
വരില്ലിനിയീ മാവേലി
തിരികെയൊരോണത്തിനും,
വാമനകാമനകൾ വാഴും ,
മലയാളത്തിരുമുറ്റങ്ങളിൽ.
മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത,
മഹാമൗന പ്രദേശങ്ങളിൽ.
വെറുക്കുക, മാവേലിയെ മറന്നേക്കുക,
അവനതിരൂക്ഷ പ്രതികരണക്കാരൻ.
അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ.
അവനെ വെറുക്കുക, പുറത്താക്കുക, മറന്നേക്കുക.
മിണ്ടുന്ന മാവേലിയെ,
മഹാ മൗനത്തിൻ്റെ
ചാന്ദ്ര ലോകത്തേക്കയച്ചിടാം.
ഓണമേ ,ഇതവസാന യാത്രാ മൊഴി.
വരില്ലിനിയീ മാവേലി
തിരികെയൊരോണത്തിനും,
വാമനകാമനകൾ വാഴും ,
മലയാള ത്തിരുമുറ്റങ്ങളിൽ.
മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത,
മഹാമൗന പ്രദേശങ്ങളിൽ.
NSS ന്റെ ഇന്നത്തെ ഗണപതി പൂജക്കെതിരെ സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം ഉച്ചത്തിൽ ചൊല്ലി പ്രതിരോധിക്കുന്നു ...
***********************************************************
" കോടി സൂര്യനുദിച്ചാലും
ഒഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം കാണിക്കും
സയൻസിന്നു തൊഴുന്നു ഞാൻ.
വെളിച്ചം മിന്നൽ ചൂടൊച്ച
ഇവയ്ക്കുള്ളിൽ മറഞ്ഞിടും
അത്ഭുതങ്ങൾ വെളിക്കാക്കും
സയൻസിന്നു തൊഴുന്നു ഞാൻ.
ഇരുട്ടുകൊണ്ടു കച്ചോടം
നടത്തുന്ന പുരോഹിതർ
കെടുത്തീട്ടും കെടാതാളും
സയൻസിന്നു തൊഴുന്നു ഞാൻ.
കീഴടക്കി പ്രകൃതിയെ
മാനുഷന്നുപകർത്രിയായ്
കൊടുപ്പാൻ വൈഭവം പോന്ന
സയൻസിന്നു തൊഴുന്നു ഞാൻ.
കൃഷി കൈത്തൊഴിൽ കച്ചോടം
രാജ്യഭാരമതാദിയെ
പിഴയ്ക്കാതെ നയിക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.
ബുക്കുകൾക്കും പൂർവ്വികർക്കും
മർത്ത്യരെ ദാസരാക്കിടും
സമ്പ്രദായം തകർക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.
അപൗരുഷേയ വാദത്താൽ
അജ്ഞ വഞ്ചന ചെയ്തിടും
മതങ്ങളെ തുരത്തുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.
സ്വബുദ്ധിവൈഭവത്തെത്താൻ
ഉണർത്തി നരജാതിയെ
സ്വാതന്ത്രേ്യാൽകൃഷ്ടരാക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.
എത്രതന്നെ അറിഞ്ഞാലും
അനന്തം അറിവാകയാൽ
എന്നുമാരായുവാൻ ചൊല്ലും
സയൻസിന്നു തൊഴുന്നു ഞാൻ.
സയൻസാൽ ദീപ്തമീ ലോകം
സയൻസാലഭിവൃദ്ധികൾ
സയൻസെന്യേ തമസ്സെല്ലാം
സയൻസിന്നു തൊഴുന്നു ഞാൻ.”
ഷംസീറിനൊപ്പം .
