ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ
ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ
പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ (2)
ബും ബും ബും മൂളിവന്ന കൊമ്പനൊരീച്ച പോക്കാച്ചി തവളേം
പിന്നോരാനയേം തിന്നേ (൨) (ഏനിന്നലെ)
അന്തിക്കൊരു പാട്ടുംപാടി പോകുന്നതാരാ
സൂരിയന്റെ വാലേതൂങ്ങിയ ചന്തിരനാണേ (2)
ചന്തിരാ വിട് വിട് വാലീന്ന് വിട് വിട് (2)
സുരിയന്‍ താഴേ വീണാല്‍ കാക്കച്ചി കൊത്തും(2) (ഏനിന്നലെ)
കൊമ്പനാന മൊട്ടയിട്ടിട്ട് അടയിരുന്നേ
മുട്ടവിരിഞ്ഞ് എട്ടെട്ടുപത്ത് തത്ത പറന്നേ (2)
അയിനിക്കൊരു താറാ താറാ
തത്തമ്മേ പെറ് പെറ് (2)
തത്തപ്പക്കി നോറ്റു പെറ്റതൊരമ്പഴക്കായാ(2) (ഏനിന്നലെ)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........
അന്നവിടൊരു വയലൊണ്ടാര്‍ന്നേ
വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ
കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ
കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ .........
ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ
ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ
മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ
മരമൂട്ടില്‍ കളിചിരി പറയാന്‍
ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ ...
നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്നേ ...
നരകത്തീച്ചൂടില്ലാര്‍ന്നേ
തീവെട്ടിക്കളവില്ലാര്‍ന്നേ
തിന്നണതൊന്നും വെഷമല്ലാര്‍ന്നേ .........
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........
അന്നവിടൊരു വയലൊണ്ടാര്‍ന്നേ
വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ
കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ
കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ .........
ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ
മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ
മരമൂട്ടില്‍ കളിചിരി പറയാന്‍
ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ ...
നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്നേ ...
നരകത്തീച്ചൂടില്ലാര്‍ന്നേ
തീവെട്ടിക്കളവില്ലാര്‍ന്നേ
തിന്നണതൊന്നും വെഷമല്ലാര്‍ന്നേ
നാടെങ്ങും മതിലില്ലാര്‍ന്നേ
നടവഴിയിടവഴി നൂറുണ്ടാര്‍ന്നേ
നാലുമണിപ്പൂവുണ്ടാര്‍ന്നേ
നല്ലോര്‍ ചൊല്ലിനു വിലയൊണ്ടാര്‍ന്നേ .........
അന്നും പല മതമുണ്ടാര്‍ന്നേ
അന്നും പല മതമുണ്ടാര്‍ന്നേ
അതിലപ്പുറമണ്‍പുണ്ടാര്‍ന്നേ
നിന്റെ പടച്ചോനെന്റെ പടച്ചോ നെന്നുള്ളൊരു തല്ലില്ലാര്‍ന്നേ .........
ആ നാടിനെ കണ്ടവരുണ്ടോ? എങ്ങോട്ടത് പോയ് അറിവുണ്ടോ ? ആ നാട് മരിച്ചേ പോയോ അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ?......
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
ആ നാടിനെ കണ്ടവരുണ്ടോ? എങ്ങോട്ടത് പോയ് അറിവുണ്ടോ ? ആ നാട് മരിച്ചേ പോയോ അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ?......
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ ........
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പേരാറ്റിന് അക്കരെ അക്കരെ അക്കരെ ഏതോ
പേരറിയാ കരയില് നീന്നൊരു പൂത്തുമ്പി
നാടായ നാടുകള് ചുറ്റി
കാണായ കാഴ്ചകള് കാണാന്
കൂടെപ്പോയി ഇക്കരെ ഇന്നൊരു
പൂവാലന്തുമ്പി പൂവാലന്തുമ്പി
പൂവാലന്തുമ്പി പൂവാലന്തുമ്പി
(പേരാറ്റിന് അക്കരെ)
തിരുമൂര്ത്തികള് വാഴും കാവുകള് കണ്ടു
തിരുവാതിര ഞാറ്റുവേലത്തുകിലുകള് കണ്ടു
തെയ്യംതിര കണ്ടു കാവടിയാട്ടം കണ്ടു
കയ്യില്പൂക്കുലയേന്തി കന്യകളാടും കളങ്ങള് കണ്ടു (2)
കളിയച്ഛന് പോറ്റിയ കേളികലയുടെ കോവില് കണ്ടു
കതിര്പൂക്കും വിളക്കു കണ്ടു കമലദളം കണ്ടു
കമലദളം കണ്ടു
(പേരാറ്റിന് അക്കരെ)
ഒരു വര്ണ്ണക്കുടയുടെ കീഴിലിരുന്നു
തിരപാടും പാട്ടു കേട്ടൊരു കിനാവു കണ്ടു
പണ്ടത്തേ കൊട്ടാരത്തിന്നിടനാഴീലേ
ഏതോ വീണകള് താനേ പാടും പ്രേമകതകള് കേട്ടു (2)
കിളിപാടും തണലുകള് കണ്ടു നിളയുടെ നൃത്തം കണ്ടു
നിരനിരയായി ആനച്ചന്തം നിറയും തൊടി കണ്ടു
നിറയും തൊടി കണ്ടു
(പേരാറ്റിന് അക്കരെ)