Wednesday, 10 September 2014

തേജസ്വിനിയെ തേടി

നിടുങ്കല്ല് പാലത്തിന്മേല്‍ നിന്നുള്ള കാഴ്ച...

തേജസ്വിനിയെ തഴുകിവരുന്ന കാറ്റിന്റെ ഒരു തണുപ്പുംസുഗന്ധവും ചങ്കില്‍ നിറയുമ്പോള്‍ എന്‍റെ ചങ്ങായിമാരേ........

പ്രിയപ്പെട്ടവരെല്ലാം കൂടെ അരികിലു ണ്ടെങ്കിലോ...പിന്നെ പറയണ്ട

പടിഞ്ഞാറേമാനത്തെ വര്‍ണ വിശേഷങ്ങള്‍ പുഴയിലെ ഓളങ്ങളില്‍ പടരുമ്പോഴോ..എന്‍റെ സാറേ ......നമിച്ചു പോകും...


കമ്പല്ലൂര്‍ക്കാരോട് എനിക്ക് പറയാനുള്ളത് ഇതു കൂടിയാണ്.

ഇടക്കൊക്കെ ഇവിടെ സകുടുംബം വൈകുന്നേരങ്ങളില്‍ ഒരു അരമണിക്കൂര്‍ ചിലവഴിക്കൂ.
ഇതൊരു അസുലഭഅനുഭവമാണ്.

പുഴയുടെ കിന്നാരം കേട്ട്,പരസ്പരം കിന്നാരം പറഞ്ഞ്,അങ്ങിനെ......



Tuesday, 9 September 2014

കയനിപ്പുഴയോരം 08092014

പുഴയോരം രസകരം
കൌമാരസാന്നിധ്യം പ്രിയകരം
ശലഭങ്ങളുംകിളികളുംമക്കളും 
ഉണരുന്നൊരുദേവാലയവും
 കളകളമൊഴുകും പ്രവാഹവും
ഓണവെയിലിന്‍ഒളിച്ചോട്ടവും.
നീലക്കടമ്പിന്റെ തണലും.......