തെറ്റായ വാദഗതികളാണ് ഈ വീഡിയോയിൽ ഉള്ളത്
നമ്മുടെ കേരളം! ഈ ഓഡിയോ കേൾക്കാൻ മറക്കരുതേ
(1) കേരളം കേന്ദ്ര ഭരണ പ്രദേശമാക്കണം പോലും. ഇത് ജനാധിപത്യ ബോധത്തിനു് കടകവിരുദ്ധവുമാണ്. കേ ന്ദ്രഭരണം എത്ര മോശമാണ് എന്ന് മണിപ്പൂർ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിലെ സുപ്രീം കോടതി പരാമർശം വായിച്ചാൽ അറിയാം.
(2) ഇത് AAP നേതാവ് എന്ന രാഷ്ട്രീയക്കാരൻ്റെ വിടുവായത്തമാണ്. നാല് English പറയാൻ കേരളത്തിന് വെളിയിൽ പോയി പഠിക്കണം എന്നത് ശരിയായ പ്രസ്താവനയല്ല. I studied in Kerala. l can speak English confidently.
(3) വികസന പോരായ്മ താരതമ്യം ചെയ്യേണ്ടത് രാജ്യങ്ങൾ തമ്മിലാണ്. ഇസ്രയലും ഇന്ത്യയും, സിങ്കപ്പൂരും ഇന്ത്യയും എന്നിങ്ങനെ.ഇന്ത്യ പുറകിലായതിന് കേരളത്തിലെ ഭരണക്കാർ എന്തു പിഴച്ചു ?
(4) തമിഴ്നാടും കേരളവും ഒക്കെ ഒരു രാജ്യത്തിൻ്റെ ഭാഗമാണ്. തമിഴ്നാട് വികസിക്കുന്നതിൽ സന്തോഷം. അതിൽ കേരളത്തിലെ രാഷ്ട്രീയക്കാരെ എന്തിനാണ് കുറ്റം പറയുന്നത് ?
(5) ആന്ധ്രയും തമിഴ്നാടും അരി തരുന്നതുപോലെ കേരളം വെള്ളo, റബർ, കുരുമുളക്, തേയില, മനുഷ്യാധ്വാനം.... തുടങ്ങിയവ അയൽ സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അത് നല്ലതാണ്. പേടിക്കേണ്ട കാര്യമല്ല.
(6) സമരം ചെയ്യുന്നത് തെറ്റല്ല. ന്യായമായ അവകാശങ്ങൾക്കു വേണ്ടി ഏതു ഭരണ സമ്പ്രദായത്തിലും സമരങ്ങൾ നടക്കും.AAP, BM S ഇവരൊക്കെ എത്രയോ തൊഴിൽ സമരങ്ങൾ ചെയ്യുന്നില്ലേ
(7) വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ മുന്നാക്കാവസ്ഥയാണ് ലോകത്ത് എവിടെ ചെന്നാലും മലയാളിയുടെ പിൻബലം. അത് ഇവിടത്തെ രാഷ്ട്രീയക്കാരുടെ പ്രവർത്തനഫലം തന്നെയാണ്.
(8) Kitex ഓടിയതാണ്. തൊഴിൽ നിയമങ്ങൾ പാലിക്കുന്നത് അവർക്ക് ലാഭകരമല്ലാത്തതിനാൽ. അതിൻ്റെ കൂടെ Pepsi യുടെ പേരും പറഞ്ഞു പോവുമ്പോൾ ഈ A AP നേതാവിൻ്റെ കോർപ്പറേറ്റ് സ്നേഹം വെളിവാകുന്നു.
(9) കേരളത്തിൽ 'നമ്മൾ കറൻറില്ലാതെ കഷ്ടപ്പെടുന്നു.എന്ന പ്രസ്താവന ഇക്കാലത്തു തെറ്റാണ്.
(10) പിച്ചച്ചട്ടിയുമായി ഇരിക്കുന്നത് ഈ വീഡിയോ ക്കാരനാണ്. കേന്ദ്രമേ, വന്നു ഭരിക്കൂ. വല്ലതും തരൂ എന്നാണ് കേന്ദ്ര ഭരണം ആവശ്യപ്പെടുമ്പോൾ അയാൾ യഥാർത്ഥത്തിൽ കെഞ്ചുന്നത്. നമ്മുടെ സംസ്ഥാനം നാം തന്നെയാണ് ഭരിക്കേണ്ടത്.
(11) കരുണാകരൻ്റെ കാലം മുതൽ രാഷ്ട്രീയത്തിൽഅപഭ്രംശം (അപ്പോൾ ഉമ്മൻ ചാണ്ടി മുതലിങ്ങോട്ട് ത രി കട എന്നല്ലേ സൂചന...)എന്നതു തന്നെ തെറ്റായ ഒരു മുൻധാരണയും ആരുടെയൊക്കെയോ പിന്തുണ നേടാനുള്ള A AP രാഷ്ട്രീയത്തിൻ്റെ കപട ശ്രമവുമാണ്. A AP സംഘപരിവാരത്തേക്കാൾ കൂടുതൽ അശാസ്ത്രീയത പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്.
(12) Technologist, Scientist ഇവരൊക്കെ നിയമസഭാ സാമാജികരാവണം എന്നുള്ള അഭിപ്രായം നല്ലതാണ്. എന്നാൽ അവർ മാത്രമേ പാടുള്ളൂ എന്നാണെങ്കിൽ വിവരക്കേടാണ്
(13) ചാനലുകളുടെ മുമ്പിൽ സമയം കളയുന്നത് ഒഴിവാക്കുക തന്നെ വേണം. പക്ഷെ ഈ സമയം കളയുന്നത് കൂടുതലും അരാഷ്ട്രീയക്കാരാണ്. അരാഷട്രീയവാദികൾ കാലു നനയാതെ മീൻ പിടിക്കുന്നു. കരക്കു നിന്ന് കളി കാണുന്നു.. സകലരേയും കുറ്റം പറഞ്ഞു നടക്കുന്നു.
(14) സംസ്ഥാന വിഹിതം ചോദിക്കുന്നത് അങ്ങോട്ടു കൊടുക്കുന്നതിൽ നമുക്ക് അർഹമായ തുക തരാൻ ഓർമിപ്പിക്കലാണ്. പിച്ച ചോദിക്കലല്ല.മണ്ടശിരോമണി വീഡിയോ ക്കാരാ. ഇതൊക്കെ കണ്ട് ഗ്രൂപ്പിൽ തള്ളുന്നതിനും ഒരു മനക്കട്ടി വേണം.
(15) കേന്ദ്ര വിഹിതം ത മിഴ്നാടിന് 9 രൂ കേരളത്തിന് 23 രൂ എന്ന താരതമ്യം മറ്റൊരു മണ്ടത്തരമാണ്. കേന്ദ്ര വിഹിതം ജനസംഖ്യാനുപാതികം അല്ല ആകേണ്ടത് ആവശ്യാനുപാതികം ആയിരിക്കണം. കേന്ദ്രം 3.9 ശതമാനം തരുന്നിടത്ത് അന്യായമായി1.9 ശതമാനത്തിലേക്ക് കുറച്ചതാണ് സാമ്പത്തിക ക മ്മിക്ക് കാരണം.ഇത് കേരളത്തിലെ BJP ക്കാരുടെ രാഷ്ട്രീയ കുബുദ്ധി കൊണ്ടാണ് സംഭവിക്കുന്നത്. അതിന് സകല രാഷ്ട്രീയക്കാരേയും കുറ്റം പറയേണ്ട കാര്യമില്ല. BJP യുടെ സാമ്പത്തിക നയം തന്നെ പിന്തുടരുന്നAAP യും ഇതേ നിലപാട് എടുക്കും എന്നതിന് തെളിവാണ് ഈ വിഡിയോ.
(16) തമിഴ്നാട്ടിലെ കൃഷിഭൂമിയുടെ വിസ്തൃതി 59,94,000 ഹെക്ടർ ആണ്. കേരളത്തിൽ അത് 25, 69,000 ഹെക്ടർ മാത്രംആണ്. തമിഴ്നാടിനുള്ളതിൽ പകുതി മാത്രം. നമുക്ക് നാണ്യവിളകളാണ് കൂടുതൽ. 2 സംസ്ഥാനങ്ങളുടേയും ബജററുകൾ താരതമ്യം ചെയ്യുമ്പോൾ ഈ വ്യത്യാസങ്ങളും പരിഗണിക്കണം.
(17) കേരളത്തിൽ റോഡ് വികസനം മാത്രമല്ല, നിരവധി വ്യവസായങ്ങൾ വന്നിട്ടുണ്ട്.KGGL Project 2000 കോടി, വിഴിഞ്ഞം പോർട് ( 7000 കോടി) , ചിലത് മാത്രം. ഇനിയും പലതും തുടങ്ങുന്നുമുണ്ട്. ഇനിയും വരേണ്ടതുമുണ്ട്. അതിന് ഇത് കേന്ദ്ര ഭരണ പ്രദേശമാക്കേണ്ട കാര്യമില്ല.
(18) തമിഴ്നാട്ടിൽ അടിമകളില്ല എന്ന പ്രസ്താവന പല വിധത്തിൽ അപകടകരമായതും തെറ്റായതുമായ വ്യാഖ്യാനമാണ്. സിനിമാ നടൻമാരും ഫാൻ ഗ്രൂപ്പുകളും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഒരിടമായിരുന്നു തമിഴ്നാട്. അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ 161 റാങ്കിലാണ് ഇന്ത്യ ഇപ്പോൾ.11 റാങ്ക് താഴോട്ട്.
(19) കേരളത്തിന് 3 ലക്ഷം കോടി രൂ കടം എന്ന വാദം കേട്ടു.തമിഴ്നാടിൻ്റെ കടം 7.5 ലക്ഷം കോടി യാണ് എന്ന കാര്യം വീഡീയോ ക്കാരൻ കരുതി കൂട്ടി മറച്ചുവെച്ചു.തമിഴ് നാടാണ് ഇന്ത്യയിൽ ഏറ്റവും കടം ഉള്ള സംസ്ഥാനം. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് ഇവയൊക്കെ കടം കൂടുതൽ എടുക്കുന്ന സംസ്ഥാനങ്ങളാണ് .കേരള സമ്പദ് വ്യവസ്ഥ ഇന്ത്യയിൽ എട്ടാം സ്ഥാനത്താണ്.( 8.5 ട്രില്യൻ GSDP) .വാസ്തവം മറച്ചുവെച്ച് തെറ്റിധാരണ പരത്തുകയാണ് ( "മറുനാട"ൻ്റെ ജന്മ സ്വഭാവം!) ഈ വിദ്വാൻ ചെയ്യുന്നത്.
(20) കടവും മുതലും തമ്മിലുള്ള അനുപാതം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 37% എന്നാൽ ജപ്പാൻ - 262%, USA _ 129 %, ഇന്ത്യ - 89 % എന്നിങ്ങനെ ഉയർന്ന കട അനുപാതം ഉള്ള നിരവധി സമ്പദ് വ്യവസ്ഥകൾ ഉണ്ട്. അവയെല്ലാം നശിക്കുകയാണ് എന്നു പറയാമോ ?
ഇപ്പോഴത്തെ കേരള ഭരണത്തെ അടിസ്ഥാന രഹിതമായി ഇകഴ്ത്തി കാണിക്കാനുള്ള പാഴ് വേലയാണ് ഈ വീഡിയോയിൽ കാണുന്നത്. അധിക വായന ഇല്ലാത്തവരും വിമർശന ചിന്ത ഉപയോഗിക്കാത്തവരുമായ ചിലർ ഒന്നു പരിഭ്രമിച്ചു പോയെന്നു വരും. അത്ര തന്നെ. എന്തുകൊണ്ടാണ് ഇന്ത്യാ രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഇയാൾ ഒരക്ഷരം ഉരിയാടാത്തത് ? ഇതാലോചിച്ചാൽ മതി. ഈ വീഡിയോയുടെ ദുഷ്ടലാക്ക് വെളിവാകാൻ.- CKR